twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    By Soorya Chandran
    |

    സാഗര്‍ എലിയാസ് ജാക്കി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നരസിംഹ മന്നാടിയാര്‍, മംഗലശ്ശേരി നീലകണ്ഠന്‍.... മറക്കാനാവുമോ സിനിമാ പ്രേമികള്‍ക്ക് ഈ പേരുകള്‍. ഇപ്പോഴും മലയാളസനിമയുടെ പൂമുഖത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പന്‍മാരാണ് ഈ കഥാപാത്രങ്ങളൊക്കെ.

    സിനിമക്കും, നടനും അപ്പുറത്തേക്ക് വളര്‍ന്ന കഥാപാത്രങ്ങളായിരുന്നു ഇവരൊക്കെ. കഥാപാത്രങ്ങളെ സൃഷ്ടിച്ച കഥാകൃത്തോ, സംവിധായകനോ അതിനെ വെള്ളിത്തിരയിലെത്തിച്ച നടനോ പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു അവ മലയാള സിനിമയുടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയത്.

    പലപ്പോഴും ഈ കഥാപാത്രങ്ങള്‍ക്ക് ഒരു സിനിമയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാനായില്ല. പലതിനും രണ്ടും മൂന്നും ഭാഗങ്ങള്‍ വന്നു. പഴയ ഓര്‍മ്മയില്‍ തീയറ്ററുകളില്‍ ഇരച്ചുകയറിയ പ്രേക്ഷകരെ അവയില്‍ ചിലതെങ്കിലും നിരാശപ്പെടുത്തിയെങ്കിലും, ആ കഥാപാത്രങ്ങളെ... അവയെ മാത്രം ജനം സ്‌നേഹിച്ചു.

    ഒരിക്കലും മറക്കാനാവാത്ത ചില കഥാപാത്രങ്ങളെ കാണാം

    സാഗര്‍ എലിയാസ് ജാക്കി

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ഇരുപതാം നൂറ്റാണ്ടിലെ കള്ളക്കടത്തുകാരന്‍ . ജാക്കി എന്ന റിയപ്പെടുന്ന സാഗര്‍. സാഗര്‍ എലിയാസ് ജാക്കി. മോഹന്‍ ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിച്ച ചിത്രങ്ങളില്‍ ഒന്ന്. പിന്നീട് സാഗര്‍ എലിയാസ് ജാക്കി എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗവും പ്രദര്‍ശനത്തിനെത്തി

    ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    മമ്മൂട്ടിയെ മലയാളത്തിന്റെ പൗരുഷമായി പ്രതിഷ്ഠിച്ച സിനിമകളില്‍ ഒന്നായിരുന്നു ആവനാഴി. ഇന്‍സ്‌പെക്ടര്‍ ബല്‍റാം ആയി മമ്മുക്ക തിളങ്ങി. പിന്നീട് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ തന്നെ സിനിമക്ക് രണ്ടാം ഭാഗവും വന്നു. അതിന് ശേഷം ബല്‍റാം വേഴ്‌സസ് താരാദാസും.

    നരസിംഹ മന്നാടിയാര്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    മമ്മൂട്ടിയെ ഓര്‍ക്കുമ്പോള്‍ ധ്രുവത്തിലെ നരസിംഹ മന്നാടിയാരെ മറക്കാനാവുമോ. എന്താണ് ആ തലയെടുപ്പ്... ആ ഗാംഭീര്യം...

