twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇക്കയുടെ മകന്‍ കുഞ്ഞിക്ക, അഭിനയം കൊണ്ട് വിജയിച്ച ദുല്‍ഖറിന് ഇന്ന് ആഘോഷ ദിവസമാക്കി ട്രോളന്മാര്‍!!

    |

    മലയാള സിനിമയുടെ കുഞ്ഞിക്കയായും യൂത്ത് ഐക്കണായി തിളങ്ങിയും ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ദുല്‍ഖര്‍ നായകനായി അരങ്ങേറ്റം കുറിച്ച സെക്കന്‍ഡ് ഷോ റിലീസ് ചെയ്തിരുന്നത് 2012 ഫെബ്രുവരി 3 നായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം വലിയ വാര്‍ത്തയാപ്പോള്‍ ദുല്‍ഖര്‍ നിറഞ്ഞ് നിന്നത് ഈ സിനിമയുടെ പേരിലായിരുന്നു.

    ആരാധകരുടെ മണ്ടത്തരം കൊണ്ട് മമ്മൂട്ടിയ്ക്കും പ്രണവിനും കിട്ടിയത് മുട്ടൻ പണിയാണെന്ന് ട്രോളന്മാര്‍!!ആരാധകരുടെ മണ്ടത്തരം കൊണ്ട് മമ്മൂട്ടിയ്ക്കും പ്രണവിനും കിട്ടിയത് മുട്ടൻ പണിയാണെന്ന് ട്രോളന്മാര്‍!!

    പ്രണവിന്റെ ആദിയ്ക്ക് മോഹന്‍ലാലിന്റെ വക വലിയ പ്രൊമോഷന്‍ കൊടുത്തതായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ സിനിമയെ പൊക്കി പറയാന്‍ കാരണം. എന്നാല്‍ ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അഭിനയം കൊണ്ട് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ അറിയപ്പെടുന്ന താരമായി വളരെ വേഗമാണ് ദുല്‍ഖര്‍ ഉയര്‍ന്നത്. ബോളിവുഡില്‍ പോയി അഭിനയിക്കാന്‍ കഴിഞ്ഞതോടെ ഇന്നത്തെ ദിവസം ട്രോളന്മാര്‍ ദുല്‍ഖറിന് സമ്മാനിച്ചിരിക്കുകയാണ്.

    ആറ് വര്‍ഷം

    ആറ് വര്‍ഷം

    മലയാള സിനിമയിലെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷമായിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ റിലീസ് ചെയ്തത് 2012 ഫെബ്രുവരി 3 ന് ആയിരുന്നു.

     കുഞ്ഞിക്ക

    കുഞ്ഞിക്ക

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ പേരിന് പിന്നിലുണ്ടെങ്കിലും കാര്യമായ പ്രൊമോഷന്‍ ഒന്നും ദുല്‍ഖറിന്റെ ആദ്യ സിനിമയ്ക്ക് കിട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം കഴിവ് കൊണ്ട് ഇന്‍ഡസ്ട്രിയില്‍ വളരാന്‍ ദുല്‍ഖറിന് അതിവേഗം കഴിഞ്ഞിരുന്നു.

    ഇന്ത്യ അറിയും ഡിക്യുവിനെ...

    ഇന്ത്യ അറിയും ഡിക്യുവിനെ...


    മലയാളത്തില്‍ നിന്നും തമിഴിലേക്ക്, ശേഷം തെലുങ്ക്, ഇപ്പോള്‍ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയായ കാര്‍വാന്‍ ജൂണ്‍ 1 ന് റിലീസിന് തയ്യാറെടുക്കുകയാണ്.

    ട്രോളന്മാര്‍

    ട്രോളന്മാര്‍


    സിനിമാ ജീവിതത്തിന് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന് ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ട്രോളന്മാരും വിടാതെ പിന്നാലെയുണ്ട്.

    ദുല്‍ഖറിന്റെ കഴിവാണ്..

    ദുല്‍ഖറിന്റെ കഴിവാണ്..


