For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷമ്മിയെ ഇടയ്ക്കിടെ വീട്ടിലും കാണും, അപ്പോൾ നസ്രിയയുടെ ഒരു ഡയലോഗ് ഉണ്ട്; ഫഹദ് പറയുന്നു

  |

  മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും 2014 ഓഗസ്റ്റ് 21 ന് വിവാഹിതരാവുകയായിരുന്നു.

  അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. ഫഹദിന്റെ കരിയറിലും വിവാഹശേഷം വച്ചടി വച്ചടി കയറ്റങ്ങളായിരുന്നു.

  Also Read: സിഗരറ്റു വലിക്കാന്‍ പഠിപ്പിച്ചത് ജോജു ജോര്‍ജാണ്, മുദ്ര ശ്രദ്ധിക്കണം!രസകരമായ അനുഭവം പറഞ്ഞ് ആശ ശരത്ത്‌

  ഇപ്പോഴിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെ നസ്രിയയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും ജീവിക്കുന്നതിനെ കുറിച്ചും പറഞ്ഞത്. വീട്ടിലും ഷൂട്ടിങ് സെറ്റിലുമെല്ലാം നസ്രിയ ഒരുപോലെയാണെന്നും താൻ രണ്ടിടത്തും അഭിനയിക്കുന്ന ആളാണെന്നുമാണ് ഫഹദ് പറഞ്ഞത്. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: നമ്മളറിയാതെ നമ്മളെ സാന്ത്വനിപ്പിക്കുന്ന ആളാണ് മമ്മൂക്ക; മെഗാസ്റ്റാർ നൽകിയ സർപ്രൈസിനെ കുറിച്ച് ആശ ശരത്

  ‘നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ തന്നെ പങ്കാളിയായി കിട്ടിയത് വലിയ ഭാഗ്യമാണ്. എനിക്ക് കൂടുതല്‍ കാര്യങ്ങൾ കണ്ടെത്താനും ചെയ്യാനുമുള്ള ഇടം നസ്രിയ ഒരുക്കി തരുന്നുണ്ട്. സെറ്റിലും വീട്ടിലുമെല്ലാം അവള്‍ ഒരാള്‍ തന്നെയാണ്,'

  'വീട്ടിൽ അഭിനയിക്കരുതെന്ന് നസ്രിയ എന്നോട് പറയാറുണ്ട്. അവൾ വീട്ടിൽ അഭിനയിക്കാറില്ല. എന്നോടാണ് പറയാറ്. ഷമ്മിയെ ഇടയ്ക്കിടെ വീട്ടിൽ കാണാമെന്ന് നസ്രിയ പറയാറുണ്ട്. അപ്പോൾ അവൾ സ്റ്റോപ്പ് ആക്ടിങ് എന്ന് പറയും. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും എനിക്ക് അറിയില്ല.' ഫഹദ് പറഞ്ഞു.

  Also Read: ബോളിവുഡിൽ ആർക്കൊപ്പം പ്രവർത്തിക്കണമെന്ന് ചോദ്യം; രസകരമായ മറുപടിയുമായി ഫഹദ്

  തന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ചും ഫഹദ് അഭിമുഖത്തിൽ സംസാരിച്ചിരുന്നു. തന്നെ എക്സൈറ്റ് ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ടെന്നും അതിനേക്കാൾ വലുത് എന്തെങ്കിലും വന്നാൽ അത് ചെയ്യുമെന്നാണ് ഫഹദ് പറഞ്ഞത്. തമാശയായി തനിക്ക് ആവശ്യമായ പ്രതിഫലം നൽകുന്ന ആളോടൊപ്പം പ്രവർത്തിക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു. താൻ കൃത്യമായ ഇടവേളകൾ എടുത്താണ് ഓരോ സിനിമകളും ചെയ്യുന്നതെന്നും ഫഹദ് പറഞ്ഞു.

  Also Read: 'ആ അവസ്ഥയിൽ നിന്ന് ഭ​ഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേ'; കലോത്സവത്തിൽ കരഞ്ഞ വീഡിയോയെ പറ്റി നവ്യ നായർ!

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  അതേസമയം, മലയൻകുഞ്ഞാണ്‌ ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദിന്റെ മലയാളം ചിത്രമായിരുന്നു 'മലയൻകുഞ്ഞ്'.

  ഉരുൾപൊട്ടലിന്റെ ഭീകരത കാണിച്ചു തന്ന 'മലയൻകുഞ്ഞ്' മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുപ്പത് വർഷത്തിന് ശേഷം റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സംവിധായകൻ മഹേഷ് നാരായണനാണ്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും.

  Read more about: fahadh faasil
  English summary
  Fahadh Faasil says sometimes his Shammi character will be seen at home, then Nazriya will say stop acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X