twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൗന്ദര്യ റാണിയാവാന്‍ ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും വെല്ലുവിളി ഉയര്‍ത്തിയത് മലയാളി സുന്ദരി!!

    |

    Recommended Video

    ഐശ്വര്യ റായിക്ക് വെല്ലുവിളിയുയർത്തിയത് ഈ മലയാളി സുന്ദരി

    ഇന്ത്യന്‍ സ്ത്രീ സൗന്ദര്യത്തെ കുറിച്ച് ചോദിച്ചാല്‍ ആദ്യം ഉദാഹരണം പറയുന്നത് ഐശ്വര്യ റായിയെ ആയിരിക്കും. വിശ്വസുന്ദരിയായ ഐശ്വര്യ 1994 ലായിരുന്നു ലോകസുന്ദരി പട്ടം നേടിയത്. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും ഇപ്പോഴും ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായിട്ടാണ് ഐശ്വര്യ അറിയപ്പെടുന്നത്.

    പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍

    1994 ല്‍ നടന്ന മത്സരത്തില്‍ ഐശ്വര്യ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് സുസ്മിത സെന്‍ ആയിരുന്നു. അത്രയധികം നിര്‍ണായമാക ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തില്‍ നിന്നും ഒരു സുന്ദരി കൂടി ഉണ്ടായിരുന്നു. മലയാളികള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അത്ര അറിവില്ലെങ്കിലും സംഭവം അന്ന് ഐശ്വര്യയ്ക്കും സുസ്മിതയ്ക്കും വെല്ലുവിളി ഈ നടിയായിരുന്നു.

    അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇനിയും വരുമോ? അന്നും ഇന്നും യോദ്ധയെ സ്‌നേഹിക്കാന്‍ കാരണമുണ്ട്!!അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇനിയും വരുമോ? അന്നും ഇന്നും യോദ്ധയെ സ്‌നേഹിക്കാന്‍ കാരണമുണ്ട്!!

     വിശ്വസുന്ദരിയായി ഐശ്വര്യ റായി

    വിശ്വസുന്ദരിയായി ഐശ്വര്യ റായി

    1994 മുതല്‍ 2018 വരെ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ലോകസുന്ദരി ഐശ്വര്യ റായി തന്നെയാണ്. വിവാഹിതയും ആറ് വയസുള്ള ഒരു മകളുടെ അമ്മ കൂടിയാണ് ഐശ്വര്യ ഇന്നിപ്പോള്‍. എന്നാല്‍ സൗന്ദര്യം കണ്ടാല്‍ ആര്‍ക്കും അത് തോന്നില്ലെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ ദിവസങ്ങൡ മകള്‍ക്കൊപ്പം കാന്‍ വേദിയില്‍ തരംഗമായ സുന്ദരികളില്‍ ഒരാള്‍ ഐശ്വര്യ ആയിരുന്നു.

     സുസ്മിത സെന്‍

    സുസ്മിത സെന്‍

    ഐശ്വര്യയ്‌ക്കൊപ്പം സൗന്ദര്യ റാണിമാരുടെ മത്സരത്തില്‍ പങ്കെടുത്ത സുന്ദരിയായിരുന്നു സുസ്മിത സെന്‍. ഐശ്വര്യ റായി ജയിക്കാന്‍ വേണ്ടി ഒരുങ്ങി നില്‍ക്കുന്ന സമയമായിരുന്നു. മാധ്യമങ്ങളെല്ലാം ഐശ്വര്യ ജയിക്കണമെന്നാണ് കരുതിയിരുന്നത്. മത്സരം കടുത്ത് നില്‍ക്കുന്ന സമയത്തായിരുന്നു അതുവരെ ലിസ്റ്റില്‍ ഇല്ലാതിരുന്ന ദില്ലിക്കാരിയായ സുസ്മിത സെന്‍ കടന്ന് വരുന്നത്. അവസാന റൗണ്ടിലെത്തിയപ്പോള്‍ ഐശ്വര്യ ലോകസുന്ദരിയും സുസ്മിത മിസ് യൂണിവേഴ്‌സുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

    മൂന്നാമത് മലയാളി സുന്ദരി

    മൂന്നാമത് മലയാളി സുന്ദരി

    ലോകസുന്ദരിയും മിസ് യുണിവേഴ്‌സുമായി രണ്ട് പേര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് വെല്ലുവിളിയുമായി പിന്നിലുണ്ടായിരുന്നത് മലയാളി സുന്ദരിയായിരുന്നു. നടി ശ്വേത മേനോന്‍ ആയിരുന്നു ആ സുന്ദരി. മിസ് ഇന്ത്യ മത്സരത്തില്‍ ഏറ്റവും സാധ്യത ഐശ്വര്യക്ക് ആയിരുന്നു. അതുപോലെ അവര്‍ വിജയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്തു. എനിക്കൊരു വെല്ലുവിളി ഉണ്ടാവില്ലെന്ന് ഐശ്വര്യയും കരുതിയിരിക്കണം. പക്ഷെ ശ്വേത മേനോന്‍ കടുത്ത വെല്ലുവിളി തന്നെയായിരുന്നു...

