For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവും വിസ്മയയുമായി കൂടുതല്‍ അടുക്കുന്നത് അപ്പോഴാണ്, മനസുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

  |

  മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ പാത പിന്തുടര്‍ന്ന് മക്കളായ ദുല്‍ഖറും പ്രണവുമെല്ലാം സിനിമാമേഖലയില്‍ ചുവടുറപ്പിച്ചിരുന്നു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മോളിവുഡിലെത്തിയത്. വലിയ ആഘോഷമോ ആര്‍പ്പുവിളികളോ ഒന്നുമില്ലാതെയായിരുന്നു ദുല്‍ഖറിന്‌റെ തുടക്കം. താരപുത്രന്‍ എന്നതിലുപരി കഴിവുകൊണ്ടുകൂടിയാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ദുല്‍ഖര്‍ മാറിയത്. ബാലതാരമായിട്ടാണ് പ്രണവ് മോഹന്‍ലാലിന്‌റെ തുടക്കം.

  ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

  പിന്നീട് ആദി എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ നായകനടനായും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ദുല്‍ഖറും പ്രണവുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. സിനിമകള്‍ക്കൊപ്പം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍. അതേസമയം പ്രണവും വിസ്മയയുമായുളള കുട്ടിക്കാലത്തെ കൂടിക്കാഴ്ചകളെ കുറിച്ച് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ മനസുതുറന്നിരുന്നു.

  കുട്ടിക്കാലത്ത് പോലെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ തങ്ങള്‍ ഒരുമിച്ച് കണ്ടിട്ടുളളുവെന്നും എന്നാല്‍ ആ സൗഹൃദം ഇപ്പോഴും തുടരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. 1995ല്‍ അമ്മയുടെ ആദ്യത്തെ ഷോയുടെ സമയത്താണ് ഒരു ഗ്യാപ്പിന് ശേഷം അപ്പുവിനെയും മായയെയും ഞാന്‍ കാണുന്നത്. അവരുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നതും അപ്പോഴാണ്.

  അപ്പുവിന്‌റെയും മായയുടെയും കൂടെ ആറോ ഏഴോ കുട്ടികളുണ്ട്. അവരുടെ കസിന്‍സ്, മായ അന്ന് തീരെ കൊച്ചുകുട്ടിയായിരുന്നു. അന്നേ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. അപ്പുവിനേക്കാളും മായയേക്കാളും മൂത്തയാള്‍ ഞാനല്ല. അത്യാവശ്യം പ്രായ വ്യത്യാസമുണ്ട്. ഞാനൊരു ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ അവരൊക്കെ പ്രൈമറി ക്ലാസുകളിലായിരുന്നു.

  എന്റെ മോളോടൊപ്പമിരുന്ന് അവളുടെ കുട്ടിക്കളിയൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്. പണ്ടും ഞാന്‍ കുട്ടിക്കളി ആസ്വദിച്ചിരുന്നു. ഒരിക്കലും വലുതാവതരുതേയെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. അന്നും ഇന്നും കളിപ്പാട്ടങ്ങളൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. പിന്നീട് ഞാന്‍ കോളേജില്‍ പോയി, അപ്പുവിനെയും മായയെയും പിന്നീട് അധികം കാണാറില്ലായിരുന്നു.

  ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam

  പക്ഷേ പണ്ടത്തെ അടുപ്പവും ഇഷ്ടവും ഇപ്പോഴുമുണ്ട്. മായയൊക്കെ ഇപ്പോഴും എന്നെ ചാലുച്ചേട്ടാ എന്ന് വിളിക്കുന്നത് കുട്ടിക്കാലത്ത് അങ്ങനെ വിളിച്ചുശീലിച്ചതുകൊണ്ടാണ്, അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. കല്യാണി പ്രിയദര്‍ശനെയും തനിക്ക് മുന്‍പ് അറിയില്ലായിരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു. വരനെ ആവശ്യമുണ്ട് സിനിമയുടെ പൂജയ്ക്കാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ ചെന്നൈയില്‍ പഠിക്കുമ്പോഴും പഠിച്ചുകഴിയുമ്പോഴുമൊക്കെ അവരൊക്കെ തീരെ ചെറിയ കുട്ടികളാണ്. ഏതങ്കിലും ഫങ്ഷനൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ടാവും. പക്ഷേ ഞങ്ങള്‍ രണ്ടാള്‍ക്കും അതോര്‍മ്മയില്ല.

  Read more about: dulquer salmaan pranav mohanlal
  English summary
  dulquer salmaan shares childhood memmories with pranav mohanlal and vismaya mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X