Just In
- 9 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 9 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 9 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 9 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- News
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
ദുല്‍ഖര്‍ സല്‍മാന്റെ അതിശയിപ്പിക്കുന്ന മേക്കോവര്‍! കുറുപ്പിലെ ആരും കാണാത്ത ചിത്രം പുറത്തായി
ദുല്‍ഖര്‍ സല്മാന് വീണ്ടും മലയാളക്കരയെ അത്ഭുതപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാറ കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരമിപ്പോള്‍. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഗുജറാത്തിലെ അഹമ്മാദബാദില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിനിടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെ സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് എങ്ങനെയാണെന്ന് ആലോചിച്ച് ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് പുത്തന്‍ മേക്കോവറില്‍ ദുല്‍ഖര്‍ എത്തിയത്. മുടി നീട്ടി വളര്‍ത്തിയും മീശയും ബുള്‍ഗാന്‍ താടിയും വെച്ച് ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്മാന് കുറുപ്പില്‍ അഭിനയിക്കുന്നത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടതല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം അതിവേഗം പ്രചരിച്ചു. ഏറെ കാലത്തിന് ശേഷം സ്ഥിരം ഗെറ്റപ്പില്‍ നിന്നും മാറ്റം വരുത്തിയ ദുല്‍ഖറിന് എല്ലായിടത്തും നിന്നും അഭിനന്ദന പെരുമഴയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കുന്നത്.
അവളുടെ രാവുകള്‍ കണ്ടത് ഉറക്കം നടിച്ച് കിടന്ന്! നടി സീമയെ വീണ്ടും സിനിമയിലെത്തിച്ച് വിധു വിന്‍സെന്റ്
ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രം വേ ഫെയര്‍- എം സ്റ്റാര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരും ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങള്‍.