For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല, ഇനി വൈകില്ല, കുറിപ്പ് വൈറലാകുന്നു

  |

  കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തിയ താരം വളരെ ചെറിയ സമയത്തിനുളളിൽ തന്നെ മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. സിനിമയോടുള്ള ആഗ്രഹവും കഠിന പ്രയത്നവുമാണ് ടൊവിനോയ്ക്ക് ഇന്നു കാണുന്ന താരപദവി നേടി കൊടുത്തത്.

  മമ്മൂട്ടിയുടെ നായികയായി എത്തിയ പഴയ റായ് ലക്ഷ്മി ഇത്, നടിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ കാള തിയേറ്ററുകളിൽ എത്തിയിട്ടുണ്ട് എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിനു മാധവൻ എന്നയാളാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കള കണ്ടിറങ്ങിയതിനു ശേഷം ആലോചിച്ചത് മുഴുവൻ ടൊവിനോയെ കുറിച്ചാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ....

  "കള കണ്ടിറങ്ങിയതിനു ശേഷം ആലോചിച്ചത് മുഴുവൻ ടൊവിനോയെ കുറിച്ചാണ്. സമകാലീകരിൽ ഏറ്റവുമധികം അണ്ടർ അപ്രീഷിയേറ്റ് ചെയ്യപ്പെടുന്നത് അയാളായിരിക്കില്ലേ?. ഒന്ന് മറ്റൊന്നിനോട് സാമ്യം തോന്നിപ്പിക്കാത്ത കഥാപാത്രങ്ങൾ, ഒരോ കഥാപാത്രത്തിനുമായി വരുത്തുന്ന ബോധപ്പൂർവമായ രൂപഭാവ മാറ്റങ്ങൾ, കയ്യടി കൂടുതലും നായികയ്ക്കോ സഹതാരങ്ങൾക്കോ പോകുമെന്നുറപ്പുണ്ടായിട്ട് കൂടി, തിരക്കഥയിൽ വിശ്വസിച്ച്, സിനിമ ആത്യന്തികമായി സംവിധായകന്റെയും എഴുത്തുക്കാരന്റെയുമാണെന്ന ഉറച്ച വിശ്വാസത്തിൽ ഇരു കൈകളും നീട്ടി സ്വീകരിച്ച് പകർന്നാടിയ വേഷങ്ങൾ.

  സ്വന്തമായി നിർമ്മിക്കുന്ന കളയിൽ പോലും അയാൾ തിരഞ്ഞെടുത്ത വേഷം ആന്റി ഹീറോയുടേതാണ്. ഒരു ടിപ്പിക്കൽ നായകനു വേണ്ട മൊറാലിറ്റിയോ , ഐഡിയലിസമോ ഒന്നുമില്ലാതെ, മിണ്ടാപ്രാണിയെ ഹൈ കിട്ടാൻ വേണ്ടി കൊല്ലുന്ന, അപ്പനെ ഊറ്റി ജീവിക്കുന്ന, ഭാര്യയേയും കുഞ്ഞിനെയും പോലും മറന്ന് സ്വയം സുരക്ഷിതത്വം തേടുന്ന, സ്വയം കളയാണെന്നു തിരിച്ചറിയാതെ അഹങ്കരിക്കുന്ന, അപമാനിതനായി പരാജയപ്പെടുന്ന ഷാജി!
  അയാളെ തോല്പിച്ച് നായകനാകുന്നതും, അഡ്രിനാലിൻ റഷ് പ്രേക്ഷകർക്കു നൽകുന്നതുമൊക്കെ താരതമ്യേന പുതുമുഖമായ ഒരു നടനും, സിനിമ തീർന്നവസാനിക്കുന്ന ക്രെഡിറ്റ് ലിസ്റ്റിലും നായകനയാളാണ് !കരിയറിന്റെ പ്രൈമിൽ ടൊവിനോയുടെ ഈ തിരഞ്ഞെടുപ്പ് ഓർമ്മപ്പെടുന്നത് താരപദവിയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കെ ഉയരങ്ങളിലെ ആന്റി ഹീറോയുടെ വേഷം അനശ്വരമാക്കിയ ലാലേട്ടനെയാണ്.

  ടൊവിനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല, അർഹിക്കുന്ന സ്നേഹവും അംഗീകാരവും നൽകിയിട്ടുമില്ല. പക്ഷേ ഇനി വൈകില്ല, തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന, കൂട്ടത്തിലൊരാളായി ചേർത്തു പിടിച്ച് സ്നേഹിക്കുന്ന ഒരു ദിവസം അടുത്തെവിടെയോ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്."
  കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.

  ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് കാള. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമാണ്. സംവിധായകൻ രോഹിത്തും യദു പുഷ്പാകരനും ചേർന്നാണ് കള രചച്ചിരിക്കുന്നത്.. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ടൊവിനോ തോമസിനൊപ്പം ലാൽ, ദിവ്യ പിള്ള, ആരിഷ്, പതിനെട്ടാം പടി താരം മൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

  English summary
  Fan appreciate To After Waching Tovino Thomas Movie Kala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X