    ദുല്‍ഖറിന്റെ ആദ്യ സിനിമ ഇറങ്ങി കഴിഞ്ഞിട്ടാണ് എല്ലാവര്‍ക്കും അത് മമ്മൂക്കയുടെ മകന്‍ ആണെന്ന് മനസിലായത്. അത് കഴിഞ്ഞ് ദുല്‍ഖര്‍ ഇത്രയും ഫാന്‍സ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവ് അല്ലാതെ ചിലരെ പോലെ അച്ഛനില്‍ നിന്നും പരിണാമം സംഭവിച്ചതല്ല.

    ദുല്‍ഖറിന്റെ ഫാന്‍സ്

    ദുല്‍ഖറിന്റെ ഫാന്‍സ്


    ഞാനൊരു ദുല്‍ഖര്‍ ഫാന്‍ ആണെന്ന് കരുതി മമ്മൂട്ടിയുടെ ഫാന്‍ ആയിരിക്കുമെന്ന കരുതരുത്. മാത്രമല്ല നിങ്ങള്‍ക്കറിയാത്ത ഒരു കാര്യമുണ്ട്. ഭൂരിഭാഗം ദുല്‍ഖര്‍ ഫാന്‍സും ലാലേട്ടനെ ഇഷ്ടമുള്ളവരാണ്.

     കുറ്റപ്പെടുത്തിയവര്‍ കാണ്..

    കുറ്റപ്പെടുത്തിയവര്‍ കാണ്..

    ദുല്‍ഖര്‍ കരിയര്‍ തുടങ്ങിയ സമയത്ത് എടുത്ത സിനിമകളെല്ലാം പൊളിഞ്ഞ് പോയിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ദുല്‍ഖര്‍ കൊടുത്തത് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചായിരുന്നു.

    അവനാണ് ഭാഗ്യവാന്‍

    അവനാണ് ഭാഗ്യവാന്‍


    ചാര്‍ലിയും സിഐഎയും തിയറ്ററില്‍ പോയി കണ്ട ദുല്‍ഖര്‍ ഫാന്‍സ് ഒരുപാട് ഉണ്ടാവും. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടവരും ഉണ്ടാവും. എന്നാല്‍ സെക്കന്റ് ഷോ തിയറ്ററില്‍ പോയി കണ്ടവരാണ് ഭാഗ്യവാന്‍.

     ആരവങ്ങളില്ലാതെ സിനിമയിലേക്ക്

    ആരവങ്ങളില്ലാതെ സിനിമയിലേക്ക്

    ആറ് വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം സിനിമയിലെത്തി. ശേഷം ഹിറ്റ് സിനിമകളിലൂടെ കേരളത്തിനകത്തും പുറത്തും ഹ്യൂജ് ഫാന്‍ ബേസ് ഉണ്ടാക്കിയ ദുല്‍ഖര്‍ വാപ്പയോടെ മത്സരിച്ച് സ്‌റ്റേറ്റ് അവാര്‍ഡും സ്വന്തമാക്കി.

     ആരാണ് നീ?

    ആരാണ് നീ?

    ദുല്‍ഖറിനെ തിരിച്ചറിയാത്തവരോടെ ആരാധകര്‍ക്ക് പറയാന്‍ ഇതേ ഉള്ളു. ഇപ്പോഴത്തെ മോളിവുഡ് ഭരിക്കുന്ന യുവതാരങ്ങള്‍ക്കൊപ്പം ഇടം നേടിയ യുവനടന്‍. ഒരു പബ്ലിസിറ്റിയുമില്ലാതെ അരങ്ങേറ്റം നടത്തിയ താരപുത്രന്‍. അവന്റെ പേര് ദുല്‍ഖര്‍ സല്‍മാന്‍.

    ഇമ്രാനിക്ക...

    ഇമ്രാനിക്ക...

    ദുല്‍ഖറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റായ ചാര്‍ലിയെക്കാള്‍ വിസ്മയിപ്പിച്ചതും നൊമ്പരപ്പെടുത്തിയതും പറവ എന്ന സിനിമയിലെ ഇമ്രാനിക്കയാണ്.

     ഫഹദ് പറയുന്നത്...

    ഫഹദ് പറയുന്നത്...

