For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാറിനൊപ്പം യുവതാരങ്ങളും എത്തുന്ന ഈദ് കാലം! പെരുന്നാള്‍ സമയം റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാം

  |
  ഈദ് റിലീസുകൾ ഏതൊക്കെയാണ്?

  വിഷുവിന് പിന്നാലെ മറ്റൊരു പെരുന്നാള്‍ സീസണ്‍ കൂടി എത്തുകയാണ്. ഇത്തവണ മലയാളത്തില്‍ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. അവധിക്കാല റിലീസുകള്‍ക്കു പിന്നാലെയാണ് ഈദ് സമയത്ത് പുതിയ സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതില്‍ ആരാധകര്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമകളും ഉള്‍പ്പെടുന്നു.

  പുതുപേട്ടൈയെക്കുറിച്ച് വികാരഭരിതനായി ധനുഷ്‌! നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം

  മലയാളത്തിനു പുറമെ തമിഴില്‍നിന്നും ബോളിവുഡില്‍ നിന്നും ഈദ് സമയത്ത് ഇത്തവണ സിനിമകള്‍ എത്തുന്നുണ്ട്. ലൂസിഫറിന്റെയും മധുരരാജയുടെ വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെയാണ് ഈ ചിത്രങ്ങളെല്ലാം എത്തുന്നത്. ഈദ് സമയത്ത് റിലീസാവുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

  ഉണ്ട

  ഉണ്ട

  മധുരരാജയ്ക്ക് ശേഷം മമ്മൂക്ക നായകനായി എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

  തമാശ

  തമാശ

  ഒരിടവേളയ്ക്കു ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും തിരിച്ചെത്തുന്ന സിനിമയാണ് തമാശ. പ്രേമത്തിന് ശേഷം നടന്‍ അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉളളത്. സഹനടിയായി ശ്രദ്ധേയയായ ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

  ചില്‍ഡ്രന്‍സ് പാര്‍ക്ക്

  ചില്‍ഡ്രന്‍സ് പാര്‍ക്ക്

  ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനു ശേഷം ഷാഫി സംവിധാനം ചെയ്ത സിനിമയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധുവന്‍, ഷറഫൂദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ഹരീഷ് കണാരന്‍,ഗായത്രി സുരേഷ്,മാനസ രാധാകൃഷ്ണന്‍,സൗമ്യ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു കണ്‍ട്രീസിന് ശേഷം ഷാഫിയും റാഫിയും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്.

  എന്‍ജികെ

  എന്‍ജികെ

  ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂര്യ ചിത്രമാണ് എന്‍ജികെ. സിനിമ ഈദിന് മുന്നോടിയായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ എന്‍ജികെയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. നന്ദഗോപാലന്‍ കുമരനായുളള സൂര്യയുടെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.

  ഭാരത്

  ഭാരത്

  സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമായ ഭാരതും ഈദ് സമയത്താണ് എത്തുന്നത്. അലി അബ്ബാസ് സഫറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കത്രീന കൈഫ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നിരിക്കുന്നു. റേസ് 3യുടെ പരാജയത്തിന് ശേഷമാണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  കക്ഷി അമ്മിണിപ്പിളള

  കക്ഷി അമ്മിണിപ്പിളള

  ഉയരെയുടെ വിജയത്തിന് ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ് കക്ഷി അമ്മിണിപ്പിളള. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. അഹമ്മദ് സിദ്ധിഖിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

   മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍

  മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍

  ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സിനിമയാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ജയറാമാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഇരുപത്തി നാലുകാരിയെ വിവാഹം ചെയ്യുന്ന ജയറാമിന്റെ കഥാപാത്രത്തെ തേടി 24 വയസുകാരിയായ മകളും അഞ്ചു വയസുളള പേരക്കുട്ടിയുമെത്തുന്ന ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഹാസ്യ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് മൈ ഗ്രേറ്റ് ഫാദറെന്നാണ് അറിയുന്നത്.

  വെെറസ്

  വെെറസ്

  ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ഒരുക്കിയ സിനിമ കൂടിയാണിത്. ജൂണ്‍ ഏഴിനാണ് ആഷിക്ക് അബുവിന്റെ വൈറസ് റിലീസ് ചെയ്യുന്നത്. . കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

  ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സില്‍ വിനായകന്റെ പാട്ടും! തുറന്നുപറഞ്ഞ് നടന്‍! കാണൂ

  മധുരരാജ പോലെ ഉണ്ടയും തകര്‍ക്കും! മെഗാസ്റ്റാര്‍ ചിത്രം പ്രേക്ഷകരിലേക്ക്! ജിസിസി റിലീസ് ഡേറ്റ് പുറത്ത്

  English summary
  eid release upcoming movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X