     മംഗലശ്ശേരി നീലകണ്ഠന്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    മലയാള സിനിമയിലെ തന്നെ ഏറ്റവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമായിരിക്കും മംഗലശ്ശേരി നീലകണ്ഠന്‍. ദേവാസുരത്തില്‍ ഒതുങ്ങാതെ രാവണപ്രഭുവരെ എത്തി നീലകണ്ഠന്‍

    ഇന്ദുചൂഢന്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു നരസിംഹം. ഇന്ദുചൂഢനെ മലയാളിക്ക് അങ്ങനെ മറക്കാനാകുമോ

    താരാദാസ്

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ഒരുകാലത്ത് മലയാള സിനിമയില്‍ കള്ളക്കടത്ത കാര്‍ക്ക് നല്ല ഡിമാന്റ് ആയിരുന്നു. അ്ക്കാലത്ത് പുറത്തിറങ്ങിയ അതിരാത്രത്തിലെ താരാദാസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കി. പിന്നീട് ബല്‍റാം വെഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ താരാദാസ് വീണ്ടും വെള്ളിത്തിരയിലെത്തി.

    പെരുന്തച്ചന്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    മലയാള സിനിമയിടെ പെരുന്തച്ചന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ... തിലകന്‍. മലയാളിക്ക് ഇത്രയും മികച്ച ഒരു ഓര്‍മ്മ ബാക്കിവച്ചാണ് തിലകന്‍ പോയ് മറഞ്ഞത്.

    ഭരത് ചന്ദ്രന്‍ ഐപിഎസ്

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ഓര്‍മയുണ്ടോ ഈ മുഖം... എന്ന് ചോദിച്ച് ക്ഷോഭിച്ചു നില്‍ക്കുന്ന പോലീസ് ഓഫീസറെ മലയാള സിനിമ എങ്ങനെ മറക്കും. സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തി, കമ്മീഷണര്‍ എന്ന ചിത്രവും ഭരത് ചന്ദ്‌രന്‍ ഐപിഎസ് എന്ന കഥാപാത്രവും. പിന്നീട് ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നു.

    തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ്

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ഡയലോഗ് പ്രസന്റേഷനില്‍ മമ്മൂട്ടിയെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. അതിലിത്തിരി ഇംഗ്ലീഷും കൂടി ചേര്‍ന്നാല്‍ ഭേഷായി. അതുകൊണ്ടൊക്കെ തന്നെയാണ് ദ കിംഗ് എന്ന സിനിമയിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെ മലയാളി ഇപ്പോഴും ഓര്‍ക്കുന്നത്.

    സേതുരാമയ്യര്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    സിബിഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ വരുക സേതുരാമയ്യരെ ആണ്. മലയലാള സിനിമയില്‍ ഏറ്റവും അധികം തുടര്‍ സിനിമകള്‍ സൃഷ്ടിച്ച കഥാപാത്രമാകും ഒരു സിബിഐ ഡയറിക്കുറിലെ സേതുരാമയ്യര്‍ എന്ന കഥാപാത്രം.

    കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ജയറാം നായകവേഷത്തിലെത്തിയ സിനിമയായിരുന്നു കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍. സാധാരണക്കാരനായ ഒരു നാട്ടിന്‍പുറ പ്രമാണിയായി അപ്പൂട്ടന്‍ ഇപ്പോഴും മലയാളിയുടെ മനസ്സിലുണ്ട്.

    മീശമാധവന്‍

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ദിലീപിന് കോമഡി വേഷങ്ങള്‍ക്കപ്പുറത്തേക്ക് സാധ്യതകള്‍ തുറന്നിട്ട ചിത്രമായിരുന്നു മീശമാധവന്‍. തമാശയും ആക്ഷനും ഒക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച മീശമാധവന്‍ മലാളസിനിമയുടെ തന്നെ ഒരു ടേണിങ് പോയന്റ് ആയിരുന്നു.

    വാളയാര്‍ പരമശിവം

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ദിലീപിനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ജോഷിയുടെ റണ്‍വേ. വാളയാര്‍ പരമശിവം അങ്ങനെ ഹിറ്റ് ആയി.

    ആന്റണി മോസസ്

    മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

    ഏറ്റവും ഒടുവില്‍ എടുത്ത് പറയാവുന്ന ഒരു വ്യത്യസ്തമായ കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ചത് പൃഥ്വിരാജ് ആണ്. മുംബൈ പോലീസിലെ ആന്റണി മോസസ്.

    English summary
    Ever green characters from Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X