For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മമ്മൂട്ടി വലിയ ദേഷ്യക്കാരനാ, ദുല്‍ഖറിനെപ്പോലെയല്ല, നേരില്‍ കണ്ടതിന് ശേഷം ആരാധകന്‍ പറഞ്ഞതോ? കാണൂ!

|

വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കാത്ത ആരാധകരുണ്ടോ, ലൊക്കേഷനുകളിലും മറ്റുമായി തങ്ങളെ കാത്തിരിക്കുന്നവരെ താരങ്ങളും നിരാശപ്പെടുത്താറില്ല. കൂടെ നിന്ന് സെല്‍ഫിയെടുക്കാനും കുശലം പറയാനും താരങ്ങളും കൂടാറുണ്ട്. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയമുള്ള താരത്തെ നേരില്‍ കണ്ട ആരാധകന്റെ കുറിപ്പ് ഇപ്പോള്‍ സിനിമാഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട അനുഭവത്തെക്കുറിച്ചാണ് അജിന്‍ ബോബന്‍ കുറിച്ചിട്ടുള്ളത്. മൂവി സ്ട്രീറ്റ്, സിനിമ പാരഡീസോ തുടങ്ങിയ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അജിന്‍ കെ ബോബന്‍ പോസ്‌ററ് ചെയ്ത കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

മുന്‍പ് താമസിച്ചിരുന്ന വീട്ടിലാണ് ചിത്രീകരണം

മുന്‍പ് താമസിച്ചിരുന്ന വീട്ടിലാണ് ചിത്രീകരണം

പതിവ് പോലെ ജോലി കഴിഞ്ഞ്‌ ക്വാട്ടേഴ്‌സില്ക്ക് വരുമ്പോഴാണ് ചങ്ക്‌ ബ്രോയുടെ ഫോൺ ഡാ നമ്മുടെ പഴെ വീട്ടിൽ ഷൂട്ടിംഗ് തുടങി നീ വരുന്നിലെ ?പിന്നേ..അവിടെ വന്ന് പോസ്റ് അടിച്ച് നിക്കാൻ ഞാൻ ഇല്ല ...നീ വെച്ചിട്ട് പോയെടാ , ഇതായിരുന്നു ആദ്യത്തെ മറുപടി.

വീടൊഴിഞ്ഞതിന്‍റെ ദേഷ്യം തീര്‍ന്നിട്ടില്ല

വീടൊഴിഞ്ഞതിന്‍റെ ദേഷ്യം തീര്‍ന്നിട്ടില്ല

ഷൂട്ടിങ്ങിന് വേണ്ടി ആ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിന്റെ ദേഷ്യം ഇപ്പോഴും മാറീട്ടില്ല അപ്പൊഴാണ്‌ ഷൂട്ടിങ് കാണാൻ പോകുന്നത്.നി ആ വീടിന്റെ പുറത്തു കിടക്കുന്ന വണ്ടി ഏതാണെന്നു നോക്ക് .എന്നും പറഞ്ഞ് ബ്രൊ ഫോൺ കട്ട് ചെയ്തു.

വണ്ടിയേതാണെന്ന് നോക്കാന്‍ പോയി

വണ്ടിയേതാണെന്ന് നോക്കാന്‍ പോയി

സിനിമയോടുള്ള പ്രണയം ഒട്ടും കുറവില്ലാതെ മനസ്സിൽ കിടക്കുന്നത് കൊണ്ടാകണം അങ്ങോട് ഒന്ന് പോയി നോക്കാൻ തീരുമാനിച്ചു.ടൗണ്ഷിപ്ന്റെ ഗേറ്റ് കടന്നു ഷൂട്ടിങ് നടക്കുന്ന ഞങളുടെ പഴെ വീട്ടിലേക് നടന്നു .റോഡിന്റ ഇരു വശത്തും ഗ്രൗണ്ടിലുമായ് കുറെ കാറുകൾ പാർക്ക് ചെയ്‌തിട്ടുണ്ട് ഇതിൽ ഏത് വണ്ടിയാണാവോ ബ്രോ പറഞ്ഞത് ആ

