For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ അമാല്‍ സൂഫിയയെ ചേര്‍ത്ത് നിര്‍ത്തി ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍!ഒപ്പം ഹൃദയം നിറഞ്ഞ കുറിപ്പും

    |

    ദുല്‍ഖര്‍ സല്‍മാനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാല്‍ സൂഫിയയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മറ്റുള്ള താരപത്‌നിമാരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്‍ അമാല്‍ നേരെ തിരിച്ചാണ്. സമൂഹ മാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത അമാലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പലപ്പോഴും ദുല്‍ഖറിന്റെ പോസ്റ്റുകളില്‍ നിന്നുമാണ് അറിയാറുള്ളത്.

    അമാലിന്റെ പിറന്നാള്‍ ആണെന്നുള്ളതാണ് ഇന്നത്തെ വിശേഷം. നടി നസ്രിയ നസീമായിരുന്നു അമാലിന് ആശംസകള്‍ അറിയിച്ച് ആദ്യമെത്തിയത്. നസ്രിയയുടെ സഹോദരിയെ പോലെയുള്ള ബന്ധമാണ് അമാലുമായിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തവണ സഹോദരി എന്ന് വിളിച്ചായിരുന്നു നസ്രിയയും എത്തിയത്. ഒപ്പം നടന്‍ പൃഥ്വിരാജും എത്തിയിരുന്നു.

    amal-sufia-dq

    ഭാര്യ സുപ്രിയ മേനോനും ദുല്‍ഖര്‍ സല്‍മാനും അമാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. എല്ലാവരും കാത്തിരുന്നത് ദുല്‍ഖറിന്റെ പോസ്റ്റിന് വേണ്ടിയായിരുന്നു. ഒടുവില്‍ ഭാര്യ അമാല്‍ സൂഫിയയെ കെട്ടിപിടിച്ച് നില്‍ക്കുന്നൊരു ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍. ഒപ്പം ഹൃദയം നിറഞ്ഞൊരു എഴുത്തുമുണ്ട്.

    'ഏറ്റവും സന്തോഷത്തോടെയുള്ള പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് എന്റെ ആം. വിവാഹശേഷം പ്രത്യേകിച്ച് നമ്മള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിക്കാന്‍ സമയം കിട്ടി എന്നതാണ് ഈ ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം. ജീവിതത്തിലെ വിലമതിക്കുന്ന സമയം. നമ്മുടെ പ്രിയപ്പെട്ട പരിപാടികള്‍ മുതല്‍ മറിയത്തിന് വേണ്ടി കെട്ടുകഥകളിലെ വേഷം വരെ അവതരിപ്പിക്കുന്നതുമെല്ലാം സ്‌പെഷ്യലാണ്. ഒരു പാറപോലെ ഒപ്പമുള്ളതിനും അതുപോലെ മറിയത്തിനെ എനിക്ക് തന്നതിനും നന്ദി. വീണ്ടും പിറന്നാള്‍ ആശംസകള്‍ ബേബി... എന്നുമായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.

    amal-sufia-dq

    ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും തമ്മിലുള്ള വിവാഹം. ആര്‍ക്കിടെക് കൂടിയായ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ച് കുടുംബിനിയായി കഴിയുകയാണ്. ദുല്‍ഖറിന്റെ ജൂനിയറായി പഠിച്ച അമാലിനെ കുറിച്ച് സുഹൃത്തുക്കളും കസിന്‍സുമാണ് പറയുന്നത്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിന് ശേഷം പല തവണ കണ്ടിരുന്നു.

    അമേരിക്കയില്‍ നിന്നും ദുല്‍ഖര്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയത്തമായിരുന്നതിനാല്‍ വിവാഹത്തിനുള്ള മുന്നൊരുക്കത്തിലായിരുന്നു താരകുടുംബം. അങ്ങനെ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായതോടെ വീട്ടില്‍ കാര്യമായി ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷമാവാന്‍ പോവുകയാണ്. 2017 മേയ് 5 നാണ് മകള്‍ മറിയം അമീറ സല്‍മാന്‍ ജനിക്കുന്നത്.

    English summary
    Dulquer Salmaan's Birthday Wishes To Amaal Sufia Is The Most Special One.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X