For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇക്കയുടെ മകനല്ലേ കുഞ്ഞിക്ക, ആ അഹങ്കാരമെങ്കിലും ഒന്ന് കാണിച്ചൂടേ, കാണൂ ഈ രോദനം!

  |

  പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കുമായി ഒരു ദിനം. അത് ഇത്തവണത്തെ വാലന്റൈന്‍സ് ഡേ സമാഗതമാവാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. പ്രണയദിനത്തില്‍ ആരാധകര്‍ക്ക് ഗംഭീര സര്‍പ്രൈസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും സിനിമാപ്രവര്‍ത്തകരും.

  സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

  സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രണയദിനത്തിലാണ് പുറത്തുവിടുന്നത്. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്ററും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡേസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിതുവര്‍മ്മയാണ് നായികയായി എത്തുന്നത്. ട്രോളര്‍മാര്‍ ഡിക്യൂവിന്റെ പുതിയ ചിത്രത്തിനെ ആവേശ്വജലമായി വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ട്രോള്‍ ലോകത്തെ രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കാം.

  വാലന്റൈസ് ഡേയില്‍ എത്തും

  വാലന്റൈസ് ഡേയില്‍ എത്തും

  ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരാന്‍ മണിക്കൂറുകളേ ഉള്ളൂ. ഇത്തവണത്തെ പ്രണയദിനമെന്നാല്‍ ഇതും കൂടിയാണ്.

  ദുല്‍ഖറിന്റെ ഉറപ്പുണ്ട്

  ദുല്‍ഖറിന്റെ ഉറപ്പുണ്ട്

  വാലന്റൈസ് ഡേയില്‍ തന്നെ എത്തുമെന്ന് ദുല്‍ഖറും റിതു വര്‍മ്മയും ഉറപ്പു തന്നിട്ടുണ്ട്. ഈ ലുക്ക് കാണുമ്പോള്‍ പ്രതീക്ഷ വര്‍ധിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

  നാളത്തന്നെ എത്തും

  നാളത്തന്നെ എത്തും

  റിതു വര്‍മ്മയും ദുല്‍ഖര്‍ സല്‍മാനും പുതിയ പോസ്റ്ററുമായി നാളെ എത്തും. മറ്റൊരുറപ്പ് കൂടിയിതാ, സന്തോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ വല്ലതും വേണോ?

  നമ്മുടെ ഉള്ളിലെ ഡിക്യു

  നമ്മുടെ ഉള്ളിലെ ഡിക്യു

  സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരോടൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്റെ ആ മനസ്സില്ലേ, അതുപോലൊരു മനസ്സ് എല്ലാവരുടെയും ഉള്ളിലില്ലേ.

  ആ ഒരു ഫീല്‍ പിന്നെ കിട്ടിയിട്ടില്ല

  ആ ഒരു ഫീല്‍ പിന്നെ കിട്ടിയിട്ടില്ല

  ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നീലാകാശം പച്ചക്കടല്‍ ചുവ്വന്ന ഭൂമി തന്ന ഫീലൊന്നും മറ്റൊരു സിനിമയ്ക്കും തരാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം.

  ഏത് പാട്ടാ കൂടുതല്‍ ഇഷ്ടം

  ഏത് പാട്ടാ കൂടുതല്‍ ഇഷ്ടം

  അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ച ദുല്‍ഖറിന്റെ ഏത് പാട്ടാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത്, സി ഐഎ, മംഗ്ലീഷ്, കല്യാണം, എബിസിഡി, ചാര്‍ലി, പറവ.. ആ ലിസ്റ്റ് നീളുകയാണ്.

  നിന്റെ വളര്‍ച്ചയില്‍ അസൂയ

  നിന്റെ വളര്‍ച്ചയില്‍ അസൂയ

  പ്രണവ് നിന്റെ എതിരളിയാണെന്ന് പറയുന്നുണ്ടേല്‍ അത് നീയെന്ന നടനോടും നിന്റെ വളര്‍ച്ചയോടുമുള്ള അസൂയയും ആദരവുമാണെന്ന് നീ മനസ്സിലാക്കെടാ മോനേ, കൊച്ചുമോനെ ഉപദേസിക്കുന്ന വല്യുപ്പയെ കണ്ടോ,

  ദുല്‍ഖറിനെ ഇക്ക നോക്കിയത് കണ്ടോ?

  ദുല്‍ഖറിനെ ഇക്ക നോക്കിയത് കണ്ടോ?

  സാഹസികതയുടെ കാര്യത്തില്‍ തന്റെ പിന്‍ഗാമി തന്നെ പ്രണവെന്നാണ് ഏട്ടന് തോന്നുന്നത്. ആദി കണ്ടപ്പോഴുള്ള പ്രതികരണം ഇതായിരുന്നു. സെക്കന്റ് ഷോയിലെ സ്റ്റണ്ട് കണ്ടതിന് ശേഷമുള്ള ഇക്കയുടെ ഭാവമോ?

  ഇതൊരു തുടക്കം മാത്രം

  ഇതൊരു തുടക്കം മാത്രം

  ഏട്ടനും ഇക്കയ്ക്കും പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച കുഞ്ഞേട്ടനും കുഞ്ഞിക്കയും. ഇതൊരു തുടക്കം മാത്രമാണെന്ന അവകാശ വാദവമുണ്ട് കേട്ടോ, എന്തായാലും കാത്തിരിക്കാം ഇനിയങ്ങോട്ടുള്ള സിനിമകള്‍ക്കായി.

  ഈ പ്രാന്തൊരു പ്രശ്‌നമാണല്ലേ?

  ഈ പ്രാന്തൊരു പ്രശ്‌നമാണല്ലേ?

  ഏട്ടനും കുഞ്ഞേട്ടനും യാത്ര പ്രാന്താണ്. ഇക്കയ്ക്കും കുഞ്ഞിക്കയ്ക്കും വണ്ടി പ്രാന്തും. എങ്ങനെ വന്നാലും ഈ പ്രാന്തൊരു പ്രശ്‌നമാണല്ലോ! ഇക്കയും കുഞ്ഞിക്കയും വണ്ടിക്ക് പുറകെ ഓടുമ്പോള്‍ ഏട്ടനും മോനും ഉയരങ്ങള്‍ കീഴടക്കുകയാണ്.

  മലര്‍ മിസ്സിന്റെ കമന്റ് കിട്ടി

  മലര്‍ മിസ്സിന്റെ കമന്റ് കിട്ടി

  പുതിയ തമിഴ് ചിത്രത്തിന് വേണ്ടി കൂടുതല്‍ ചുള്ളനായിരിക്കുകയാണ് കുഞ്ഞിക്ക. കുഞ്ഞിക്കയുടെ ലുക്കിനെ വാഴ്ത്തി മലര്‍ മിസ്സും എത്തിയിട്ടുണ്ട് ഇത് കണ്ട് നോക്കൂ.

  അറിഞ്ഞില്ലല്ലോ മകനേ!

  അറിഞ്ഞില്ലല്ലോ മകനേ!

  ദുല്‍ഖറിന്റെ സിനിമാപ്രവേശം അധികമാരും അറിഞ്ഞിരുന്നില്ല. സെക്കന്‍ഡ് ഷോ തിയേറ്ററുകളിലേക്ക് എത്തിയതിന് ശേഷമാണ് മമ്മൂട്ടിയുടെ മകന്റെ സിനിമയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ഇക്കയും അപ്പോഴാണ് അറിഞ്ഞത്.

  മമ്മൂട്ടിയുടെ മകന്‍

  മമ്മൂട്ടിയുടെ മകന്‍

  അരങ്ങേറ്റത്തിനിടയില്‍ മമ്മൂട്ടിയുടെ മകനെന്ന പേരിലായിരുന്നു ദുല്‍ഖര്‍ അറിയപ്പെട്ടത്. തുടക്കത്തില്‍ മാത്രം. പിന്നീടത് ദുല്‍ഖര്‍ സല്‍മാനിലേക്ക് മാറി, ഇപ്പോഴിതാ കുഞ്ഞിക്കയും ഡിക്യുവുമായി മാറുകയും ചെയ്തു.

  സ്വന്തം കാലിബര്‍ കാരണം

  സ്വന്തം കാലിബര്‍ കാരണം

  ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ദുല്‍ഖര്‍ മാറിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം അധ്വാനം കൊണ്ട് മാത്രമാണ്. സ്വപ്രയത്‌നത്തിലൂടെ മകന്‍ വളര്‍ന്നുവരണമെന്ന നിലപാടിലായിരുന്നു ഇക്ക.

  രണത്തില്‍ രാജുവേട്ടനോടൊപ്പം ?

  രണത്തില്‍ രാജുവേട്ടനോടൊപ്പം ?

  പൃഥ്വിരാജിന്‍രെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രണത്തില്‍ ദുല്‍ഖര്‍ ഉണ്ടായാല്‍ എങ്ങനെയിരിക്കും, അങ്ങനെയും ഒന്ന് സങ്കല്‍പ്പിച്ചു നോക്കാമല്ലോ അല്ലേ.

  ഇഷ്ടം മാത്രമല്ല ജീവനാണ്

  ഇഷ്ടം മാത്രമല്ല ജീവനാണ്

  സഹജീവികളോടും പരിഗണന അര്‍ഹിക്കുന്നവരോടും ദുല്‍ഖര്‍ പെരുമാറുന്നത് കണ്ടാല്‍ ഇഷ്ടവും ആരാധനയും മാത്രമല്ല ജീവനായും തോന്നും ഈ കുഞ്ഞിക്കയെ.

  ഇച്ചിരി അഹങ്കാരം

  ഇച്ചിരി അഹങ്കാരം

  ഒന്നുമില്ലേലും ഒരു മെഗാസ്റ്റാറിന്റെ മകനല്ലേ, ആ അഹങ്കാരമെങ്കിലും കാണിച്ചൂടേ, എന്തിനാ ഇത്രയധികം സിംപിളാവുന്നത്. അല്ലെങ്കിലും താരപുത്രന്‍ ജാഡ ഇമേജൊന്നും ദുല്‍ഖറിന് ചേരില്ല.

  കിട്ടേണ്ടത് കിട്ടിയില്ലേ?

  കിട്ടേണ്ടത് കിട്ടിയില്ലേ?

  ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറിയത് മമ്മൂട്ടിയുടെ പിന്തുണ കൊണ്ടാണെന്ന് വിശ്വസിക്കുന്നവര്‍ ഇത് കാണൂക, മറുപടി കൃത്യമായി മനസ്സിലായിക്കാണുമല്ലോ ലേ.

  അതൊന്നുകൂടി പറഞ്ഞേ

  അതൊന്നുകൂടി പറഞ്ഞേ

  വന്ദനം സ്റ്റൈലില്‍ അതൊന്നുകൂടി പറഞ്ഞേ, കേള്‍ക്കട്ടെ, കളിയാക്കുമ്പോള്‍ പറയാറില്ലേ, ഡിക്യു ഡാന്ന് അതൊന്നുകൂടി പറഞ്ഞേ, പറഞ്ഞപ്പോഴോ, എന്തൊരു രോമാഞ്ചം.

  ആരെയാ കൂടുതലിഷ്ടമായത്?

  ആരെയാ കൂടുതലിഷ്ടമായത്?

  ശേഖറിനെയാണോ, ഇമ്രാനെയാണോ, എയ്ഞ്ചലിനെയാണോ, ചാര്‍ലിലെയേയാണോ, ആദിയേയാണോ, അതോ അജി പാപ്പനെയാണോ, ആരെയാ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത്.

  ചാര്‍ലിയാണോ ഫീല്‍ ഗുഡ്

  ചാര്‍ലിയാണോ ഫീല്‍ ഗുഡ്

  കുഞ്ഞിക്കയുടെ സിനിമകളില്‍ ഫീല്‍ ഗുഡ് മൂവി ചാര്‍ലിയാണെന്ന് പറയുമെങ്കിലും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി വീണ്ടും കണ്ടാല്‍ ആ ഫീല്‍ അങ്ങ് മാറിക്കിട്ടും.

  പിള്ളേരൊക്കെ കാത്തിരിക്കുവാണേ

  പിള്ളേരൊക്കെ കാത്തിരിക്കുവാണേ

  കുറേ നാളായി കുഞ്ഞിക്കയുടെ പേജില്‍ സിനിമയെക്കുറിച്ചുള്ള പോസ്റ്റുകള്‍ വന്നിട്ട്, പിള്ളേരൊക്കെ കാത്തിരിപ്പിലാണേ, മറക്കണ്ട്. അവരോട് പറ വാലന്റൈന്‍സ് ഡേയ്ക്ക് ഒന്നൊന്നര ഐറ്റവുമായി ഞാനെത്തുമെന്ന് , ഇതായിരുന്നു ഡിക്യൂവിന്റെ മറുപടി.

  പ്രണയദിനത്തില്‍ എന്താ പരിപാടി?

  പ്രണയദിനത്തില്‍ എന്താ പരിപാടി?

  പറഞ്ഞ് പറഞ്ഞ് ആ ദിനമിങ്ങെത്തി കേട്ടോ, വാലന്റൈന്‍സ് ഡേയില്‍ നിനക്കെന്താ പരിപാടിയെന്ന് ചോദിച്ചപ്പോഴുള്ള കുഞ്ഞിക്കയുടെ ഭാവം കണ്ടോ, പുതിയ പോസ്റ്ററല്ലേ വരാനുളളത് , അതാണ് ഈ ഭാവം.

  ഇത് കണ്ടോ, ഇതാണ് തെളിവ്

  ഇത് കണ്ടോ, ഇതാണ് തെളിവ്

  സിനിമയിലെത്തിയിട്ട് ആറ് വര്‍,ം ആഘോഷിച്ച കുഞ്ഞിക്കയ്ക്ക് ആദരവുമായി ലോകമെങ്ങും വിപുലമായ പരിപാടികള്‍ ഒരുക്കിയിരുന്നു. ബംഗളുരുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ഒന്നൊന്നര ഐറ്റമായിരുന്നു.

   ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല

  ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല

  പോസിറ്റീവ് റിപ്പോര്‍ട്ട് വന്ന സിനിമ ഫാന്‍സ് പോലും കാണാതെ പോയ സംഭവം, ഹേയ് അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് ഡിക്യവും പൃഥ്വിയും ഫഹദും ആണയിടുന്നു, പിന്നെ ആര്‍ക്കാണ് അങ്ങനെ സംഭവിച്ചത്.

  പ്രത്യകതകളേറെയാണ്

  പ്രത്യകതകളേറെയാണ്

  ഫെബ്രുവരി 14 ന് പ്രത്യേകതകളേറെയാണ്. വാലന്റൈന്‍സ് ദിനം മാത്രമല്ല കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ കിടു ഫസ്റ്റ് ലുക്കും കൂടി വരുന്നുണ്ട്. കിടുക്കാച്ചി റൊമാന്റിക് മൂവിയുടെ ഫസ്റ്റ് ലുക്കാണ് വരാന്‍ പോകുന്നത്.

  ആദ്യ സിനിമ വെറും 60 ല്‍

  ആദ്യ സിനിമ വെറും 60 ല്‍

  60 ലധികം തിയേറ്ററുകളിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ റിലീസ് ചെയ്തത്. ഇനി ഇറങ്ങാന്‍ പോകുന്ന കര്‍വാനാകട്ടെ 1300 ലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത് സ്വന്തമായുണ്ടാക്കിയ താരപദവിയാണ് ഇതിന് പിന്നില്‍.

  ഇതിപ്പോ അങ്ങനെ തന്നെയുണ്ടാവും

  ഇതിപ്പോ അങ്ങനെ തന്നെയുണ്ടാവും

  ദുല്‍ഖറിന്റെ നായികയായി ആരെത്തിയാലും ഓക്കെ കണ്‍മണിയിലെ തട്ട് അത് പോലെ തന്നെ ഇരിക്കും. താഴ്ചയാണോ, ഉയര്‍ച്ചയാണോയെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.

  രാജകുമാരനെക്കൊണ്ട് വരണമേ

  രാജകുമാരനെക്കൊണ്ട് വരണമേ

  മലയാള സിനിമയിലേക്ക് ഒരു രാജകുമാരനെ കൊണ്ട് വരണേ, പ്രാര്‍ത്ഥനയക്ക് ഫലമുണ്ടായി ആറ് വര്‍ഷം മുന്‍പൊരു ഫെബ്രുവരി 3ന് ആ രാജകുമാരന്‍ മലയാള സിനിമയിലേക്കെത്തി.

  ഹിന്ദിയും തമിഴും തെലുങ്കുമെല്ലാമുണ്ട്

  ഹിന്ദിയും തമിഴും തെലുങ്കുമെല്ലാമുണ്ട്

  ആദ്യം തെലുങ്ക്, പിന്നെ ഹിന്ദി സിനിമ, പിന്നൊരു തമിഴ് സിനിമ, അപ്പോ ഇനി മൂന്ന് സിനിമകളിലും റിലീസ് വരുന്നുണ്ടോ, അതേല്ലോ, എല്ലാ ഭാഷകളിലും റിലീസ് ഉണ്ട്.

  വെറുക്കാന്‍ പറ്റുമോ?

  വെറുക്കാന്‍ പറ്റുമോ?

  ദുല്‍ഖര്‍ എന്ന താരത്തെ വെറുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമായിരിക്കും, പക്ഷേ ഈ ദുല്‍ഖര്‍ കഥാപാത്രങ്ങളെ വെറുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ?

  ആരൊക്കെയാണവര്‍?

  ആരൊക്കെയാണവര്‍?

  നിത്യ മേനോനുണ്ട്, പാര്‍വ്വതിയുണ്ട്, നമിത പ്രമോദുണ്ട്, സായ് പല്ലവിയുമുണ്ട്. ഇനിയിപ്പോ റിതു വര്‍മ്മയും ആ കൂട്ടത്തില്‍ ഇടം പിടിക്കും. സംശയിക്കേണ്ട, ആ ലുക്ക് കാണാം.

  എന്നുമൊരു സ്ഥാനമുണ്ടാവും

  എന്നുമൊരു സ്ഥാനമുണ്ടാവും

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ ദുല്‍ഖറിന് എന്നും തന്റേതായ ഇടം അവിടെത്തന്നെയുണ്ടാവും. ദുല്‍ഖര്‍ എന്ന റൊമാന്റിക് ഹീറോയ്ക്ക് ആ സ്ഥാനം എങ്ങനെ നഷ്ടമാവാനാണ്.

  ഇതാണ് കുഞ്ഞിക്ക

  ഇതാണ് കുഞ്ഞിക്ക

  സ്‌പെഷ്‌ലി എബിള്‍ഡായ ധന്യയെ കാണാനും ഒരുമിച്ച് സമയം ചെലവഴിക്കാനും സമയം കണ്ടെത്തിയ കുഞ്ഞിക്ക ശരിക്കും താരമല്ലേ, മറ്റേതൊരു താരത്തിനുണ്ട് ഈ നേട്ടം.

  അങ്ങനെയൊന്നും പറയല്ലേ?

  അങ്ങനെയൊന്നും പറയല്ലേ?

  തമാശയ്ക്കാണേല്‍ പോലും ഇത് ഹിറ്റാണെന്നൊന്നും പറഞ്ഞേക്കല്ലേ, അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ സംവിധായകന്റെ രോദനം ഇങ്ങനെയാണ്.

  English summary
  Dulquer Salmaan gets trolled again.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X