For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്കാലത്ത് എറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കിയ കാര്യത്തെ കുറിച്ച് ദുല്‍ഖര്‍

  |

  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് കൂടിയാണ് ദുല്‍ഖര്‍ മുന്‍നിരയില്‍ എത്തിയത്. ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നുമില്ലാതെയാണ് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ നായകനടനായി മലയാളത്തില്‍ സജീവമായി താരം. വേറിട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്താണ് ദുല്‍ഖര്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.

  ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പുതിയ ചിത്രങ്ങള്‍ കാണാം

  നിലവില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ താരപദവിയിലുളള നടനാണ് ദുല്‍ഖര്‍. നടന്‌റെതായി വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും മൊഴിമാറ്റി മാറ്റി മറ്റ് ഭാഷകളില്‍ വരുന്നുണ്ട്. അതേസമയം ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വാപ്പച്ചിയെ പോലെ പ്രശസ്തനാവുമെന്നോ അഭിനേതാവായി മാറുമെന്നോ ഒന്നും കരുയിരുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

  സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നാണം കുണുങ്ങിയായ കുട്ടിയായിരുന്നു താനെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്. ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുത്തിരുന്നത്. അതും എറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുളളത്.

  കുറെപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെപാടും. അങ്ങനെയുളള ഞാന്‍ എങ്ങനെ അഭിനേതാവായെന്നോര്‍ത്ത് പലര്‍ക്കും അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും എന്റെതായൊരു ലോകത്തായിരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു. വീട്ടില്‍ കുത്തിയിരുന്ന് പഠിക്കാറുണ്ടായിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്ഥിരമായി വഴക്ക് കിട്ടാറുണ്ടായിരുന്നു.

  മാര്‍ക്ക് കുറയുമ്പോഴും ചോദ്യങ്ങള്‍ വരാറുണ്ടായിരുന്നു. വാപ്പച്ചി സിനിമാതിരക്കുകളിലായിരുന്നതിനാല്‍ ഉമ്മച്ചിയായിരുന്നു തങ്ങളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. അതേസമയം സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുളള താരമാണ് മമ്മൂട്ടി. കോവിഡ് സമയത്ത് ജീവിതത്തില്‍ ആദ്യമായാണ് കൂടുതല്‍ ദിവസം മമ്മൂക്ക വീട്ടില്‍ നിന്നത്.

  ഇരുനൂറിലധികം ദിവസങ്ങള്‍ വീട്ടില്‍ നിന്ന ശേഷമായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരുന്നു താരം. നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം എന്ന സിനിമയുടെ ചിത്രീകരണമാണ് മെഗാസ്റ്റാറിന്‌റെതായി നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

  ഭീഷ്മപര്‍വ്വത്തിന് പുറമെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ഒരു ചിത്രത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ അങ്ങനെ ഒരു ചിത്രത്തെ കുറിച്ചുളള സൂചനകള്‍ വന്നിട്ടില്ല. നിലവില്‍ കുറുപ്പ് ആണ് ദുല്‍ഖറിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക, കുറുപ്പിന് പുറമെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടും ദുല്‍ഖറിന്‌റെതായി വരാനിരിക്കുന്ന സിനിമയാണ്.

  Read more about: mammootty dulquer salmaan
  English summary
  dulquer salmaan opens about mammootty and his childhood memmories and
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X