For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  By Soorya Chandran
  |

  സിനിമ കാണാന്‍ പോകുന്നതെന്തിനാണ്. കാശ് കൊടുത്ത് രണ്ടര മണിക്കൂര്‍ ടെന്‍ഷനടിച്ചിരിക്കാനോ, അതോ എല്ലാം മറന്ന് കുറച്ച് നേരം ഉല്ലസിക്കാനോ...?

  പലര്‍ക്കും ഇക്കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ കാണും. എന്നാലും രണ്ടര മണിക്കൂര്‍ തീയേറ്ററിന്റെ ഇരുട്ടില്‍ ആര്‍ത്ത് ചിരിച്ച് സന്തോഷത്തോടെ ഇരിക്കുന്നത് ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല.

  മലാളത്തിന് സ്വന്തമായി അങ്ങനെ കുറേയേറെ സിനിമകളുണ്ട്. തീയേറ്ററിനപ്പുറത്തേക്ക് ചിരിയുടെ മലപ്പടക്കങ്ങള്‍ പൊട്ടിച്ചെറിഞ്ഞ സിനിമകള്‍. അവയില്‍ ചില ഡയലോഗുകള്‍ ഇപ്പോഴും നമ്മുടെ നിത്യ ജീവിതത്തില്‍ രസക്കുടുക്ക പൊട്ടിക്കുന്നുണ്ട്. ആ സിനിമകള്‍ ടിവിയില്‍ വന്നാല്‍ ഇപ്പോഴും തിരക്കുകള്‍ മാറ്റിവച്ച് പൊട്ടിച്ചിരിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെയുള്ള കുറച്ച് സിനിമകള്‍ കാണാം...

  ഗോഡ് ഫാദര്‍

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  മലയാളം കണ്ട ഏറ്റവം വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഗോഡ്ഫാദര്‍. സിദ്ധിഖ് ലാല്‍ അണിയിച്ചൊരുക്കിയ ചിത്രം മലാളികളെ അത്രയേറെ രസിപ്പിച്ചിട്ടുണ്ട്.

  കിലുക്കം

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  കിലുക്കം എന്ന സിനിമ ശരിക്കും ചിരിയുടെ കിലുക്കാംപെട്ടിയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും രേവതിയുമാണ് പ്രധാന കഥാപത്രങ്ങള്‍. ജഗതി ശ്രീകുമാറിന്റേയും തിലകന്റേയും അത്യുഗ്രന്‍ പ്രകടനമാണ് കിലുക്കത്തില്‍.

  ഇന്‍ ഹരിഹര്‍ നഗര്‍

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുക എന്നൊരു സംഭവം ഉണ്ടെങ്കില്‍ ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടാല്‍ അത് സംഭവിക്കും. സിദ്ധിഖും ലാലും കൂടി ഒരുക്കിയതാണ് ഈ സിനിമ.

  നാടോടിക്കാറ്റ്

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  'ദാസാ... നമുക്കെന്താടാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്' ഈ ഡയലോഗ് മറക്കാനാകുമോ. സത്യന്‍ അന്തിക്കാട് തുടങ്ങിവച്ചതാണ് ദാസന്റേയും വിജയന്റേയും കഥ.

  റാംജി റാവ് സ്പീക്കിങ്

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടായിരിക്കും മലയാളിക്ക് ഏറ്റവും അധികം ചിരിപ്പടങ്ങള്‍ ഒരുക്കി തന്നത്. ആ കൂട്ടത്തില്‍ പെടുന്നതാണ് റാംജി റാവ് സ്പീക്കിങ്.

  സന്ദേശം

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്... ഈ ഡയലോഗ് കേട്ടാലേ അറിയാം ഏതാണ് സിനിമയെന്ന്. ശ്രീനിവാസനും, ജയറാമും തിലകനും എല്ലാം തകര്‍ത്തഭിനയിച്ച സന്ദേശം മലയാളിക്ക് ഒരു പാഠം കൂടിയായിരുന്നു. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.

  കോട്ടയം കുഞ്ഞച്ചന്‍

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  മമ്മൂട്ടി കോമഡി ചെയ്യാന്‍ അറിയില്ലെന്നാരാ പറഞ്ഞത്. മലയാളിയുടെ മനസ്സില്‍ എക്കാലവും തെളിഞ്ഞ് വരുന്ന കോമഡി ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ആക്ഷന്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ജോഷിയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്തത്.

  മേലേപ്പറമ്പില്‍ ആണ്‍ വീട്

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  മേലേപ്പറമ്പില്‍ ആണ്‍ വീട് ഒരു ചിരിവീട് കൂടിയാണ്. ജയറാം, ജഗതി, നരേന്ദ്ര പ്രസാദ്, വിജയരാഘവന്‍ , മീന എന്ന് വേണ്ട എല്ലാവരും ചിരിപ്പിക്കാന്‍ മത്സരിക്കുകയാണ് ഈ സിനിമയില്‍. രാജസേനനായിരുന്നു സംവിധാനം.

  ചന്ദ്രലേഖ

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  പ്രിയദര്‍ശനും മലയാളികളെ ഏറെ ചിരിപ്പിച്ച സംവിധായകനാണ്. കൂടെ പ്രിയ സുഹൃത്ത് മോഹന്‍ലാല്‍ കൂടി ഉണ്ടെങ്കില്‍ തകര്‍പ്പനാകും. ചന്ദ്രലേഖയുടെ വിജയം ഈ കൂട്ടികെട്ടിന്റെ കൂടി വിജയമാണ്.

  പഞ്ചാബി ഹൗസ്

  മലയാളം മറക്കാത്ത ചിരിപ്പടങ്ങള്‍

  ദിലീപിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് സിനിമയാണ് പഞ്ചാബി ഹൗസ്. കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും ജനാര്‍ദ്ദനനും എല്ലം മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവച്ചത്. റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു സിനിമയുടെ ശില്‍പികള്‍.

  English summary
  Malayalam movie industry is famous for its cult classic movies, brilliant film makers and super talented actors. It is doubtless that Malayalam film industry is one of best industries which produces the most poetical and artistic movies in the Indian and World movie platforms.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X