For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകർക്കൊരു ഉറപ്പുമായി ദുൽഖർ സൽമാൻ! കുറുപ്പിനെ മഹത്വവൽക്കരിക്കുന്നില്ല...

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലം കൊണ്ടാണ് ദുൽ‍ഖർ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
  മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ദ്രുതഗതിയിലായിരുന്നു ദുൽഖറിന്റെ വളർച്ച. വളരെ പെട്ടെന്ന് തന്നെ അന്യഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ദുൽഖർ സൽമാന് കഴിഞ്ഞിരുന്നു.

  മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം കഥ പറയുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ കുറുപ്പായിട്ടാണ് ദുൽഖർ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമൊക്കെ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകരണമായിരുന്നു ഇതിന് ലഭിച്ചിരുന്നത്. ദുൽഖർ ചിത്രം ആഘേഷമാക്കുമ്പോൾ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. സുകുമാരക്കുറിപ്പിനെ മഹത്വവൽകരിക്കരുന്നു എന്നാണ് ചിത്രത്തിന് കേൾക്കേണ്ടി വന്ന വിമർശനം. ഇപ്പോഴിത ചിത്രത്തിനെതിരെ ഉയർന്നു വന്ന വിമർശനത്തിന് മറുപടിയുമായി ദുൽഖർ. കുറുപ്പിനെ തങ്ങൾ മഹത്വവൽകരിക്കുന്നില്ലെന്നാണ് താരം പറയുന്നത്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ദുൽഖറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കുറുപ്പിന്റെ ടീസർ പുറത്തു വന്നത്. ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും അത് കാക്കിയാണെങ്കിലും ഖദർ ആണെങ്കിലും... എന്ന മനോഹരമായ പഞ്ച് ഡലയോഗാണ് ടീസറിന്റെ ഹൈലൈറ്റ്. ഗംഭീര ഗെറ്റപ്പിലായിരുന്നു ടീസറിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടത്. മികച്ച കാഴ്ചക്കാരെ നേടിയെങ്കിലും കുറിപ്പിന്റെ ടീസറിന് ആരോഗ്യകരമായ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

  കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam

  കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾക്കും വിമർശനങ്ങൾക്കും ദുൽഖർ മറുപടി നൽകിയിട്ടുണ്ട്. കുറുപ്പിൽ ഒരു സ്റ്റൈലീഷ് ഘടകമുണ്ട്. അതിന് അർഥം ഞങ്ങൾ അതിനെ മഹത്വവൽകരിക്കുന്നു എന്നല്ല. കൂടാതെ സിനിമയിൽ അയാളെ വെള്ളപ്പൂശി കാണിക്കുകയോ നല്ലവനെന്ന് വരുത്തി തീർക്കുകയോ ചെയ്യുകയില്ലെന്ന് ഉറപ്പ് നൽകാൻ കഴിയുമെന്നും ദുൽഖർ പറയുന്നുണ്ട്. 80 കളിൽ വലിയ ശമ്പളം ലഭിച്ചിരുന്ന ഒരു പ്രവാസി ആയിരുന്നു അയാൾ . അതിനാൽ തന്നെ ഇയാളെരു സ്റ്റൈലീഷ് ക്യാരക്ടർ ആയിരുന്നില്ലെന്ന് പറയാൻ കഴിയില്ലെന്നും ദുൽഖർ പറയുന്നു.

  ടീസർ വന്നതിന് പിന്നാലെ ചാക്കോയുടെ ബന്ധുക്കൾ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തങ്ങള്‍ക്ക് കാണണമെന്നുമാണ് ഇവരുടെ ആവശ്യം. തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ടീസറില്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും വക്കീല്‍ നോട്ടിസില്‍ ആരോപിച്ചിരുന്നു. സെക്കന്റ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാൻ ഒന്നിക്കുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലെ ചിത്രമാണിത്

  റോഷൻ ആൻഡ്രൂസ് ചിത്രത്തെ കുറിച്ചും ദുൽഖർ വാചാലനായിരുന്നു. ഗംഭീര തിരക്കഥയാണെന്ന് ചിത്രത്തിനെ കുറിച്ച് ദുൽഖർ പറയുന്നു. വളരെ നാളുകളെടുത്താണ് സിനിമയുടെ രണ്ടാം പകുതി ലഭിച്ചത്. അതൊരു യുറീക്ക നിമിഷമായിരുന്നു. ബ്രിന്ദ മാസ്റ്ററുടെ സിനിമ പൂർത്തിയാക്കിയ ഉടൻ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ടെ വർക്ക് ആരംഭിക്കുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൊലീസ് സ്റ്റോറിയാണെന്നാണും റേഷൻ ആൻഡ്രൂസ് വെളിപ്പെടുത്തിയിരുന്നു.

  English summary
  Dulquer Salmaan Opens Up About Kurup And Rosshan Andrrews Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X