For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫാന്‍സ് പേജില്‍ വില്ലന്‍ മാറി 'പുല്ലന്‍' ആയി, അതിര് വിട്ട് ആരാധകര്‍... മൗനം പാലിച്ച് താരങ്ങളും!

  By Jince K Benny
  |

  മലയാള സിനിമ ലോകം വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് എന്ന് തെളിയിക്കുകയാണ് താരങ്ങളുടെ ആരാധകര്‍. കേവലം ആരാധനയ്ക്ക് അപ്പുറത്തേക്ക് അനാരോഗ്യകരമായി ഈ താരാരാധന മാറിയിരിക്കുന്നു. പലപ്പോഴും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ പോലും ഇവര്‍ ലംഘിക്കുന്നു. സിനിമ ലോകത്തെ കാര്‍ന്ന് തിന്നുന്ന ഒരു ക്യാന്‍സറായി വളരുകയാണ് ഇത്തരത്തിലുള്ള ഫാന്‍സുകള്‍.

  സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?

  ഒരു പുരുഷന് മാത്രം കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹത്തിന്റെ ആവശ്യമില്ല ലിവിംഗ് ടുഗെദര്‍ മതിയെന്ന് പ്രഭാസിന്റെ നായിക

  മോഹന്‍ലാലെന്നോ മമ്മൂട്ടിയെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ഇരുകൂട്ടര്‍ക്കുമുണ്ട് ഇത്തരത്തിലുള്ള സാമാന്യ ബോധം നഷ്ടമായ ഫാന്‍സെന്ന് നടിക്കുന്ന വിഷവിത്തുകള്‍. ആരാധകരില്‍ നിന്നും ഫാന്‍സിലേക്കുള്ള മാറ്റം മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കുള്ള കേവല വിവര്‍ത്തനമല്ല. ഇലാമാ പഴത്തിന്റെ തൊണ്ടും കായും തമ്മിലുള്ള വ്യത്യാസമാണെന്ന് ഇനിയെങ്കിലും ഈ താരങ്ങള്‍ തിരിച്ചറിയേണ്ടി ഇരിക്കുന്നു.

  ആര്‍ക്ക് വേണ്ടി?

  ആര്‍ക്ക് വേണ്ടി?

  ആര്‍ക്ക് വേണ്ടിയാണ് ഫാന്‍സുകാര്‍? ആര്‍ക്കാണ് ഇവരെ ആവശ്യം? ഈ ചോദ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞ് പലപ്പോഴും ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. അന്ന് ഇതിനേക്കുറിച്ച് ആരും പ്രതികരിക്കാന്‍ തയാറായില്ല. ആര്‍ക്കും ഗുണമില്ലാത്ത താല്കാലിക റെക്കോര്‍ഡുകള്‍ കെട്ടിപ്പൊക്കുന്നതിനപ്പുറത്തേക്ക് ഇവരെ സിനിമ ലോകത്തിന് ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

  മമ്മൂണ്ണിയും ലാലപ്പനും

  മമ്മൂണ്ണിയും ലാലപ്പനും

  മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഫാന്‍സുകാര്‍ പരസ്പരം ചാര്‍ത്തിക്കൊടുക്കിരിക്കുന്ന വിളിപ്പേരുകളാണ് ലാലപ്പും മമ്മൂണ്ണിയും. ഇവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഈ പേരില്‍ പോര്‍ വിളികളുമായി ഇരുവിഭാഗങ്ങളും രംഗത്തിറങ്ങും. മോഹന്‍ലാല്‍ ഫാന്‍സ് മമ്മൂട്ടി ചിത്രത്തിനെതിരേയും മമ്മൂട്ടി ഫാന്‍സ് മമ്മൂട്ടി ചിത്രത്തിനെതിരെയും രംഗത്തെത്തും.

  വില്ലന്‍ പുല്ലനായി

  വില്ലന്‍ പുല്ലനായി

  മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫേസ്ബുക്ക് ഗ്രൂപ്പായ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഓഫീഷ്യല്‍ പേജ് ഇത്തരത്തിലുള്ള ആഭാസന്മാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഗ്രൂപ്പില്‍ അംഗങ്ങളായി എത്തിയ ചില പുതിയ അംഗങ്ങളാണ് സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പോസ്റ്റുകളുമായി ഗ്രൂപ്പില്‍ എത്തിയിരിക്കുന്നത്.