    യൂത്തിലുള്ള താരങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്ന് ചോദിച്ചാല്‍ ഫഹദ് പറയുന്നത് ദുല്‍ഖറിനെയാണ്. കാരണം ദുല്‍ഖറിനെ ഇഷ്ടമാണെന്നും അവന് മമ്മൂക്കയുടെ ഇന്‍ഫ്ളുവന്‍സ് പോലുമില്ലെന്നാണ്.

    അത് വലിയ കാര്യമാണ്

    അത് വലിയ കാര്യമാണ്

    മമ്മൂക്കയുടെ ഫാന്‍സിനെ സ്വന്തം ഫാന്‍സാക്കി മാറ്റിയത് വലിയ കാര്യമല്ല. എന്നാല്‍ ലാലേട്ടന്റെ ഫാന്‍സിലും ഒരു ഫാന്‍സ് ദുല്‍ഖറിനുണ്ട്. അത് വലിയ കാര്യമാണ്.

    ഇതായിരിക്കും ഓര്‍മ്മ വരിക

    ഇതായിരിക്കും ഓര്‍മ്മ വരിക

    ട്രാഫിക് സിനിമയില്‍ സായി കുമാര്‍ പറയുന്ന ഈ ഡയലോഗ് കേട്ടാല്‍ ദുല്‍ഖറിനെ ആയിരിക്കും ഓര്‍മ് വരിക. എന്റെ സ്വാധീനം കൊണ്ട് അവന് ഉയര്‍ന്ന ജോലി കൊടുക്കാം. എന്നാല്‍ വാപ്പിച്ചി വാങ്ങി കൊടുത്ത ജോലി ആയിട്ടെ അത് കാണു. എന്നാല്‍ സ്വന്തം നേടിയെടുത്ത ജോലിയുടെ സുഖം അത് അവന മനസിലായിട്ടുണ്ടാവും.

    ദുല്‍ഖറിന്റെ കഴിവ് കൊണ്ടാണ്.

    ദുല്‍ഖറിന്റെ കഴിവ് കൊണ്ടാണ്.

    മലയാള സിനിമ കണ്ട ഏറ്റവും വലിയ പട്ടാഭിഷേകത്തോടെ അരങ്ങേറാനുള്ള എല്ലാ സ്വാധീനവും ഉണ്ടായിട്ടും അതിനു നിക്കാതെ ഒരു പറ്റം പുതുമുഖങ്ങളുടെ കൂടെ കൊട്ടും ആര്‍പ്പു വിളിയും ഒന്നും ഇല്ലാതെ അരങ്ങേറി ഇന്ന് 6 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മോളിവുഡ് ന്റെ താര ചക്രവര്‍ത്തിമാര്‍ക്ക് ശേഷം ഏറ്റവും വലിയ ഫാന്‍ ബേസ് ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ അത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കഴിവ് കൊണ്ട് മാത്രമാണ്.

     ദുല്‍ഖര്‍ നീ തന്നെയാണ്

    ദുല്‍ഖര്‍ നീ തന്നെയാണ്


    യൂത്തന്മാരില്‍ നിങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ട താരം ആരാണെന്ന എന്ന ചോദ്യം ചോദിച്ചാല്‍ അത് ദുല്‍ഖറിനെ ആണെന്നായിരിക്കും പല പ്രേക്ഷകരും പറയുന്നത്.

    ഹൃദയത്തില്‍ തട്ടി വിളിക്കും.. കുഞ്ഞിക്ക

    ഹൃദയത്തില്‍ തട്ടി വിളിക്കും.. കുഞ്ഞിക്ക

    6 വര്‍ഷം മുമ്പ് ഒരുപാട് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഒരു താരപുത്രന്‍ സിനിമയിലേക്ക് ചുവവട് വെച്ചു. ഇന്ന് അദ്ദേഹം ഞങ്ങളുടെ ഓരോരുത്തരുടയെയും ആവേശവും വികാരവുമാണ്. ഹൃദയത്തില്‍ തട്ടി വിളിക്കുന്നു... കുഞ്ഞിക്ക!!!