മമ്മൂട്ടിയുടെ വണ്ടി

മമ്മൂട്ടിയുടെ വണ്ടി

വീടിന്റെ ഗേറ്ററിന് പുറത്തു ഒരു കറുത്ത ലാൻഡിക്രൂസിർ പാർക്ക് ചെയ്തിരിക്കുന്നു. അതിന്റെ നമ്പർപ്ലേറ്റിലേക് നോക്കിയപ്പോൾ അതുവരെ ഉണ്ടായിരുന്ന മടുപ്പും ഷീണവും ഒരു നിമിഷത്തേക് ഇല്ലാതായി... എന്നോ മനസ്സിൽ കോറിയിട്ട ആ മൂന്ന് അക്കങ്ങൾ "369" അതെ മമ്മൂട്ടി തന്നെ .വീടിന്റെ ഗേറ്ററിന് മുന്നിൽ കുറചആളുകൾ ഉള്ളിലേക്കു നോക്കി നില്കുനുണ്ട് ഞാനും എത്തിനോക്കി ,പക്ഷെ ഞാൻ തിരഞ്ഞ മുഖം അവിടെവിടെയും കണ്ടില്ല.

കാരവാനില്‍ ഉണ്ട്

കാരവാനില്‍ ഉണ്ട്

കണ്ണ് കൊണ്ട് സ്കാൻ ചെയ്യുന്നതിന്റെ ഇടയിൽ അടുത്ത നമ്പർപ്ലേറ്റ് ഞാൻ കണ്ടു 369 മമ്മൂട്ടിയുടെ കാരാവാൻ ,ഗേറ്ററിന് ഉള്ളിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നു .അപ്പോൾ ഉറപ്പായി മമ്മൂക ഉള്ളിൽ തന്നേ ഉണ്ട് .വര്ഷങ്ങക്കായി സ്‌ക്രീനിൽ മാത്രം കണ്ട് മനസ്സിൽ പതിഞ്ഞ പോയ ആ രൂപം ഇന്ന് നേരിൽ കാണാന് പറ്റും എന്ന വിശ്വാസത്തിൽ അവിടെ തന്നെ നിന്നു .

ഷൂട്ടിങ്ങിന്‍റെ തിരക്ക്

ഷൂട്ടിങ്ങിന്‍റെ തിരക്ക്

ഞങ്ങൾ കിടന്നിരുന്ന റൂമിലാണ് മമ്മൂക്കാ ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം ഗേറ്റ് കടന്ന് ഒരു സ്റ്റെപ് പോലും മുന്നോട് പോകാൻ പറ്റാത്ത അവസ്ഥ,ഗേറ്റ് മുന്നിൽ തന്നെ രണ്ട് ജിമ്മേന്മാർ വോക്കിടോക്കിയും കയ്യിൽ പിടിച്ച നില്കയാണ് . അവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ അവരുടെ കയ്യിൽ നിന്നു പൈസയും കടംവാങ്ങി മുങ്ങി നടകുവാണെന്ന്

മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോള്‍

മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോള്‍

അപ്പോഴാണ് റൂമിന്റെ ഉള്ളിൽ നിന്നും ഒരാൾ സിറ്ഔട്ടിലേക് നടന്നുവന്നത് .. ആൾക്കൂട്ടത്തിന് ഇടയിലും അദ്ദേഹത്തിന്റെ മുഖം മാത്രം തിളങി നില്കുന്നതപോലെ എനിക്ക് തോന്നി . തന്റെ അഭിനയപാഠവം കൊണ്ട് ഇന്നും ലോകത്തെ വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന ആ മഹാനടൻ ...മന്നാഡിയാറും,സി കെ രാഘവനും , അലക്സാണ്ടറും ,ബിലാലും ,ഡേവിഡും അങനെ പലകഥാപാത്രങ്ങളും എന്റെ മനസ്സിൽ മിന്നിമറഞ്ഞു ...ഇന്ന് ഈ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴും ആ എക്സിറ്റ്മെന്റ് മാറിയിട്ടില്ല .

ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല

ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല

ആ നിമിഷം ഒന്ന് ക്യാമറയിൽ പകർത്താൻ വേണ്ടി ഞാൻ ഫോൺ എടുത്തു ,അപ്പോഴേക്കും കണ്ണുരുട്ടികൊണ്ട് ഒരു ജിമ്മേൻ മുന്നിലേക്കു വന്നു ലൊക്കേഷൻ പിക്ചർസ് ഒന്നും എടുക്കാൻ പാടില്ലത്രേ,സിനിമയിലെ കോസ്റ്യൂമിസും ലൂക്‌സുംഒക്കെ രഹസ്യമാക്കി വെച്ചിരിക്കുകയാൻപോലും . ഫോൺ പോക്കറ്റിൽതന്നെ ഇട്ടുകൊണ്ട് ഞാൻ ആ ജിമ്മേന്റെ മുഖത്തേക്ക് നോക്കി നിന്നു . എന്റെ ആവശ്യം മനസിലാക്കിയ ജിമ്മേന് പറഞ്ഞു "കോസ്റ്റുംസ്മാറി പുറത്തേക് ഇറങ്ങുമ്പോൾ എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോളൂ"

ഇറങ്ങുന്നതിന് വേണ്ടി കാത്തിരുന്നു

ഇറങ്ങുന്നതിന് വേണ്ടി കാത്തിരുന്നു

പീന്നീട് ഷൂട്ടിംഗ് തീരുന്നതും കാത്ത്‌ ഗേറ്റ് മുന്നിൽ തന്നെ നിന്നു .ഇക്ക ഇടയ്ക് ഇടയ്ക് റൂമിന്റെ ഉള്ളിലേക്കു പോകുന്നുണ്ട് തിരിച് സിറ്റൗട്ടിൽ വന്ന് തന്റെ ചെയറിൽ ഇരിക്കുന്നു . മമ്മൂക്കയുടെ മുന്നിൽ തന്നെ കുറച്ചുപേർ ചെയറിൽ ഇരിക്കുന്നുണ്ട് അതാരൊക്കെയാണെന് ജിമ്മനോട് അനേഷിച്ചപ്പോഴാണ് അറിഞ്ഞത് മമ്മൂക്കയും നയൻ‌താരയും കഥാപാത്രങ്ങളാക്കി തെലുഗുവിൽ സിനിമാ ചെയ്യാൻ സ്ക്രിപ്റ്റ് ഡിസ്കഷൻ വന്ന ഡിറക്ടറും പ്രൊഡ്യൂസറും ആണത് ‌ ..ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഇതിന്റെ ഇടയ്ക്ക് ജിമ്മനുമായി കുറച് സിനിമ കാര്യങ്ങൾ സംസാരിച് നിന്നു അടുത്തതായി അവർക് മോഹൻലാലിന്റെ വയനാടൻ തമ്പാൻ ലൊക്കേഷന് ഡ്യൂട്ടി ആണത്രെ .

മമ്മൂട്ടി പോയി

മമ്മൂട്ടി പോയി

ഷൂട്ടിങ് കഴിഞ്ഞ് മമ്മൂക്ക അതാ കാരവാനിലക്ക് നടന്നു കയറി . ഇത്രേം നേരം ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ മുഖത്ത് ഒരു മടുപ്പോ ഷീണമോ തോന്നിയില്ല . ഒരു പത്തു നിമിഷം കഴിഞ്ഞിട്ടുണ്ടാകും കാരവാനന്റെ ഡോർ തുറന്ന് മുണ്ടും ഉടുത്തു മമ്മൂക്ക പുറത്തു ഇറങ്ങി . ഗേറ്റ് മുന്നിൽ നിന്നവരെ നോക്കി കൈ കാണിച്ചു ചിരിച്ചു ,പിന്നീട് കാറിലേക് കയറി കാർ ഗേറ്റ് കടന്നു പോയി .

ഫോട്ടോയെടുത്തില്ലെന്ന നിരാശ

ഫോട്ടോയെടുത്തില്ലെന്ന നിരാശ

ഇത്ര അടുത് മമ്മൂക്ക വന്നിട്ടും ഒന്ന് സംസാരിക്കാനോ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാനോ പറ്റിയില്ലലോ എന്ന വിഷമത്തിൽ അങനെ നികുമ്പോഴാണ് എപ്പോഴും ലേറ്റ് ആകാറുള്ള അടുത്ത ചങ്ക് ബ്രോ തന്റെ ബുള്ളറ്റിൽ മമ്മൂക്കയെ കാണാൻ വന്നത് . പെട്ടെന്നാണ് പണ്ട് ദുൽഖർ സൽമാന്റെ കാറിനെ ചെസ് ചെയ്തവരോടൊപ്പം ദുൽഖർ ഫോട്ടോ എടുത്തത് ഓർമ്മ വന്നത്‌ .

