twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞുവാവയായിരിക്കൂ, മറിയത്തിനോട് ദുല്‍ഖര്‍! മുമ്മൂന് ആശംസയുമായി നസ്രിയയും! ചിത്രം വൈറല്‍!

    |

    മമ്മൂട്ടിയുടെ കൊച്ചുമകളായ മറിയം അമീറ സല്‍മാന്റെ പിറന്നാളാണ് മെയ് 5ന്. താരപുത്രിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായിരുന്നു കുടുംബസുഹൃത്തുക്കളായിരുന്നു അമാല്‍ സൂഫിയയെക്കുറിച്ച് പറഞ്ഞത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അടുത്തിടെ ദുല്‍ഖര്‍ എത്തിയിരുന്നു. ആര്‍കിടെക്ടാണ് അമാല്‍ സൂഫിയ. നസ്രിയയുമായി അടുത്ത സൗഹൃദമാണ് അമാലിനുള്ളത്. ഇടയ്ക്കിടയ്ക്ക് ഇരുവരും ഔട്ടിംഗ് നടത്താറുണ്ട്.

    ദുല്‍ഖര്‍ സല്‍മാന്‍രെ മകളായ മറിയം അമീറ സല്‍മാന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. 2017 മെയ് 5നായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും ജീവിതത്തിലേക്ക് മറിയം എത്തിയത്. മൂന്നുവയസ്സുകാരിയായിരിക്കുകയാണ് മകള്‍. മകള്‍ക്ക് ആശംസ അറിയിച്ച് ദുല്‍ഖറും എത്തിയിട്ടുണ്ട്. മകളെ മടിയിലിരുത്തിയുള്ള ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    മകള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍

    മകള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍

    ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിങ് . നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഇപ്പോള്‍ നല്ലപോലെ സംസാരിക്കുന്നുമുണ്ട്. മൂന്നു വയസ്സുകാരിയായ വലിയ പെണ്‍കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു. കളിക്കുന്നു. ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരുന്നു. സ്വന്തമായി നടക്കുന്നു. ഓടുന്നു. ചാടാന്‍ പഠിക്കുന്നു. അതെ നീ ഇപ്പോള്‍ വലിയ കുട്ടിയായി.

     പതുക്കെ മതി

    പതുക്കെ മതി

    നീ പതുക്കെ വലുതായാല്‍ മതിയെന്നു തോന്നുന്നു. ഞങ്ങളുടെ കുഞ്ഞുവാവയായിരിക്കൂ. നിന്നെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചില്‍ കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചില്‍ കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ. കുഞ്ഞുവാവയായി നിന്നെ കണ്ടു മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. കുഞ്ഞുവാവയായിരിക്കൂ നീയെന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.

    നസ്രിയയുടെ പോസ്റ്റ്

    നസ്രിയയുടെ പോസ്റ്റ്

    പിറന്നാളുകാരിയായ മറിയത്തിന്റെ ക്യൂട്ട് ചിത്രങ്ങളുമായാണ് നസ്രിയ നസീം എത്തിയത്. പിറന്നാളാശംസകള്‍ മുമ്മു. നച്ചുമാമി നിന്നെ കാണാനായി കാത്തിരിക്കുകയാണെന്നും നസ്രിയ കുറിച്ചിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോഴുള്ള മറിയത്തിന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. അമാലും ദുല്‍ഖറുമായി അടുത്ത സൗഹൃദമുള്ള നസ്രിയ മറിയത്തിന്റേയും കൂട്ടുകാരിയാണ്.

    വൈറലായ ചിത്രങ്ങള്‍

    വൈറലായ ചിത്രങ്ങള്‍

    സോഷ്യല്‍ മീഡിയയിലെ താരമാണ് കുഞ്ഞുമറിയം. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങി നില്‍ക്കാറുമുണ്ട്. മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞുമറിയത്തിന്‍രെ ചിത്രമായിരുന്നു അടുത്തിടെ വൈറലായി മാറിയത്. മകളുടെ കൈയ്യുടെയും ഷൂസിന്റയും കളിപ്പാട്ടങ്ങളുടെയും ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മുഖം വ്യക്തമായ ഒരു ഫോട്ടോ കാണുന്നതിനായാണ് ആരാധകര്‍ കാത്തിരുന്നത്. ആ കാത്തിരിപ്പ് അവസാനിച്ചത് ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു.

    English summary
    Dulquer Salmaan's sweet wishes to his daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X