twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    By Nirmal Balakrishnan
    |

    പൊലീസ് ഓഫിസറുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്യുമ്പോഴാണ് ഒരു നടനെ ആണായി അംഗീകരിക്കുന്നത്. മലയാള സിനിമയില്‍ ഇഷ്ടം പോലെ പൊലീസ് ഓഫിസര്‍മാര്‍ ജനിച്ചിട്ടുണ്ടെങ്കിലും ജനം ഓര്‍ത്തുവയ്ക്കുന്നത് കുറച്ചു വേഷങ്ങള്‍ മാത്രമാണ്.

    മമ്മൂട്ടി മുതല്‍ പുതുതലമുറയിലെ പൃഥ്വിരാജ് വരെ കയ്യടി വാങ്ങിയ നിരവധി പൊലീസ് ഓഫിസര്‍മാരെ അവതരിപ്പിച്ചു കഴിഞ്ഞു. ഉശിരന്‍ ഡയലോഗും പഞ്ചിങ് സംഘട്ടന വുമായി ഇനിയും അവര്‍ പൊലീസ് വേഷത്തില്‍ അവതരിക്കും.

    മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, ബിജു മേനോന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ മണി, മുകേഷ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ച ഉശിരന്‍ പൊലീസ് വേഷങ്ങള്‍ ഏതെല്ലാമെന്നു നോക്കാം.

    മമ്മൂട്ടി- ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    ഇഷ്ടം പോലെ പൊലീസ് വേഷം മമ്മൂട്ടി അവതരിപ്പിച്ചുവെങ്കിലും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെ കവച്ചുവയ്ക്കാന്‍ ഇനിയുമൊരു വേഷം എത്തിയിട്ടില്ല. ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴിയിലാണ് ആദ്യമായി ബല്‍റാം വരുന്നത്. പിന്നീട് ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ബല്‍റാം വേഴ്‌സസ് താരാദാസ് എന്നീ ചിത്രങ്ങളിലും ബല്‍റാം എത്തി.

    മോഹന്‍ലാല്‍- ബാബാകല്യാണി.

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    അവൂര്‍വ്വമായേ മോഹന്‍ലാല്‍ പൊലീസ് വേഷം കൈകാര്യം ചെയ്യാറുള്ളൂ. പൊലീസിനെ കൈകാര്യം ചെയ്യുന്ന മീശപിരിയന്‍ കഥാപാത്രങ്ങളാണ് മോഹന്‍ലാലിനു കൂടുതല്‍ ചേരുക. മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും മികച്ച പൊലീസ് വേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണിയിലെ ബാബാ കല്യാണി എന്ന ഉദ്യോഗസ്ഥന്‍ തന്നെ. എസ്. എന്‍. സ്വാമിയാണ് ബാബാ കല്യാണിയുടെ തിരക്കഥയെഴുതിയത്.

    സുരേഷ്‌ഗോപി- കമ്മിഷണര്‍

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    പൊലീസ് ഓഫിസര്‍ എന്നാല്‍ സുരേഷ്‌ഗോപിയാണ്. അദ്ദേഹത്തെ ഈ വേഷത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറില്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് തന്നെ സുരേഷ്‌ഗോപിയുടെ ബെസ്റ്റ് പൊലീസ് ഓഫിസര്‍.

    ജയറാം- രഹസ്യ പൊലീസ്

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    പൊലീസ് യൂണിഫോമില്‍ ജയറാം ഫിറ്റല്ല. അതുകൊണ്ടു തന്നെ ജയറാം അത്തരം വേഷം ചെയ്യാറുമില്ല. കെ.മധു സംവിധാനം ചെയ്ത രഹസ്യ പൊലീസ് ആണ് ജയറാം ഒടുവില്‍ചെയ്ത പൊലീസ് വേഷം. അതിലെ എസ്.ഐ. രാജനെ ജയറാം ഭംഗിയാക്കി.

    ദിലീപ്- ഇന്‍സ്‌പെക്ടര്‍ ഗരുഡ്

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    പൊലീസ് യൂണിഫോമില്‍ ദിലീപിനെയും മലയാളിക്ക് ഇഷ്്ടമല്ല. എന്നാല്‍ പൊലീസ് പിടിക്കാന്‍ നടക്കുന്ന കള്ളനെ ദിലീപ് നന്നായി അവതരിപ്പിക്കും. ജോണി ആന്റണി സംവിധാനം ചെയ്ത ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ മാധവന്‍കുട്ടിയാണ് ദിലീപിന്റെ നല്ല പൊലീസ് വേഷം.

    ബിജു മേനോന്‍- ശിവം

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവത്തിലെ നായകന്‍ ബിജുമേനോന്‍ ആയിരുന്നു. അതിലെ ഭദ്രന്‍ സി. മേനോന്‍ എന്ന പൊലീസ് ഓഫിസര്‍ ശരിക്കും കയ്യടി നേടി.

    മനോജ് കെ. ജയന്‍- പ്രജ

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    പൊലീസ് നായകനായി മനോജ് കെ.ജയനും ശരിക്കും ശോഭിച്ചിട്ടില്ല. ജോഷി സംവിധാനം ചെയ്ത പ്രജയിലെ ഡേവിഡ് എന്ന മീശയില്ലാത്ത പൊലീസ് ആണ് മനോജിന്റെ മികച്ച പൊലീസ് വേഷം.

    കലാഭവന്‍ മണി-ബെന്‍ ജോണ്‍സണ്‍

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    ഏതുവേഷവും ഭംഗിയായി ചെയ്യാന്‍ കഴിവുള്ള ആളാണ് മണി. മണിയുടെ മികച്ച പൊലീസ് ബെന്‍ ജോണ്‍സണിലെ ബെന്‍ ജോണ്‍സണ്‍ തന്നെ.

    മുകേഷ്- സിബിഐ ഡയറിക്കുറിപ്പ്

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    മുകേഷിലെ പൊലീസ് വേഷം ഏതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഓര്‍ക്കാനുള്ളത് സിബിഐ സീരിസിലെ ചാക്കോ തന്നെ.

    പൃഥ്വിരാജ്- സത്യം

    മലയാളസിനിമയിലെ പൊലീസ് ഓഫിസര്‍മാര്‍

    പൊലീസ് ഓഫിസറായി ഇനി കൂടുതല്‍ തിളങ്ങാന്‍ സാധ്യതയുള്ള നടന്‍ പൃഥ്വിരാജ് ആണ്. വിനയന്‍ സംവിധാനം ചെയ്ത സത്യത്തിലെ സഞ്ജീവ് കുമാര്‍ പൃഥ്വിയുടെ നായകനായ ആദ്യ പൊലീസ് വേഷം. ഇതില്‍ പൃഥ്വി ശരിക്കും കയ്യടി നേടുകയും ചെയ്തു.

    English summary
    Famous police charactors in malayalam cinema. All most all actors are always enthusiastic in performing police characters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X