For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ ഉണ്ണിക്കൊപ്പം ജോമോളും രചനയും ലക്ഷ്മിയും മേതില്‍ ദേവികയും, നര്‍ത്തകിമാരുടെ സംഗമവിശേഷം വൈറല്‍

  |

  ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയ താരങ്ങളേറെയാണ്. അവരിലൊരാളാണ് ദിവ്യ ഉണ്ണിയും. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്നു താരം. വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തത്തെ താരം കൂടെക്കൂട്ടിയിരുന്നു. ഡാന്‍സ് സ്‌കൂളുമായി സജീവമാണ് ദിവ്യ ഉണ്ണി. അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷമായപ്പോഴും നൃത്ത പരിപാടികളുമായെത്തി സാന്നിധ്യം അറിയിക്കാറുണ്ട് നടി.

  അമല പോളിന്‍റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഉണ്ണി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകള്‍ ജനിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയുന്നുണ്ട് ആരാധകര്‍. സ്ത്രീശക്തി സ്‌റ്റേജ് ഷോയ്ക്കിടയിലെ ഓര്‍മ്മക്കുറിപ്പും ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. മലയാള സിനിമയിലെ നര്‍ത്തകിമാരായ പല താരങ്ങളും ഈ പരിപാടിക്കായി അണിനിരന്നിരുന്നു.

  നര്‍ത്തകിമാരെല്ലാം

  നര്‍ത്തകിമാരെല്ലാം

  ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, രചന നാരായണന്‍കുട്ടി, മേതില്‍ ദേവിക ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ദിവ്യ ഉണ്ണി പങ്കുവെച്ചത്. നൃത്തത്തെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖങ്ങളാണ് ഇവരുടേത്. അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ഇവരോടൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ നേട്ടമായാണ് കാണുന്നതെന്ന് ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി താരങ്ങളുമെത്തിയിരുന്നു.

  ജോമോളും രചനയും

  ജോമോളും രചനയും

  നിമിഷനേരം കൊണ്ടായിരുന്നു ദിവ്യ ഉണ്ണിയുടെ ഓര്‍മ്മക്കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയത്. എത്ര മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് പറഞ്ഞായിരുന്നു ജോമോള്‍ എത്തിയത്. ആ നിമിഷങ്ങള്‍ മിസ് ചെയ്യുന്നു. എല്ലാവരോടും സ്‌നേഹം, ഈ ഓര്‍മ്മകളും ചിത്രങ്ങളും പങ്കുവെച്ചതിന് ദിവ്യക്ക് നന്ദിയെന്നുമായിരുന്നു രചന നാരായണന്‍കുട്ടി കുറിച്ചത്. നര്‍ത്തകിമാരെയെല്ലാം ഒറ്റ ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്.

  സ്ത്രീശക്തി പരിപാടിയില്‍

  സ്ത്രീശക്തി പരിപാടിയില്‍

  സൂര്യ കൃഷ്ണമൂർത്തി സർ സംവിധാനം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 2018 മുതൽ ഈ സ്റ്റേജ് ഷോ ‘സ്ത്രീ ശക്തി' സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. കഴിവുള്ള അവിശ്വസനീയമായ സ്ത്രീകളുടെ ഈ അതിശയകരമായ ഗ്രൂപ്പിനൊപ്പം പഠിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നത് എത്രത്തോളം ശാക്തീകരണ അനുഭവമായിരുന്നു, അവരെല്ലാം സ്വന്തം വഴികളിൽ പ്രചോദനം ഉൾക്കൊള്ളുന്നു. സ്റ്റേജ് ഷോകൾ അതിന്റെ എല്ലാ മഹത്വവും ഉപയോഗിച്ച് ഉടൻ തിരിച്ചെത്തുമെന്ന് ശരിക്കും പ്രതീക്ഷിക്കുന്നു. അതുവരെ, പ്രത്യാശയെ വെളിച്ചം പോലെ മുറുകെ പിടിക്കുകയും നമുക്ക് കാര്യങ്ങൾ സംഭവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍ | Filmibeat Malayalam
  കുടുംബവിശേഷം

  കുടുംബവിശേഷം

  ദിവ്യ ഉണ്ണിക്കും അരുണിനും കൂട്ടായി ഐശ്വര്യയെത്തിയത് അടുത്തിടെയായിരുന്നു. ഗര്‍ഭാവസ്ഥയിലും നൃത്തവേദിയില്‍ സജീവമായിരുന്നു. യാത്ര ചെയ്യുന്നതിനോ ഡാന്‍സ് പ്രോഗ്രാമിന് പോവുന്നതിനോയൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. 35ാം വയസ്സിലെ പ്രസവം സങ്കീര്‍ണ്ണമാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് നടി പറഞ്ഞിരുന്നു. പ്രസവശേഷം നൃത്തരംഗത്ത് താരം തിരിച്ചെത്തുകയായിരുന്നു. നടിയുടെ കുടുംബവിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്.

  English summary
  Divya Unni's monday throwback photo with Jomol, Lakshmi Gopalaswamy, Methil Devika And Rachana went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X