twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാളെ ഈ ഗതി വരാതിരിക്കാന്‍ വേണ്ടിയാണ് ദിലീപ് അത് ചെയ്തത്... ദിലീപിന്റെ ആവശ്യം?

    By Nimisha
    |

    കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 85 ദിവസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു ഇത്. സംഭവമായി തനിക്ക് ബന്ധമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചെയ്യാത്ത തെറ്റിനാണ് താന്‍ ശിക്ഷിക്കപ്പെട്ടത്. സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

    അഞ്ച് മിനുട്ട് നേരം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിച്ചത്.. ഏതാണാ സിനിമ???അഞ്ച് മിനുട്ട് നേരം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിച്ചത്.. ഏതാണാ സിനിമ???

    മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

    ചിത്രീകരണത്തിനിടയിലെ ഇടവേള ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് അറിയാമോ?ചിത്രീകരണത്തിനിടയിലെ ഇടവേള ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് അറിയാമോ?

    പോലീസിന്റെ കുറ്റസമ്മതമൊഴിയെ ആദ്യം തന്നെ അവിശ്വസിക്കണം. കേള്‍ക്കാനും കാണാനും ആരുമില്ലാത്ത ഇരുട്ടറകളില്‍ ലാത്തിയും തോക്കും ക്രൂരതയും ചേര്‍ത്ത് ഇടിച്ച് പിഴിഞ്ഞ് ഉണ്ടാക്കുന്നവയാണ് പോലീസിന്റെ കുറ്റമൊഴിയുമെന്നും പോസ്റ്റില്‍ പറയുന്നു. അരുണ്‍ ഗോപി അടക്കം നിരവധി പേര്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് കോപ്പി ചെയ്തിട്ടുണ്ട്.

    കുറ്റസമ്മതമൊഴിയില്‍ കാര്യമില്ല

    കുറ്റസമ്മതമൊഴിയില്‍ കാര്യമില്ല

    പോലീസ് സമര്‍പ്പിക്കുന്ന കുറ്റസമ്മത മൊഴി പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഹരിയാനയിലെ അശോക് കുമാര്‍ എന്ന ബസ് കണ്ടക്ടറുടെ അനുഭവം സഹിതാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രമുഖരടക്കം നിരവധി പേര്‍ ഇതിനോടകം തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ദിലീപിന്റെ ആവശ്യവുമായി ബന്ധിപ്പിച്ചാണ് ഈ സംഭവം വിവരിച്ചിട്ടുള്ളത്.

    ഉദാഹരണം സഹിതമുള്ള കുറിപ്പ്

    ഉദാഹരണം സഹിതമുള്ള കുറിപ്പ്

    പ്രദ്യുമന്‍ താക്കൂര്‍ എന്ന ഏഴ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നുവെന്നാരോപിച്ച് ഹരിയാന പോലീസ് ബസ് കണ്ടക്ടറായ അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ക്കാന്‍ ശ്രമിച്ച കുട്ടിയെ കഴുത്തറുത്ത് കൊന്നുവെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. പിന്നീട് കേസ് സിബി ഐ അന്വേഷിച്ചപ്പോള്‍ അശോക് കുമാര്‍ നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.

    സിബി ഐ അന്വേഷിച്ചപ്പോള്‍

    സിബി ഐ അന്വേഷിച്ചപ്പോള്‍

    സിബി ഐ നടത്തിയ അന്വേഷണത്തിലാണ് അശോക് കുമാര്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത്. ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് അശോക് കുമാര്‍ ശ്രമിച്ചത്. മുതിര്‍ന്ന ക്ലാസിലെ കുട്ടിയായിരുന്നു കൊലയ്ക്ക് പിന്നിലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

    ദിലീപിന്റെ ആവശ്യം

    ദിലീപിന്റെ ആവശ്യം

    നടിയെ ആക്രമിച്ച കേസില്‍ സിബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുരുക്കിയതാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

    വ്യാജ തെളിവുണ്ടാക്കി കുരുക്കുകയായിരുന്നു

    വ്യാജ തെളിവുണ്ടാക്കി കുരുക്കുകയായിരുന്നു

    വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുരുക്കുകയായിരുന്നുവെന്നാണ് ദിലീപ് വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങള്‍ വിവരിച്ചാണ് താരം കത്ത് നല്‍കിയത്. താന്‍ നിരപരാധിയാണെന്ന് തുടക്കം മുതല്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

    English summary
    Dileep seeks CBI inquiry in actress attack case.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X