     ആറ് വര്‍ഷം കൊണ്ടുള്ള വ്യത്യാസം

    ആറ് വര്‍ഷം കൊണ്ടുള്ള വ്യത്യാസം

    ആറ് വര്‍ഷം മുമ്പ് മമ്മൂട്ടിയുടെ മോന്റെ സിനിമ കൊള്ളാം. ശേഷം ദുല്‍ഖറിന്റെ സിനിമ കൊള്ളം. കുഞ്ഞിക്കയുടെ സിനിമ കൊള്ളം എന്നിങ്ങനെ കാലം മാറിയപ്പോള്‍ ദുല്‍ഖര്‍ സ്വന്തം കാല്‍കീഴിലേക്ക് എത്തിച്ചു.

     മികച്ച കോംബോ

    മികച്ച കോംബോ

    മലയാള സിനിമയിലെ യൂത്തന്മാര്‍ക്കിടയിലെ മികച്ച കോംബോ, മികച്ച യുവനടന്‍ പിറന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം.

     ഇവിടെ തന്നെ ഉണ്ടാവും

    ഇവിടെ തന്നെ ഉണ്ടാവും

    മലയാള സിനിമയിലേക്ക് ദുല്‍ഖര്‍ വന്നിട്ട് ആറ് വര്‍ഷമായി. അതിനിടെ ഏത് രാജാവിന്റെ മോന്‍ വന്നാലും മന്ത്രിയുടെ മോന്‍ വന്നാലും ഇനിയങ്ങോട്ടും ദുല്‍ഖര്‍ ഇവിടെ കാണും.

     സാധ്യതുയില്ലാത്ത കാര്യം..

    സാധ്യതുയില്ലാത്ത കാര്യം..

    അളിയാ ദുല്‍ഖര്‍ സിനിമയില്‍ വന്നിട്ട് ഇന്ന് 6 കൊല്ലം. മമ്മൂട്ടിയുടെ മോന്‍ ആയിട്ടാണ് ഇവനൊക്കെ സിനിമയില്‍ വന്നത്. കൂടി പോയാല്‍ 2 കൊല്ലം അത് കഴിഞ്ഞാല്‍ വന്ന വഴിയ്ക്ക് പോയിക്കോളും.

    യൂത്ത് ഐക്കണ്‍

    യൂത്ത് ഐക്കണ്‍

    സൗത്ത് ഇന്ത്യയുടെ യൂത്ത് ഐക്കണ്‍, മലയാള സിനിമയുടെ സ്വാകര്യ അഹങ്കാരം. ദുല്‍ഖര്‍ സല്‍മാന്‍ മോളിവുഡില്‍ അരങ്ങേറിയിട്ട് ഇന്ന് 6 വര്‍ഷം.

    വളരെ വലുതാണ്...

    വളരെ വലുതാണ്...


    ലാലു മുതല്‍ രുദ്ര വരെ ദുല്‍ഖര്‍ എന്ന നടനിലും താരത്തിലും ഉണ്ടായ വളര്‍ച്ച ആര്‍എക്‌സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിലേക്ക് പോയ പോലുള്ള മാറ്റമാണ്.

     ദുല്‍ഖറിനൊപ്പം

    ദുല്‍ഖറിനൊപ്പം


    ദുല്‍ഖറിനൊപ്പം സിനിമാ പാരമ്പര്യമോ ആരവങ്ങളോ ഒന്നും ഇല്ലാതെ സണ്ണി വെയിന്‍ മലയാള സിനിമയിലേക്ക് എത്തിയിട്ടും ഇന്നേക്ക് ആറ് വര്‍ഷം.

     മികച്ച യൂത്തന്മാരില്‍ ഒരാള്‍

    മികച്ച യൂത്തന്മാരില്‍ ഒരാള്‍


    ഇന്ന് മോളിവുഡിലെ മികച്ച യൂത്തന്മാരില്‍ ഒരാളും ബിഗ് എം സിന് ശേഷം ഏറ്റവും അധികം ഫാന്‍ ഫോളോവിംഗ് ഉള്ള നടനുമായി മാറി ദുല്‍ഖര്‍.

    English summary
    Dulquer Salmaan completed 6 years in mollywood, Trolls get viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X