For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമാലിനെ ചേര്‍ത്തുപിടിച്ച് സ്റ്റൈലിഷായി ദുല്‍ഖര്‍ സല്‍മാന്‍ സോയ ഫാക്ടര്‍ കാണാനെത്തി! വീഡിയോ വൈറല്‍!

  |
  Dulquer Salmaan and his wifey Amal Sufiya attend the screening of 'The Zoya Factor'

  ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ സോയ ഫാക്ടര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് കൈയ്യടിച്ച് രംഗത്തുവന്നിരുന്നു. കാര്‍വാനിലൂടെയായിരുന്നു താരപുത്രന്‍ ബോളിവുഡിലേക്ക് പ്രവേശിച്ചത്. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും തമിഴകത്തും തെലുങ്കിലുമൊക്കെ വരവറിയിച്ചതിന് ശേഷമാണ് താരപുത്രന്‍ ബോളിവുഡിലേക്ക് എത്തിയത്. ബോളിവുഡിലെ വരവിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

  ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. നവാഗതനായ സംവിധായകനൊപ്പം പുതുമുഖമായി അരങ്ങേറിയ ദുല്‍ഖര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അതേ ടീമിനൊപ്പം എത്തുകയാണ്. കുറുപ്പിലൂടെയാണ് ഈ വരവ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിന്ന് ബ്രേക്കെടുത്താണ് ദുല്‍ഖര്‍ സോയ ഫാക്ടറിന്റെ പ്രമോഷനായി പോയത്. അമാല്‍ സൂഫിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അതിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ! മോഹന്‍ലാല്‍ സൂര്യയെ കാത്തത് വെറുതെയല്ല! അടപടലം ട്രോളാണ്!

  പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തയായ സിനിമയാണ് സോയ ഫാക്ടര്‍. അനുജ ചൗഹാന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുക്കിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി കൃത്യമായ തയ്യാറെടുപ്പുകളായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയത്. ഇന്ത്യന്‍ ക്യാപറ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. സോയ സോളങ്കിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂറാണ്. ഫോക്‌സ് സറ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സോളങ്കി എന്ന പെണ്‍കുട്ടിയെ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതിം പിന്നീട് അരങ്ങേറുന്ന സംഭവങ്ങളുമാണ് സോയ ഫാക്ടറിലുള്ളത്.

  മുംബൈയിലെ പ്രദര്‍ശനത്തില്‍ സിനിമ കാണാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. ദുല്‍ഖറിനൊപ്പം പ്രിയതമയായ അമാല്‍ സൂഫിയയും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് പിന്നാലെയായാണ് ഇരുവരും തിയേറ്ററിനകത്തേക്ക് പ്രവേശിച്ചത്. പ്രത്യേക തരത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു അമാല്‍ എത്തിയത്.

  അപ്പിയറന്‍സിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇവരുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ വിവാഹിതരായിരുന്നു. തന്‍രെ ജീവിതത്തില്‍ ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് അമാലിന്റെ വരവെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. ഗോള്‍ഡന്‍ കളറിലുള്ള വസ്ത്രമണിഞ്ഞായിരുന്നു അമാലെത്തിയത്.

  ബോളിവുഡിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ വരവിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ദുല്‍ഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മുന്‍നിര താരങ്ങളും സംവിധായകരുമൊക്കെ സിനിമ കാണാനായി എത്തിയിരുന്നു. ആനന്ദ് അഹൂജ, സോനം കപൂര്‍, കത്രീന കൈഫ് തുടങ്ങിയവരും സിനിമ കാണാനായി എത്തിയിരുന്നു.

  ദുല്‍ഖര്‍ സല്‍മാന്റേയും അമാല്‍ സൂഫിയയുടേയും കുഞ്ഞുമകളായ മറിയം അമീറ സല്‍മാന്‍ എവിടെയാണെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മകളെ തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കാറില്ലെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. അടുത്തിടെയായിരുന്നു മറിയം പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ വന്നതിന് ശേഷം കുടുംബത്തില്‍ വന്ന സന്തോഷത്തെക്കുറിച്ചും വ്യക്തി ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

  സ്റ്റൈലിഷ് ലുക്കിലുള്ള അമാലിന്റേയും ദുല്‍ഖറിന്റേയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Dulquer Salmaan With Gorgeous Amal Sufiya, Latest Video Trending In Social Media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X