For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൗലി ടീച്ചറുടെ ഡബ്മാഷ് വൈറലാകുന്നു, ബാലാമണിയായി വിനീത കോശി തകര്‍ക്കുന്നു

    By Nimisha
    |

    ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല. ആദ്യ സിനിമയില്‍ത്തന്നെ എന്നുമോര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്. ഇഷ്ടം പോലെ പുതുമുഖങ്ങള്‍ വരുമ്പോള്‍ അവരെ ഓര്‍ത്തിരിക്കാനും ബുദ്ധിമുട്ടാണ്.സിനിമാ താരങ്ങളെ കാമാനായി അടുത്ത സിനിമ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇന്നില്ല. യൂ ട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ ഡബ്മാഷ് വിഡിയോകള്‍ കാണാന്‍ പറ്റും.

    വിനീത കോശിയുടെ ഡബ്മാഷ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനന്ദത്തിന്റെ സംവിധായകന്‍ ഡബ്മാഷ് കണ്ടാണ് വിനീതയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സിനിമാ പ്രവേശനത്തിന് വഴി തെളിയിച്ചത് ഇതാണ്. കൊല്ലം സ്വദേശിയാണെങ്കിലും വിനീത ഇപ്പോള്‍ സിംഗപ്പൂരിലാണ് താമസിക്കുന്നത്. പീഡിയാട്രിക് കൗണ്‍സിലറായി ജോലി ചെയ്യുന്ന വിനീതയ്ക്ക് അഭിനയത്തോട് പണ്ടേ താല്‍പര്യം ഉണ്ടായിരുന്നു.

    dubsmash

    സൂപ്പര്‍ഹിറ്റ് സിനിമകളിലെ സീനുകള്‍ അഭിനയിച്ചു കാണിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് നന്ദനത്തിലെ ബാലാമണിയെ അനുകരിച്ചത്. ശ്രികാന്ത് മുരളിയുടെ അടുത്ത സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് വിനീതയിപ്പോള്‍.

    English summary
    Dubmaash video of Anandam Actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X