പിന്നാലെ പോയി

പിന്നാലെ പോയി

പിന്നീട്‌ ഒന്നും ആലോചിച്ചില്ല രണ്ട് ചങ്ക് ബ്രോസും ഞാനും കൂടെ ബുള്ളറ്റ് 369 നമ്പർപ്ലേറ്റ് ലക്ഷ്യമാക്കി വെച്ച് പിടിചു .അവസാനം ട്രാഫിക് ലൈറ്റ് റെഡ് കത്തിയപ്പോ കാർ നിന്നു ഞങ്ങൾ വണ്ടി ഒതുക്കി കാറിന്റെ അടുത്ത വന്ന് ഗ്ലാസിൽ മുട്ടി . ദുൽഖർ അല്ല മമ്മൂട്ടി പുള്ളി ഭയങ്ങര ദേഷ്യക്കാരനാണ് എന്നൊക്കെ ചങ്ക് ബ്രോ വരുന്ന വഴിക് പറയുന്നുണ്ടായി ,കുറച് പേടി മനസ്സിൽ ഉണ്ടെങ്കിലും അത് മുഖത്തതു കാണിക്കാതെ ഞാൻ ചോദിച്ചു.

സെല്‍ഫിയെടുത്തു

സെല്‍ഫിയെടുത്തു

ഇക്ക ഈ ഗ്ലാസ് ഒന്നു താഴ്ത്താമോ ,ഗ്ലാസ് താഴ്ന്നു .അപ്പൊത്തന്നെ ഞാൻ രണ്ടുമൂന് സെൽഫി എടുത്തു .ആ ഫോട്ടോസിലേക് നോക്കിയപ്പോഴാണ് അത് ശ്രദ്ധിച്ചത് വിൻഡോ ഗ്ലാസ്സിനുപുറമെ ഒരു ബ്ലാക്ക് സ്ക്രീൻ കൂടെയുണ്ട് ആ വണ്ടിക്ക്. ഇക്ക ഇതും കൂടെ ഒന്നു താഴ്ത്താമോയെന്ന് ചോദിച്ചപ്പോള്‍ അത് ഫിക്സ് ചെയ്ത വെച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

അടുത്ത ലൊക്കേഷനിലേക്ക്

അടുത്ത ലൊക്കേഷനിലേക്ക്

ഘനഗൗഭീര്യം നിറഞ്ഞ ആ ശബ്‌ദം കേട്ട് ഒരു നിമിഷം തരിച്ചു നിന്നുപോയി . അപ്പോഴേക്കും ഗ്രീൻലൈറ് തെളിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി മമ്മൂക്കാ പോയി കഴിഞ്ഞിരിക്കുന്നു .എന്റെ ആവേശം കണ്ടിട്ടാകണം സിഗ്നൽ നോക്കി നിന്ന വണ്ടിയിൽ നിന്ന് കുറച്ചുപേർ അടുത്തുവന്ന് മമ്മൂക്കയോട് സംസാരിച്ചോ എന്നൊക്കെ ചോദിച്ചു ഉത്തരമായി ഞാൻ ഫോണിലെ ഫോട്ടോസ് കാണിച്ചു കൊടുത്തു . പുള്ളിക് ഭയങ്ങര ജാഡയാണ് എന്നുംപറഞ്ഞവർ തിരിച്ചുപോയി . ട്രാഫിക് സിനിമയയുടെ അവസാനം നിവിൻ പോളിയുടെ കാറിൽകയറി ആസിഫ് അലി ചിരിച്ചത്പോലെ ഒരുചിരിയും പാസാക്കി ഞാനും എന്റെ ചങ്ക് ബ്രോസും റൂമിലേക്കു തിരിച്ചു .

മമ്മൂട്ടി യുവതാരങ്ങള്‍ക്ക് വെല്ലുവിളിയാവുമോ? ടൊവിനോയും പൃഥ്വിയും പെടുമോ? മാര്‍ച്ചിലെ ചിത്രങ്ങളിതാ!

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

മികച്ച നടനാവാനുള്ള വടംവലി മുറുകുന്നു, ആര്‍ക്കാവും ആ പുരസ്‌കാരം ലഭിക്കുന്നത്?

English summary
Follower's facebook post about Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more