For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയ്ക്ക് ഒപ്പം ജീവിച്ച് തുടങ്ങിയതോടെയാണ് നേട്ടങ്ങള്‍ വന്നത്; അവളൊരുപാട് സഹിക്കുന്നുണ്ടെന്ന് ഫഹദ് ഫാസില്‍

  |

  ബാംഗ്ലൂര്‍ ഡെയിസ് മൂവിയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായതിനെ കുറിച്ച് ഫഹദ് ഫാസിലും നസ്രിയയും നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നസ്രിയയാണെന്നാണ് ഫഹദിപ്പോള്‍ പറയുന്നത്. അടുത്തിടെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി വിശ്രമത്തില്‍ കഴിയുകയായിരുന്നു താരം.

  പൂളിന് സൈഡിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി കൃതി ഖർബന്ദ, ചിത്രങ്ങൾ കാണാം

  തന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ നസ്രിയയ്ക്ക് ഒരുപാട് കാര്യങ്ങള്‍ മാറ്റി വെക്കേണ്ടതായി വന്നിട്ടുണ്ട്. താന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കാര്യങ്ങളാണ് നസ്രിയയിലൂടെ കിട്ടുന്നതെന്നും പറയുകയാണ് ഫഹദിപ്പോള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് നസ്രിയയുടെ സ്‌നേഹത്തെ കുറിച്ച് ഫഹദ് വിശദമായി പറയുന്നത്.

  മുന്‍പ് ഒന്ന് രണ്ട് അഭിമുഖങ്ങളില്‍ ഞാന്‍ എന്‍ജീനിയറിങ് കോളേജില്‍ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്. ആറ് വര്‍ഷം നീണ്ട അമേരിക്കയിലെ പഠനത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ എനിക്ക് ഡിഗ്രി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാമായിരുന്നു. ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ അവിടുന്നാണ്. ഒരു എഴുത്തും ഒപ്പം മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം ഞാന്‍ നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് എന്നും നോ എന്നും പറഞ്ഞില്ല.

  ബാംഗ്ലൂര്‍ ഡെയിസില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മറ്റ് രണ്ട് സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ അഭിനയിക്കുക എന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാന്‍ ബാംഗ്ലൂര്‍ ഡെയിസ് ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. നസ്രിയയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയ പറയുന്നതിങ്ങനെയാണ്.

  ഹലോ മെത്തേഡ് ആക്ടര്‍. നിങ്ങള്‍ ആരാണെന്നാണ് കരുതുന്നത്. ഇത് ലളിതമായൊരു ജീവിതമാണ്. നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്ത് വെക്കു എന്നും അവള്‍ പറയും. ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇപ്പോഴും ഞാന്‍ ടിവിയുടെ റിമോര്‍ട്ട് ബാത്ത്‌റൂമില്‍ മറന്ന് വെക്കുമ്പോള്‍ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം എന്ന ചോദ്യം നസ്രിയ വീണ്ടും ചോദിക്കും. കഴിഞ്ഞ ഏഴ് വര്‍ഷം ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ എനിക്ക് ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്നു. പരസ്പരം പിന്തുണക്കുകയും ഒരുമിച്ചൊരു കുടുംബവമായി നിലനില്‍ക്കുന്നു.

  ആ അപകടത്തില്‍ എന്റെ മൂക്കില്‍ സ്റ്റിച്ച് ഇട്ടിരുന്നു. അതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട്. ഈ അപകടത്തിലുണ്ടായ ഏറ്റവും ചെറിയ മുറിവുകള്‍ ആണിത്. ചിലപ്പോള്‍ കുറച്ച് കാലം അത് കാണും. അല്ലെങ്കില്‍ എക്കാലവും അതവിടെ കാണും. എപ്പോഴും പഠിച്ച് കൊണ്ടിരിക്കുക എന്നതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. എനിക്കറിയില്ല എന്ന് പറയാന്‍ ധൈര്യം തന്നതും അതാണ്. നസ്രിയയ്‌ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് ഈ നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല.

  നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നു എങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓര്‍ക്കുകയാണ്. കഥകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് അന്നും ഇന്നും ഒരു കഥ എങ്ങനെ അവസാനിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഏറെ കൗതുകമാണ്. ചിലപ്പോഴെങ്കിലും ഞാന്‍ ജീവിക്കുന്ന എന്റെ കഥ അവസാനിക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ അതിപ്പോഴും അവസാനിച്ചിട്ടില്ല. നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും ഞാന്‍ അതില്‍ നിന്നൊക്കെ പുറത്ത് വന്നു.

  JoJi മികച്ച സിനിമയെന്ന് ദ ന്യൂയോര്‍ക്കര്‍ | FilmiBeat Malayalam

  എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അത് ചിലപ്പോള്‍ നമ്മുടേതാകാം. അല്ലെങ്കില്‍ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം. പക്ഷേ നമുക്കെല്ലാവര്‍ക്കും നമ്മുടേതായ ഭാഗങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മിക്കുക. ഇക്കാലം നമ്മുക്ക് ബുദ്ധിമുട്ടേറിയതാണെന്ന് അറിയാം. പക്ഷേ പുതിയൊരു ആരംഭത്തിനായി ഇതും അവസാനിക്കും.. ഫഹദ് ഫാസില്‍..

  English summary
  Fahadh Faasil Opens Up How His Life Changed With The Arrival Of Nazriya Nazim Goes Trending In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X