    ശ്വേതയുടെ വിജയം

    ശ്വേതയുടെ വിജയം

    ആദ്യത്തെ നാല് റൗണ്ടുകളില്‍ ശ്വേത മേനോന്‍ ആയിരുന്നു ഐശ്വര്യയ്‌ക്കൊപ്പം നിന്നിരുന്നത്. അവസാന റൗണ്ടില്‍ ഐശ്വര്യും സുസ്മിതയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സെക്കന്‍ഡ് റൗണ്ണര്‍ അപ്പായി മൂന്നാം സ്ഥാനമായിരുന്നു ശ്വേതയ്ക്ക് കിട്ടിയത്. ഇക്കാര്യങ്ങളെല്ലാം ശ്വേത പലപ്പോഴും അഭിമുഖങ്ങൡ പറഞ്ഞിരുന്നു. മത്സരം കഴിഞ്ഞ ഉടനെ സങ്കടം സഹിക്കാന്‍ കഴിയാതെ ഐശ്വര്യ റായി പൊട്ടിക്കരണ സാഹചര്യത്തെ കുറിച്ചും ശ്വേത മുന്‍പ് പറഞ്ഞിരുന്നു. അക്കാര്യം ഇങ്ങനെയാണ്.

    ഐശ്വര്യയുടെ സങ്കടം

    ഐശ്വര്യയുടെ സങ്കടം

    ഐശ്വര്യ വലിയ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന സമയത്തായിരുന്നു അപ്രത്യക്ഷിതമായി സുസ്മിത കടന്ന് വരുന്നത്. സുസ്മിത വന്നത് മറ്റൊരു വഴിത്തിരിവ് ആവുകയായിരുന്നു. ഐശ്വര്യ ജയിക്കണമെന്ന് സംഘടാകര്‍ ആഗ്രഹിച്ചതോടെ സുസ്മിതയ്ക്ക് ജയിക്കണമെന്നുള്ള വാശി കൂട്ടുകയായിരുന്നു. ഇതാണ് അവസാന റൗണ്ടിലെ ശക്തമായ പോരട്ടത്തിന് പിന്നിലെ കാരണം. സുസ്മിതയുടെ മുന്നേറ്റം ഐശ്വര്യയ്ക്ക് വലിയൊരു ആഘാതമായിരുന്നു. ട്രൈ ബ്രേക്കറില്‍ ചോദ്യം, ഉത്തരം പറയുന്ന സമയത്ത് ഐശ്വര്യ ശരിക്കും വെള്ളം കുടിച്ചിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ റൂമിലെത്തി ഐശ്വര്യ തേങ്ങി കരയുകയായിരുന്നെന്ന് ശ്വേത മേനോന്‍ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.

    ശ്വേതയുടെ കരിയര്‍

    ശ്വേതയുടെ കരിയര്‍

    1991 ല്‍ അനശ്വരം എന്ന സിനിമയിലൂടെയായിരുന്നു ശ്വേത മേനോന്‍ കരിയര്‍ ആരംഭിച്ചത്. മമ്മൂട്ടിയായിരുന്നു സിനിമയിലെ നായകന്‍. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു. 1997 ല്‍ പൃഥ്വി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ ശ്വേത ഇഷ്‌ക് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്നിങ്ങോട്ട് കൈ നിറയെ ഹിന്ദി സിനിമകളായിരുന്നു ശ്വേതയെ തേടി എത്തിയിരുന്നത്. നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു.

     പരസ്യ ചിത്രങ്ങള്‍

    പരസ്യ ചിത്രങ്ങള്‍

    അല്‍പ വസ്ത്രധാരിയായി കാമസൂത്ര എന്ന ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേത മേനോന്‍ പരസ്യ മേഖലയില്‍ പ്രശസ്തയാവുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ശ്വേതയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയിരുന്നു. 2009 ല്‍ പലേരി മാണിക്യം എന്ന സിനിമയിലൂടെയും 2011 ല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെയുമായിരുന്നു മികച്ച നടിയ്ക്കുള്ള അംഗീകാരം ശ്വേതയെ തേടി എത്തിയത്.

    English summary
    Do you know the malayalam actress who competed with Aishwarya Rai & Sushmita Sen?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X