For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തല്ലാനും ഉമ്മ വയ്ക്കാനും സ്വാതന്ത്യമില്ലെങ്കിൽ എന്ത് പ്രണയം!! എന്ത് സെക്‌സിസ്റ്റ് ആണ് താങ്കള്‍,...

|

തെലുങ്ക് സിനിമ ചരിത്രത്തിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു വിജയ് ദേവരെക്കൊണ്ട ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ റെഡ്ഡി. ടോളിവുഡിൽ മാത്രമല്ല തമിഴിലും മലയാളത്തിലും കന്നഡയിലുമെല്ലാ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യയിൽ നിന്ന് ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അർജുൻ റെഡ്ഡിയുടെ ബോളിവുഡ് റീമേക്ക് ജൂൺ 21 നായിരുന്നു തിയേറ്ററുകളിൽ എത്തിയത്.

ലൂസിഫറിലെ ലാലേട്ടന്റെ ആ മാസ് രംഗം ഒരുക്കിയത് ഇങ്ങനെ!! പൃഥ്വിരാജ് ബ്രില്യൻസ്.. വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ ലോകം നെഞ്ചിലേറ്റിയ അർജുൻ റെഡ്ഡിയ്ക്ക് ബോളിവുഡിൽ നിന്ന് അത്ര നല്ല പ്രതികരണമല്ലായിരുന്നു ലഭിച്ചിരുന്നത്. ബോക്സോഫീസിൽ വൻ ലിജയമായിരുന്നെങ്കിലുംലചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. ബോളിവുഡിൽ വിജയ് ദേവരെക്കൊണ്ടയ്ക്ക് പകരം ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെത്തിയത്. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഉയർന്നു വന്ന വിമർശനം. ചിത്രത്തിന്റെ സീനുകൾ ചൂണ്ടി കാട്ടിയായിരുന്നു ആരോപണം. ചിത്രത്തെ വിട്ട് മാറാതെ വിവാദങ്ങൾ അലയടിക്കുമ്പോൾ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെ അഭിമുഖം മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അങ്ങോട്ടുമിങ്ങോട്ടും തൊടാനും തല്ലാനും സ്വാതന്ത്രയമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമെന്നായിരുന്നു സംവിധായകൻരെ വാക്കുകൾ. ഇതിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്.

നടിയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയവർ കുടുങ്ങും!! പോലീസില്‍ പരാതി നല്‍കി ആശ ശരത്ത്

 തല്ലാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എന്ത്  പ്രണയം

തല്ലാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എന്ത് പ്രണയം

ചിത്രം പുറത്തു വന്നതിനു തൊട്ടു പിന്നാലെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നു വന്നിരുന്നത്. സത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു ആരേപണം. വിവാദങ്ങളേയും വിമർശനങ്ങളേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു സന്ദീപ് വങ്കയുടെ പ്രതികരണം. പരസ്പരം തല്ലാനും തൊടാനും അനുവാദമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമാണെന്നാണ് സംവിധായകൻ ചോദിക്കുന്നത്. പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ നിങ്ങൾ അഗാധമായ പ്രണയത്തിലാണെന്ന് പറയുന്നതിൽ അർഥമില്ലെന്നും സംവിധായകൻ പറയുന്നു. സിനിമ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീകൾ ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ലെന്നും, അല്ലെങ്കിൽ ഒരിക്കൽ പോലും അവർ ശരിക്കു പ്രണയിച്ചിട്ടില്ലെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു.

  എന്ത് സെക്സാണ് നിങ്ങൾ

എന്ത് സെക്സാണ് നിങ്ങൾ

സംവിധായകന്റെ ഈ അഭിപ്രായമാണിപ്പോൾ വിവാദമായിരിക്കുന്നത്. എന്തൊരു സെക്സാണ് താങ്കൾ. എന്നും നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ചർച്ചയാകുന്നതെന്നാണ് ഉയർന്നു വരുന്ന പ്രതികരണം. സംവിധായകനെതിരെ നടി സാമന്ത അക്കിനോനി രംഗത്തെത്തിയിട്ടുണ്ട്. സന്ദീപിന്റെ അഭിമുഖം ഏറെ അസ്വസ്ഥത ആക്കുന്നുണ്ടെന്നായിരുന്നു സാമന്തയുടെ പ്രതികരണം. സഞ്ജുവിനെ പോലെയുള്ള ചിത്രങ്ങൾക്ക് റേറ്റിംഗ് നൽകിയവർ എന്ത് കൊണ്ട് കബീർ സിംഗിനെ തള്ളിയെന്നായിരുന്നു നടി കങ്കണ റാവത്തിന്റെ സഹോദരി രംങ്കോലി പരിഹസിക്കുന്നു.

 ബലാത്സംഗത്തിന്റെ  ഇരകളോടൊപ്പം

ബലാത്സംഗത്തിന്റെ ഇരകളോടൊപ്പം

തന്റെ ഇരുപത്തിനാലാം വയസ്സിൽ ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരകളായവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചിത്രം പീഡനത്തിന് പ്രചോദനമാകുന്നു എന്ന് പറയുന്നത് വിഡ്ഡിത്തമാണ്. വിമർശിക്കുന്നവർക്ക് റേപ്പ് എന്ന വാക്കിന്റെ അർഥം പോലും അറിയില്ലെന്നും സംവിധായകൻ ഒ!രു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പൈറസി അല്ല, ഇത്തരത്തിലുളള നിരൂപകരും സ്ത്രീ വിമർശകരുമാണ് സിനിമ വ്യവസായത്തിന്റെ പ്രധാന വെല്ലുവിളിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

  പ്രണയം കാണുന്നില്ല

പ്രണയം കാണുന്നില്ല

സിനിമയിലെ ഓരോ രംഗങ്ങളും ഉയർത്തിയായിരുന്നു ആരോപണങ്ങൾ ഉയർന്നു വന്നത്. ക്ലാസ് മുറിയിൽ നായികയെ പേര് എടുത്ത് വിളിച്ച് അധികാരത്തോട് സംസാരിക്കുന്ന രംഗം വിമർശനം സൃഷ്ടിച്ച രംഗങ്ങളിൽ ഒന്നായിരുന്നു. അതിനുള്ള സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു. ഗാംഗ്സ്റ്റാർ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നത്. എന്നിട്ട് ഞാനൊരു ഗാംഗ്സ്റ്റാർ ആയില്ലല്ലോ? നിങ്ങൾ സ്നേഹിക്കുന്ന യുവതിയെ തല്ലാനോ ശരീരത്തിന്റെ എവിടെ വേണമെങ്കിലും സ്പർശിക്കാനോ ചുംബിക്കാനോ ചീത്ത പറയാനോ കഴിയുന്നില്ലെങ്കിൽ, ഞാൻ അതിൽ പ്രണയം കാണുന്നില്ല - സംവിധായകൻ പറഞ്ഞു.

English summary
deeply disturbing actress Samantha Akkineni on Kabir Singh director Sandeep Vanga's defence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more