For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്നായി വര്‍ക്കൗട്ട് ചെയ്തിരുന്നു!പക്ഷേ ആ സിക്‌സ്പാക്ക് അങ്ങനെയല്ല! വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

  |

  സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തുടക്കം കുറിച്ചത്. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം മുന്നേറിയത്. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചപ്പോളും ശക്തമായ പിന്തുണയായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് താരം ബോളിവുഡിലേക്ക് എത്തിയത്. കന്നിച്ചിത്രമായ കര്‍വാന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഇപ്പോള്‍ വീണ്ടും ബോളിവുഡ് ചിത്രവുമായി എത്തുകയാണ്. അന്യഭാഷയില്‍ സജീവമായതോടെ താരപുത്രനെ മലയാളത്തിന് നഷ്ടമായോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നത്.

  ഇതിന് പിന്നാലെയായാണ് ഒരു യമണ്ടന്‍ പ്രേമകഥയുമായി താരപുത്രനെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ കുറുപ്പിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വെ ഫെയറര്‍ ഫിലിംസ് എം സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന്‍രെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം ഇപ്പോള്‍.

  കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് ദുല്‍ഖര്‍ സല്‍മാന്‍ നടത്താറുള്ളത്. ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തനും താരപുത്രന്‍ തയ്യാറാവാറുണ്ട്. ക്രിക്കറ്റ് താരത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വേണ്ടത്ര തയ്യാറെടുപ്പുകള്‍ അദ്ദേഹം നടത്തിയിരുന്നു. പരിശീലനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മേക്കോവറിലൂടെ അമ്പരപ്പിക്കുന്ന താരം സോയ ഫാക്ടറിലേക്കെത്തിയപ്പോഴും അതാവര്‍ത്തിക്കുകയായിരുന്നു. തുടകം മുതലേ തന്നെ ഇക്കാര്യം ശ്രദ്ധ നേടിയിരുന്നു.

  സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരും ചോദിച്ചിരുന്നത് ദുല്‍ഖറിന്റെ സിക്‌സ്പാക്കിനെക്കുറിച്ചായിരുന്നു. എങ്ങനെയാണ് താരപുത്രന്‍ ഇങ്ങനെയായതെന്നായിരുന്നു പ്രധാന ചോദ്യം. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഇക്കാര്യം ചര്‍ച്ചയായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ തന്നെ ആ രഹസ്യത്തെക്കുറിച്ച് വെലിപ്പെടുത്തിയിരിക്കുകയാണ്.

  ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദുല്‍ഖര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. സോനം കപൂറും താരത്തിനൊപ്പമുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഒരുപരിധിവരെയുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നതായി അദ്ദേഹം പറയുന്നു. പ്രത്യേക രീതിയിലുള്ള ഡയറ്റും എക്‌സൈസുമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ കാണുന്ന സിക്‌സ്പാക്ക് വിഎഫ്എക്‌സിന്റെ സഹായത്തോടെയുള്ളതാണെന്ന് താരം പറയുന്നു.

  സോയ ഫാക്ടറിനായി താന്‍ ക്രിക്കറ്റ് പഠിച്ചിരുന്നതായി ദുല്‍ഖര്‍ പറയുന്നു. ഒരു ക്രിക്കറ്റ് താരത്തെ അവതരിപ്പിക്കുമ്പോള്‍ ഫിറ്റായിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബോഡി ഫിറ്റാക്കുന്നതിനുള്ള വ്യായാമവും ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപറ്റനായാണ് താരം എത്തുന്നത്. സോനം കപൂറിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും ഒരുമിക്കുകയാണ് കുറുപ്പിലൂടെ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രീകരണം തുടങ്ങിയത്. 2 ദിവസത്തെ ചിത്രീകരണത്തിലായിരുന്നു ദുല്‍ഖര്‍ പങ്കെടുത്തത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം മുംബൈയിലേക്ക് പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായാണ് താരം പോവുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ താരം വീണ്ടും കുറുപ്പില്‍ ജോയിന്‍ ചെയ്യും.

  English summary
  Dulquer Salmaan's revelations about Zoya Factor.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X