twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ പത്താം ക്ലാസിലെ മാര്‍ക്ക് എത്രയാണെന്ന് അറിയാമോ? കണക്കിന്റെ മാര്‍ക്കും ഞെട്ടിക്കും!!!

    |

    ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാര്യമായിരുന്നു. പൂജ ഹോളിഡേ ലക്ഷ്യം വെച്ച് സെപ്റ്റംബര്‍ 28 നായിരുന്നു സിനിമ തിയറ്ററുകളില്‍ റിലീസിനെത്തിയത്. രാമലീലയുടെ റിലീസ് പ്രതിസന്ധി നേരിടുന്ന സമയത്ത് സിനിമയ്ക്ക് പിന്തുണയുമായി മഞ്ജു വന്നിരുന്നു.

    വിജയിയുടെ മേര്‍സല്‍ ദീപാവലിയ്ക്ക് എത്തുമോ? എതിര്‍പ്പുമായി മൃഗസംരക്ഷണ വകുപ്പ്, കാരണം ഇതാണ്!!വിജയിയുടെ മേര്‍സല്‍ ദീപാവലിയ്ക്ക് എത്തുമോ? എതിര്‍പ്പുമായി മൃഗസംരക്ഷണ വകുപ്പ്, കാരണം ഇതാണ്!!

    ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു മഞ്ജു രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്ത് കൊണ്ടാണ് താന്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നടി അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യങ്ങള്‍ മഞ്ജു വീണ്ടും പറഞ്ഞിരിക്കുകയാണ്.

     മഞ്ജു വാര്യരുടെ പിന്തുണ

    മഞ്ജു വാര്യരുടെ പിന്തുണ

    രാമലീല റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്നും സിനിമ ബഹിഷ്‌കരിക്കും എന്ന തരത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. അതിനിടെയാണ് മഞ്ജു സിനിമയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

    സിനിമ ഒരാളുടേത് മാത്രമല്ല

    സിനിമ ഒരാളുടേത് മാത്രമല്ല

    സിനിമ ഒരു ടീമിന്റേതാണെന്നും താന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യം തന്നെയാണ് രാമലീലയെ കുറിച്ച് വീണ്ടും പറയാനുള്ളതെന്നാണ് മഞ്ജു പറയുന്നത്. സുജാതെയും അങ്ങനെ തന്നെയാണ്. നല്ല സിനിമ തിയറ്ററുകളില്‍ ഓടുന്നത് മലയാള സിനിമയുടെ ആവശ്യമാണെന്നും മഞ്ജു പറയുന്നു.

    സുജാതയുടെ വിജയം

    സുജാതയുടെ വിജയം

    ഉദാഹരണം സുജാത എന്ന നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം തനിക്കുണ്ടെന്നും നല്ലൊരു തൃപ്തി അതില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

     മമ്മൂട്ടിയുടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    മമ്മൂട്ടിയുടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    പണ്ട് മുതല്‍ താന്‍ കാത്തിരിക്കുന്ന വലിയൊരു ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. പ്രേക്ഷകരെക്കാള്‍ തനിക്ക് തന്നെയാണ് അതിനുള്ള ആഗ്രഹമുണ്ടെന്നും മഞ്ജു പറയുന്നു. മമ്മൂക്ക അത് അനുവദിച്ച് തരുമെന്ന് കരുതുന്നതായും ഏത് റോള്‍ വേണമെങ്കിലും ചെയ്യുമെന്നും പറയുന്നു.

    പത്താം ക്ലാസിലെ മാര്‍ക്ക്

    പത്താം ക്ലാസിലെ മാര്‍ക്ക്

    പത്താം ക്ലാസില്‍ 600 ല്‍ 529 മാര്‍ക്കായിരുന്നു മഞ്ജുവിന് കിട്ടിയിരുന്നു. ഒപ്പം പത്താം ക്ലാസിലെ കണക്കിന് 98 ശതമാനം മാര്‍ക്കായിരുന്നുവെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

    English summary
    Do you know what is the mark in class 10 in Manju Warrier?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X