twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ അക്കൗണ്ടിൽ ദുൽഖറിന് ഒരു പണി! പോ മോനേ ദിനേശാ... ഡിക്യൂവിന്റെ മലയാളം ട്രിബ്യൂട്ട് കാണൂ

    . താരത്തെ അൽപം കുഴയ്ക്കുന്ന മലയാളം വാക്കുകൾ ഈ കൂട്ടത്തിലുണ്ടായിരുന്നു.

    |

    മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ദുൽഖർ. മലയാളത്തിൽ അരങ്ങേയറ്റം കുറിച്ച ദുൽഖർ ഇപ്പോൾ തമിഴിലും തെലുങ്കിലും ബോളിവുഡിലും സജീവമാകുകയാണ് . ജെമിനി ശണേശന്റേയും സാവിത്രിയുടേയും ജീവതകഥ പറഞ്ഞ മഹാനടിയിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേയറ്റം കുറിച്ചത്. തെലുങ്കിനെ കൂടാതെ മലയാളത്തിലും തമിഴിലും ഈ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. മലയാളി താരമായ കീർത്തി സുരേഷായിരുന്നു സാവിത്രിയായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മഹാനടി.

     ഇത് സൂപ്പർസ്റ്റാറിന്റെ ചിത്രം!കൊന്നാൽ പോലും അറിയില്ല, ലോക്കോഷനിൽ യുവനടിയ്ക്ക് നേരിടേണ്ടി വന്നത് ഇത് സൂപ്പർസ്റ്റാറിന്റെ ചിത്രം!കൊന്നാൽ പോലും അറിയില്ല, ലോക്കോഷനിൽ യുവനടിയ്ക്ക് നേരിടേണ്ടി വന്നത്

    ഇനി പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുുന്നത് താരത്തിന്റെ ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ്. ആഗസ്റ്റ് 3 നാണ് താരത്തിന്റെ കന്നി ചിത്രമായ കർവൻ പ്രദർശനത്തിനെത്തുന്നത്. ദുൽഖറിനോടൊപ്പം ഇർഫാൻ ഖാൻ മിഥില പാൽക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖർ നൽകുന്ന ഒരു ട്രിബ്രൂട്ടാണ്. പിങ്ക് വില്ലയിലൂടെയായിരുന്നു ഡിക്യൂവിന്റെ ട്രിബ്യൂട്ട്. മലയാളത്തിലെ ചില വാക്കുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.‌

     ഞാൻ എഎംഎംഎയിലെ ഒരു അംഗമാണ്!! സംഘടന വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുവനടൻ ഞാൻ എഎംഎംഎയിലെ ഒരു അംഗമാണ്!! സംഘടന വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുവനടൻ

     ഹിന്ദിയിലും ഇംഗ്ലീഷിലും

    ഹിന്ദിയിലും ഇംഗ്ലീഷിലും

    ദിവസേന മലയാളി ജനങ്ങൾ ഉപയോഗിക്കുന്ന ചില വാക്കുകളുടെ ദുൽഖർ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തത്. മലയാളം വാക്കുകൾക്ക് നൽകുന്ന ട്രിബ്രൂട്ട് എന്ന രീതിയിലാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. താരത്തെ അൽപം കുഴയ്ക്കുന്ന മലയാളം വാക്കുകൾ ട്രിബ്രൂട്ടിലുള്ളത്. കിളി പോകുന്ന തരത്തിലുളള 7 വാക്കുകളായിരുന്നു പിങ്ക് വില്ല ഡിക്യൂവിന് നൽകിയത്.

     എന്റെ അമ്മേ

    എന്റെ അമ്മേ

    എന്റെ അമ്മേ എന്നുള്ള വാക്കോടെയാണ് ട്രിബ്രൂട്ട് ആരംഭിച്ചത്. ഓ ബാപ്പരേ എന്ന് ഹിന്ദിയിലും ഓ മൈ ഗോഡ് എന്നു ഇംഗ്ലീഷിലും പറയുന്നു. എന്നാൽ ഈ വക്കിൽ യഥാർഥ അർഥം മൈ മദർ എന്നാണെന്നു ഡിക്യൂ പറഞ്ഞു. അടിപൊളി, അയ്യോ, കിടിലൻ, എനിയ്ക്ക് വയ്യ എന്നിങ്ങനെയുള്ള തനി നാടാൻ വാക്കുകളും ഉണ്ടായിരുന്നു. എന്നാലാ‍ ആദ്യം അധികം ബുദ്ധിമുട്ടാതെ താരം രക്ഷപ്പെട്ടു.

     ലലേട്ടൻ ഞെട്ടിച്ചു

    ലലേട്ടൻ ഞെട്ടിച്ചു

    എളുപ്പമുളള വാക്കുകൾക്ക് പിന്നാലെ ദുൽഖറിന് പട്ടിന്റെ പണി കൊടുത്ത് ആ വാക്ക് എത്തിയത്. മോഹൻലാലിന്റെ അക്കൗണ്ടിലായിരുന്നു താരത്തിന് കിടിലൻ പണി കിട്ടിയത്. ലാലേട്ടന്റെ സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗായ പോ മേനേ ദിനേശാ... എന്ന വാക്കിയിരുന്നു അത്. താരം അൽപം ഒന്നു കഷ്ടപ്പെട്ടു. എങ്കിലും പറഞ്ഞൊപ്പിച്ചു.

       ഇങ്ങനേയും ഉപയോഗിക്കാമോ

    ഇങ്ങനേയും ഉപയോഗിക്കാമോ

    പിന്നിട് എത്തിയത് ഓ പിന്നെ എന്ന വാക്കായിരുന്നു. ഇത് വളരെ എളുപ്പത്തിൽ തന്നെ ദുൽഖർ ഉത്തരം നൽകിയിരുന്നു. പിന്നീട് പൊട്ടൻ, മച്ച എന്നീ വാക്കുകളുടേയും അർഥങ്ങൾ ദുൽഖർ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. എന്നാൽ താരത്തെ അൽപം കുഴപ്പിച്ചത് പോ മോനേ ദിനേശയായിരുന്നു. അത് താരം പറയുകയും ചെയ്തിരുന്നു

    English summary
    Dulquer Salmaan gives us a tutorial on famous Malayalam phrases
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X