Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജോമോളുമായി നല്ല സൗഹൃദത്തിലായിരുന്നു, ഇപ്പോള്‍ ആരുമായും അടുപ്പമില്ല: ചഞ്ചല്‍
എന്ന് സ്വന്തം ജാനകി കുട്ടി സിനിമയിലെ കുഞ്ഞാത്തോള്‍ ആയി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ചഞ്ചല്‍. ഹരിഹരന്റെ സംവിധാനത്തില്‍ 1998ലാണ് ചിത്രം പുറത്തിറങ്ങിയത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ ജോമോള്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് ചഞ്ചല്‍ അഭിനയിച്ചത്. ജോമോളിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത വേഷം കൂടിയായിരുന്നു ചിത്രത്തിലേത്. ജോമോളും ചഞ്ചലും ഒരുമിച്ചുളള സീനുകളാണ് ജാനകികുട്ടിയില് ശ്രദ്ധേയമായത്.
അതേസമയം ഓര്‍മ്മചെപ്പ്, ഋഷിവംശം തുടങ്ങിയവയാണ് ചഞ്ചല്‍ അഭിനയിച്ച മറ്റുസിനിമകള്‍. സിനിമയില്‍ സജീവമല്ലാത്ത താരം ഇപ്പോള്‍ സിനിമയിലെ ആരുമായി അടുപ്പമില്ലെന്ന് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല, ആ സമയത്ത് ജോമോളുമായി നല്ല സൗഹൃദമായിരുന്നു. അവള് കൊച്ചിയില്‍ വരുമ്പോള്‍ എന്റെ വീട്ടിലും ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ജോമോളുടെ വീട്ടിലും ചെല്ലുമായിരുന്നു, ചഞ്ചല്‍ പറയുന്നു.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം
അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു. ദിവ്യയുമായി ആ സമയത്ത് നല്ല സൗഹൃദമായിരുന്നു. എനിക്ക് നൃത്ത വിദ്യാലയം തുടങ്ങാന്‍ ദിവ്യ ഏറെ ഉപദേശങ്ങള്‍ തന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിത തിരക്കുകളിലാണ്. അതിനാല്‍ വിളികളില്ല. പോയ വര്‍ഷം വിനീത് ശ്രീനിവാസന് അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ദിവസം ഞങ്ങളുടെ നൃത്ത വിദ്യാലയത്തിലേക്ക് വന്നത് ഏറെ ആകസ്മികമായിട്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ ബന്ധു എന്റെ വിദ്യാര്‍ത്ഥിയാണ്. അവര്‍ക്കൊപ്പമായിരുന്നു വിനീത് വന്നത്. അഭിമുഖത്തില്‍ ചഞ്ചല്‍ പറഞ്ഞു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയ താരമാണ് ചഞ്ചല്‍. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കുകയായിരുന്നു താരം.