For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ കുറിച്ച് വികാരഭരിതനായി ദുൽഖർ സൽമാൻ, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണ്..

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 1971 ൽ പുറത്ത് ഇറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ചെറിയ കഥാപാത്രത്തിലൂടെയാണ് കരിയർ ആരംഭിച്ച താരം, പിന്നീട് മലയാള സിനിമയുടെ അവസാന വാക്കുകളിൽ ഒന്നായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട മമ്മൂക്കയായി മാറുകയായിരുന്നു.

  ഓരോ ദിവസവും പ്രായം കുറയുവാണോ? മഞ്ജു വാര്യരുടെ പുത്തൻ ലുക്ക്

  നടനെന്ന നിലയില്‍ എന്നെ തരംതാഴ്ത്തി; ഒരുപാട് അപമാനിക്കപ്പെട്ടു, കടന്നു വന്ന വഴിയെ കുറിച്ച് മമ്മൂട്ടി

  മെഗാസ്റ്റാർ സിനിമ ജീവിതം തുടങ്ങിയിട്ട് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. താരത്തിന് ആശംസകളുമായി സിനിമ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകനും നടനുമായ ദുൽഖർ സൽമാന്റെ കുറിപ്പാണ്. സിനിമ എന്ന കൊടുമുടിയിലേയ്ക്കുള്ള കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നാണ് ദുൽഖർ പറയുന്നത്. അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ...

  ആദ്യം പ്രളയം പിന്നെ കൊറോണ.. പിടികിട്ടാപ്പുള്ളിക്ക് വില്ലനായത്; സംവിധായകൻ പറയുന്നു

  50 വര്‍ഷം ഒരു നടനായി ജീവിക്കുക. വലിയ സ്വപ്‍നങ്ങള്‍ കണ്ട്, ഒരിക്കലും തൃപ്‍തനാവാതെ, ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടുത്തി, അടുത്ത മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി വിശക്കുന്നു. ഒരു മെഗാസ്റ്റാര്‍ എന്നതിനേക്കാള്‍ ഒരു നടനായി അറിയപ്പെടാനുള്ള ആഗ്രഹത്തോടെ, സിനിമയെ ഞാന്‍ കണ്ട മറ്റേതു നടനേക്കാള്‍ സ്നേഹിച്ചു. ലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കി. തലമുറകളെ സ്വാധീനിച്ച്, അവര്‍ക്ക് മാതൃകയായി. മാറുന്ന കാലത്തും ചില മൂല്യങ്ങളെ മുറുകെപ്പിടിച്ച്, എപ്പോഴും ബന്ധങ്ങളെ വിലമതിച്ച്, സത്യസന്ധതയ്ക്ക് വിലകൊടുത്തു. ഒരിക്കലും കുറുക്കുവഴികള്‍ തേടിപ്പോകാതെ അവനവനോട് മത്സരിച്ച്, ഒരു യഥാര്‍ഥ നായകനായി നിലകൊണ്ട്..

  സിനിമാജീവിതത്തിന്‍റെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്‍ടമല്ലെങ്കിലും ശ്രേഷ്‍ഠമായ ഈ വഴി അന്‍പത് ആണ്ടുകള്‍ പിന്നിടുന്നു എന്നത് ചെറിയ നേട്ടമല്ല. തനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഓരോ ദിവസവും ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം വെള്ളിത്തിരയിലുള്ള ആ മനുഷ്യന്‍റെ ജീവിതത്തിന് സാക്ഷിയാവാന്‍ എനിക്കു കഴിഞ്ഞു. ആ മഹത്വത്തിനു കീഴെ ജീവിക്കാന്‍ കഴിഞ്ഞു, ആ വെളിച്ചത്തില്‍.. ആളുകള്‍ക്ക് നിങ്ങളോടുള്ള സ്‍നേഹം അനുഭവിക്കാനായി. നിങ്ങള്‍ ജീവിതം കൊണ്ട് സ്‍പര്‍ശിച്ച മനുഷ്യര്‍ക്ക് നിങ്ങളെക്കുറിച്ച് പറയാനുള്ളത് കേട്ടു. അതേക്കുറിച്ചൊക്കെ ഒരു പുസ്‍തകം തന്നെ എനിക്ക് എഴുതാനാവും. പക്ഷേ ഞാന്‍ നിര്‍ത്തുന്നു.

  സിനിമയുടെ മായാലോകം കണ്ടെത്തിയപ്പോള്‍ കണ്ണുകള്‍ വിടര്‍ന്ന ഒരു കുട്ടിയുണ്ടായിരുന്നു. അതിന്‍റെ ഭാഗമാവാന്‍ ആഗ്രഹിച്ച അവന്‍ അതിനുവേണ്ടി കഠുനമായി പരിശ്രമിച്ചു. ആദ്യ അവസരം ലഭിച്ചപ്പോള്‍ തന്‍റെ മുദ്ര പതിപ്പിക്കാനായി കഠിനമായി യത്‍നിച്ചു. സിനിമയ്ക്ക് തന്നെ ആവശ്യമുള്ളതിനേക്കാള്‍ സിനിമയെ തനിക്കാണ് ആവശ്യമെന്ന് എപ്പോഴും പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും ആ കൊടുമുടി പിന്നെയും ഉയരുന്നു. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്നും.

  തനിക്ക് ആശംസ നേർന്ന സുഹൃത്തുക്കൾക്കും സഹപ്പവർത്തകർക്കും ആരാധകർക്കും നന്ദി പറഞ്ഞ് കെണ്ട് മമ്മൂട്ടി രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജിലൂടെയാണ് തനിക്ക് നൽകിയ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചിരിക്കുന്നത്. "എല്ലാവരിൽ നിന്നും ഒഴുകുന്ന സ്നേഹത്തിൽ ഞാൻ മൂടപ്പെട്ടിരിക്കുന്നു. എല്ലായിടത്തും എന്റെ മഹത്തായ സഹപ്രവർത്തകരും സിനിമാ ആരാധകരും. നിങ്ങൾ ഓരോരുത്തർക്കും നന്ദി," മെഗാസ്റ്റാർ കുറിച്ചു. 1971 ൽ പുറത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളീച്ചകൾ എന്ന ചിത്രത്തിലൂടെയാണ മമ്മൂട്ടി സിനിമയിൽ എത്തുന്നത്. 1980 ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Dulquer Salmaan Heart Touching Words About Father Mammoott
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X