For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചിയുടെ കയ്യില്‍ നിന്ന് ഇന്നും വഴക്ക് കേള്‍ക്കാറുളളത് ഇക്കാര്യത്തില്‍, മനസുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

  |

  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്ത് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. വലിയ ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നുമില്ലാതെയാണ് സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ മോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ കൂടുതല്‍ താരമൂല്യമുളള നടന്മാരില്‍ ഒരാളായി ദുല്‍ഖര്‍ മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടന് ഇപ്പോള്‍ ആരാധകരുണ്ട്.

  ബിഗില്‍ താരം അമൃത അയ്യരുടെ മനോഹര ചിത്രങ്ങള്‍ വൈറല്‍, കാണാം

  പാന്‍ ഇന്ത്യന്‍ ലെവല്‍ താരമൂല്യമുളള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. അതേസമയം മമ്മൂട്ടിക്കൊപ്പമുളള ദുല്‍ഖറിന്‌റെ ഒരു സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ ഇതേകുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നില്ല. ദുല്‍ഖറിന്‌റെ സിനിമകളെ കുറിച്ച് മമ്മൂക്ക പറയാറില്ലെങ്കിലും വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് എപ്പോഴും ദുല്‍ഖര്‍ മനസുതുറക്കാറുണ്ട്.

  ഒപ്പം വീട്ടിലെ വാപ്പച്ചിയുടെ രീതികളെ കുറിച്ചും ദുല്‍ഖര്‍ പറയാറുണ്ട്. അതേസമയം വീട്ടിലെത്തിയാല്‍ വാപ്പയുടെ കൈയ്യില്‍ നിന്നും വഴക്ക് കിട്ടുന്ന കുട്ടിയാണ് താനെന്ന് ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞിരുന്നു. വീടിനെ റെസ്പക്ട് ചെയ്യാതെ പെരുമാറിയാല്‍ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

  ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹം കൂടുതല്‍ വഴക്ക് പറയാറുളളത്. തനിക്ക് മാത്രമല്ല ഭാര്യയ്ക്കും മറ്റുളളവര്‍ക്കുമെല്ലാം ഇതപോലെ ഓരോ കാര്യത്തിന് വഴക്ക് കേള്‍ക്കാറുണ്ട്. ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്നും എനിക്ക് വാപ്പച്ചിയുടെ കയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.

  എനിക്ക് മാത്രമല്ല, എന്‌റെ ഭാര്യക്കും കിട്ടാറുണ്ട്. പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാല്‍ വാപ്പച്ചിക്ക് ദേശ്യം വരുമെന്നും ദുല്‍ഖര്‍ പറഞ്ഞു. എല്ലാം നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോര്‍ട്ട് കണ്‍ട്രോളര്‍ കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ, അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

  ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam

  അതേസമയം കൈനിറയെ ചിത്രങ്ങളാണ് ദുല്‍ഖറിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നടന്‌റെ പാന്‍ ഇന്ത്യന്‍ ചിത്രം കുറുപ്പ് ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ്. പെരുന്നാള്‍ റിലീസായി മുന്‍പ് പ്രഖ്യാപിച്ച ചിത്രം കോവിഡ് സാഹചര്യത്തില്‍ വീണ്ടും നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കുറുപ്പിന് പുറമെ സല്യൂട്ട് എന്ന ചിത്രവും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയാണ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമയുടെ പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  dulquer salmaan reveals the things which mammootty becomes angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X