»   » സംഗീത മുതല്‍ ദേവി അജിത്ത് വരെ.. കഴിഞ്ഞില്ല, മദ്യലഹരിയില്‍ അഴിഞ്ഞാടിയ മലയാളം നടിമാര്‍!

സംഗീത മുതല്‍ ദേവി അജിത്ത് വരെ.. കഴിഞ്ഞില്ല, മദ്യലഹരിയില്‍ അഴിഞ്ഞാടിയ മലയാളം നടിമാര്‍!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. പുരുഷന്മാര്‍ക്ക് മദ്യപിക്കാമെങ്കില്‍ സ്ത്രീകള്‍ക്കും മദ്യപിക്കാം. സിനിമാ നടീ നടന്മാരുടെ കാര്യത്തിലും സ്ഥിതി ഇത് തന്നെ. മദ്യപിക്കാറുണ്ട് എന്ന് തുറന്നുപറഞ്ഞ നടന്മാര്‍ ഒരുപാടുണ്ട്. പരസ്യമായി മദ്യപിക്കുന്നവരുമുണ്ട്. അമിത മദ്യപാനം കാരണം മരിച്ചുപോയവര്‍ വരെയുണ്ട്.

Read Also: കബാലി, പുലിമുരുകന്‍, ഇപ്പോള്‍ ഭൈരവയും ആദ്യദിനം ഇന്റര്‍നെറ്റില്‍... തമിഴ്‌റോക്കേഴ്‌സിന്റെ ഒരു ദിവസത്തെ വരുമാനം അറിയണോ?

Read Also: താളവട്ടത്തിലെ സോമന്‍ മുതല്‍ കലിയിലെ ചെമ്പന്‍ വിനോദ് വരെ.. മലയാളത്തിലെ ഏറ്റവും വെറുപ്പ് തോന്നുന്ന 13 കഥാപാത്രങ്ങള്‍!

Read Also: കാറോടിച്ച ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍... എങ്കില്‍ മോനിഷ മരിച്ചതെങ്ങനെ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നടിമാര്‍ മദ്യപിച്ചക്കുന്നു എന്ന് പറഞ്ഞാല്‍ അതെന്തോ തെറ്റായിട്ടാണ് പൊതുവെ ആളുകള്‍ കാണുന്നത്. സിനിമയില്‍ പോലും ഒരു സിപ് എടുക്കുന്ന നായികയെ വല്ലാതെയാണ് കാണുക. അപ്പോള്‍പിന്നെ യഥാര്‍ഥ ജീവിതത്തിലെ കാര്യം പറയണോ. ജീവിതത്തിലും സിനിമയിലും മദ്യപിക്കാന്‍ ധൈര്യം കാണിച്ച ചില പ്രമുഖ നടിമാരെ നോക്കൂ..

ഉര്‍വ്വശി

നിയമസഭ മന്ദിരത്തിലെ ഹാളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയാണ് ഉര്‍വ്വശി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടന ചടങ്ങായിരുന്നു രംഗം. ഉദ്ഘാടക കൂടിയായ നടി മദ്യലഹരിയില്‍ എന്തൊക്കെയോ പുലമ്പിയതോടെ പരിപാടി കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ദേവി അജിത്ത്

മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയിട്ടുളള ആളാണ് ദേവി അജിത്ത്. എന്നാല്‍ നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നാണ് നടി പറയുന്നത്.

സംഗീത മോഹന്‍

മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ - സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. ഇതൊന്നും സിനിമയിലല്ല യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ്.

പ്രിയാമണി

ഇനിയുള്ള നടിമാരുടെ കുടി ജിവിതത്തിലല്ല. സിനിമയിലാണ്. തിരക്കഥ എന്ന സിനിമയിലാണ് പ്രിയാമണി മദ്യപിക്കുന്നതായി കാണിക്കുന്നത്.

ഭാഗ്യലക്ഷ്മി

ഒരു മുത്തശ്ശിഗ്ഗദ എന്ന ചിത്രത്തിലാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി കുടിച്ച് കുന്തം മറിയുന്ന സീനുള്ളത്.

ദീപ്തി സതി

അടുത്തിടെ മലയാളം സിനിമ കണ്ട ഏറ്റവും വലിയ കുടിയത്തി എന്ന പട്ടം ദിപ്തി സതിക്കാണ്. ചിത്രം നീന.

മമ്ത മോഹന്‍ദാസ്

ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ മമത് അഭിനയിച്ച കഥാപാത്രവും ഇതിനോട് കട്ടയ്ക്ക് കട്ട നില്‍ക്കുന്നതാണ്.

ശ്വേത മേനോന്‍

സാള്‍ട്ട് ആന്‍ഡ് പെപ്പറെന്ന ഹിറ്റ് ചിത്രത്തിലാണ് ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ശ്വേത മേനോന്‍ മദ്യപിക്കുന്നതായി കാണിക്കുന്നത്.

റിമ കല്ലിങ്കല്‍

22 ഫീമെയില്‍ എന്ന ചിത്രത്തിലാണ് നായിക കഥാപാത്രമായ റിമ കല്ലിങ്കല്‍ മദ്യപിക്കുന്നത്.

മഞ്ജു വാര്യര്‍

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും കൂട്ടുകാരും വൈന്‍ കുടിക്കുന്ന സന്ദര്‍ഭം ഉള്ളത്.

നിത്യ ദാസ്

ഈ പറക്കും തളിക എന്ന കോമഡി ചിത്രത്തിലാണ് നിത്യ ദാസ് മദ്യപിക്കുന്നത്. കോളയാണെന്ന് പറഞ്ഞ് പാവത്തിനെ പറ്റിക്കുകയായിരുന്നു.

ഉര്‍വ്വശി

സ്ഫടികം എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയെക്കൊണ്ട് ബലമായി കള്ള് കുടിപ്പിക്കുന്ന രംഗമുണ്ട്. ഇതിന് ശേഷം മനോഹരമായ ഒരു പാട്ടും.

ബിന്ദു പണിക്കര്‍

സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ബിന്ദു പണിക്കര്‍ മദ്യപിക്കുന്ന രംഗമുണ്ട്.

English summary
List of drunken malayalam actresses create public appearance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam