For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിതാവ് അഭിമാനവും അഹങ്കാരവുമാണ്, കുറുപ്പ് കണ്ടതിന് ശേഷം അമാൽ പറഞ്ഞതിനെ കുറിച്ച് ദുൽഖർ

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. സെക്കൻഡ് ഷോ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 12ന് ആണ് കുറുപ്പ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് എത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

  സുരേഷ് ഗോപിയുടെ കാവലിന് ഒ.ടി.ടിയിൽ നിന്ന് വന്നത് വൻ ഒഫർ, 9 അക്കമുള്ള സംഖ്യയെ കുറിച്ച് നിർമ്മാതാവ്

  കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നത്. ദുൽഖർ സൽമാനൊടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  കുടുംബവിളക്ക് ; സിദ്ധുവിനെ ഒതുക്കൻ പുതിയ തന്ത്രവുമായി വേദിക,അച്ഛനെ ചോദ്യം ചെയ്ത് അനിരുദ്ധ്

  പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ പാട്ടും ട്രെയിലറുമൊക്കെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിസംശയം പറയാൻ സാധിക്കും കുറുപ്പുമായ ദുൽഖറും കൂട്ടരും വെറുതെയല്ല എത്തുന്നതെന്ന്. ദുൽഖറിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 105 ദിവസങ്ങൾ എടുത്താണ് ചിത്രം പൂർണമായും ചിത്രീകരിച്ചത്.

  ഇപ്പോഴിത നെഗറ്റീവ് കഥാപാത്രം ഇലയ്ക്കും മുള്ളിനും കേട് ഇല്ലാത്ത രീതിയിൽ ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദുൽഖർ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ''ഒരു പ്രൊജക്ടിൽ കമ്മിറ്റഡായാൽ അത് പൂർണ്ണമായും അതിൽ കമ്മിറ്റ് ചെയ്യണം. അല്ലാതെ എടുത്ത തീരുമാനത്തിൽ പിന്നീടൊരു തിരിഞ്ഞുനോട്ടമോ റീതിങ്കിങ്ങോ നടത്താറില്ല. എനിക്കിപ്പോഴും സിനിമയിൽ പൂർണ്ണ വിശ്വാസമുണ്ട്. നമ്മൾ ഇടയ്ക്കിടയ്ക്ക് മാറ്റി ചിന്തിക്കുകയോ വേറെ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുകയോ ചെയ്തില്ലെങ്കിൽ എന്റെ എല്ലാ സിനിമകളും ഒരുപോലെ ആയിപ്പോകും. അതുകൊണ്ടു തന്നെ ഈ സിനിമയിൽ നിർമ്മാതാവെന്ന നിലയിലോ അഭിനേതാവെന്ന നിലയിലോ യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ല. ഏറ്റവും ഭംഗിയായി സിനിമ വരണമെന്നും ഏറ്റവും നല്ല റീലീസ് കിട്ടണമെന്നുമൊക്കെയുള്ള ആഗ്രഹം മാത്രമേയുള്ളു വെന്നാണ്'' താരം പറയുന്നത്.

  സിനിമ കണ്ടപ്പോഴുള്ള കുടുംബാംഗങ്ങളുടെ പ്രതികരണത്തെ കുറിച്ച ദുൽഖർ പറയുന്നു. പിതാവ് അഭിപ്രായം ഒന്നു പറഞ്ഞില്ലെന്ന് നേരത്തെ തന്നെ ദുൽഖർ വെിപ്പെടുത്തിയിരുന്നു. '' വൈഫ് അമാൽ എക്സൈറ്റഡാണെന്നാണ് ഡിക്യൂ പറയുന്നത്. പടം നന്നാവാൻ ചാൻസുണ്ടെന്നും ആൾക്കാർക്കിഷ്ടപ്പെടാൻ ചാൻസുണ്ടെന്നും ആൾക്കൊരു വിശ്വാസമുണ്ട്.. കൂടാതെ മറിയത്തെ സിനിമ കാണിച്ചില്ലെന്നും ദുൽഖർ പറയുന്നു '' അവൾ കുഞ്ഞാണ്.പാട്ടുകളൊക്കെ കണ്ട് തുടങ്ങിയിട്ടേയുള്ളു. അവൾക്ക് മനസ്സിലാവുമോ എന്ന് അറിയില്ല.എന്നെ മിസ്സ് ചെയ്യുമ്പോഴൊക്കെ അവൾ പാട്ടുകളിരുന്ന് കാണുമെന്നു താരം മകളെ കുറിച്ച് പറയുന്നു.

  Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam

  പിതാവ് മമ്മൂട്ടിയെ കുറിച്ചും ദുൽഖർ പറയുന്നുണ്ട്. പിതാവ് അഭിമാനവും തന്റെ ചെറിയ അഹങ്കാരവുമാണെന്നാണ് താരം പറയുന്നത്. മമ്മൂക്ക ലിറ്ററലി ഇന്റർനെറ്റ് സെൻസേഷനാണല്ലോ, എപ്പോഴെങ്കിലും ചെറിയ കുശുമ്പ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.'' ഒരിക്കലുമില്ല, ഭയങ്കര അഭിമാനമാണ് തോന്നിയിട്ടുള്ളത്. അങ്ങനെ എന്തെങ്കിലും വൈറലാകുമ്പോൾ ഒരുപാട് പേര് എനിക്ക് മെസ്സേജയക്കും, അതുകൊണ്ട് അതെനിക്കൊരു പ്രൈഡാണ്. അതിന്റെ ഒരു ചെറിയ അഹങ്കാരവുമുണ്ടെന്നും ദുൽഖർ സൽമാൻ പറയുന്നു..

  Read more about: dulquer salmaan mammootty kurup
  English summary
  Dulquer Salmaan About His Father Mammootty And Wife Amal Reaction After Kurup Preview Show,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X