  അശ്ലീല ചിത്രങ്ങളും

  അശ്ലീല ചിത്രങ്ങളും

  മോഹന്‍ലാല്‍ എന്ന നടനെ തേജോവധം ചെയ്യുന്ന പോസ്റ്റുകള്‍ മാത്രമല്ല അശ്ലീല ചിത്രങ്ങളും ഇത്തരത്തില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍ലാലിനെ സ്ത്രീയാക്കിയും, സ്ത്രീ ശരീരത്തില്‍ മോഹന്‍ലാലിന്റെ തല വെട്ടി ഒട്ടിച്ച് മാറിടത്തില്‍ അളവ് ചോദിച്ചും അശ്ലീലത്തിന്റെ പരിധികള്‍ ലംഘിച്ച് അഴിഞ്ഞാടുകയാണ് ചിലര്‍.

  താരങ്ങള്‍ക്ക് മൗനം

  താരങ്ങള്‍ക്ക് മൗനം

  മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകര്‍ പരസ്പരം പോര്‍വിളികള്‍ നടത്തുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിക്കുകയാണ്. ഫാന്‍സുകളെ താരങ്ങള്‍ പോലും ഭയക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഫാന്‍സ്‌ഫൈറ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും മൗനം വെടിയണമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പോലും ആവശ്യപ്പെട്ടു കഴിഞ്ഞു.

  ഫാന്‍സ് വിജയ ഘടകമോ

  ഫാന്‍സ് വിജയ ഘടകമോ

  ഫാന്‍സ് എന്ന പേരില്‍ അഴിഞ്ഞാട്ടം നടത്തുന്ന ഈ സ്വബോധമില്ലാത്തവരാണ് തങ്ങളുടെ സിനിമകളെ ഹിറ്റും സൂപ്പര്‍ ഹിറ്റും ആക്കി മാറ്റുന്നത് എന്ന അബദ്ധ ധാരണ പല താരങ്ങള്‍ക്കും ഉണ്ട്. ഫാന്‍സിനപ്പുറത്തേക്ക് സാധാരണ ജന വിഭാഗങ്ങള്‍ സിനിമയെ ഏറ്റെടുത്താല്‍ മാത്രമേ ഒരു സിനിമ വിജയിക്കു. ഫാന്‍സ് മാത്രം മതിയായിരുന്നു എങ്കില്‍ ഒരു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളും പരാജയപ്പെടില്ലായിരുന്നു.

  പ്രാഞ്ചിയേട്ടനും ചന്ദ്രോത്സവും

  പ്രാഞ്ചിയേട്ടനും ചന്ദ്രോത്സവും

  സിനിമ പ്രേക്ഷകര്‍ക്ക് ഇന്നും മറിച്ചൊരു അഭിപ്രായമില്ലാത്ത പ്രാഞ്ചിയേട്ടനും മോഹന്‍ലാല്‍ ആരാധകര്‍ വാഴ്ത്തുന്ന ചന്ദ്രോത്സവും തിയറ്ററില്‍ പരാജയപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് ആര് ഉത്തരം പറയും. സംവിധായകന്‍ രഞ്ജിത് തന്നെയാണ് ഈ സിനിമകള്‍ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു എന്ന് സമ്മതിച്ചതും. മിനി സ്‌ക്രീനില്‍ ഹിറ്റായ ഈ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ എന്തുകൊണ്ട് ഫാന്‍സിന് കഴിഞ്ഞില്ല എന്ന് ചോദിക്കുന്നതിനൊപ്പം അന്ന് ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞത് ഇതേ ഫാന്‍സ് തന്നെ ആയിരുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്.

  വിജയ്, അജിത് മാതൃകകള്‍

  വിജയ്, അജിത് മാതൃകകള്‍

  തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ ഔദ്യോഗികമായി പിരിച്ച് വിടാന്‍ ധൈര്യം കാണിച്ച നടനാണ് അജിത്. അടുത്ത കാലത്ത് കേരളത്തില്‍ വിജയ്, അജിത് ആരാകര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പോര്‍ വിളി നടത്തിയപ്പോള്‍ അവരെ ശാസിക്കാന്‍ ഇരു താരങ്ങളും തയാറായി. എന്നാല്‍ ഇവിടെ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അതിന് മുതിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

  നല്ലത് തള്ളിക്കളയുന്നില്ല

  നല്ലത് തള്ളിക്കളയുന്നില്ല

  മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് എല്ലാം മോശക്കാരാണ് എന്ന് ഇതിന് അര്‍ത്ഥമില്ല. പലപ്പോഴും ഒരുപാട് നല്ല പ്രവര്‍ത്തകള്‍ ഈ ആരാകര്‍ ചെയ്യാറുണ്ട് ഇത് തള്ളിക്കളയുന്നില്ല. പക്ഷെ സിനിമ വ്യവസായത്തെ മുഴുവന്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഒരു ക്യാന്‍സര്‍ പോലെ ഇത്തരം മോശം പ്രവണതകള്‍ വ്യാപിക്കുന്നത് മുളയിലേ നുള്ളേണ്ടത് ഈ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്.

  English summary
  Fan fight crossing the limits and it spoiling the whole industry.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X