For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈസൂന്‍റെ അച്ഛന് പിറന്നാളാശംസകള്‍! ചാക്കോച്ചന്‍റെ പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കളും ആരാധകരും!

  |

  മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന്റെ പിറന്നാളാണ് നംവബര്‍ 2ന് . അദ്ദേഹത്തിന് ആശംസ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല ആരാധകലോകവും ഒന്നടങ്കം എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചായന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഇസ വന്നതിന് ശേഷമുള്ള ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സുഹൃത്തുക്കളായ ജോജുവിനും രമേഷ് പിഷാരടിക്കുമൊപ്പമുള്ള വിദേശ യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ താരങ്ങളെത്തിയത്. താരത്തിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമായ നിറത്തിന്റെ റിറിലീസിംഗും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റ് പരിപാടികളുമൊക്കെയായി താരത്തിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍.

  ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയായിരുന്നു ഉദയ കുടുംബത്തിലെ ഇളയ സന്തതി സിനിമയില്‍ അരങ്ങേറിയത്. സുധി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഇവരുടെ പ്രണയവും വേദനയുമൊക്കെ പ്രേക്ഷകരും അതേ പോലെ ഏറ്റെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ സിനിമയുമായി ബന്ദമുണ്ടായിരുന്നുവെങ്കിലും ഭാവിയില്‍ ഇതാണ് തന്റെ മേഖല എന്ന് അന്ന് തീരുമാനിച്ചില്ലായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. 43ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്.

  നിത്യഹരിത നായകനായി വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് ചാക്കോച്ചനും. മുടിയുടെ കാര്യത്തില്‍ താന്‍ പിന്നാക്കക്കാരനാണെന്ന് താരം തന്നെ പറയാറുണ്ട്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരും താരങ്ങളുമൊക്കെ എത്താറുമുണ്ട്. ചോക്ലേറ്റ് ഹീറോയായാണ് ഒരുകാലത്ത് തിളങ്ങി നിന്നതെങ്കിലും അങ്ങനെ അറിയപ്പെടാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നു. കഠിന പ്രയത്‌നത്തിനൊടുവിലായാണ് അദ്ദേഹം ആ ചട്ടക്കൂട് ഭേദിച്ചത്. വില്ലത്തരവും സ്വഭാവ കഥാപാത്രവുമുള്‍പ്പടെ ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.

  കമല്‍ സംവിധാനം ചെയ്ത നിറമെന്ന സിനിമ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്. ശാലിനി, ജോമോള്‍, ലാലു അലക്‌സ്,ദേവന്‍, ബിന്ദു പണിക്കര്‍, അംബിക, കോവൈ സരള തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തില്‍ അവതരിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് റീമേക്ക് പതിപ്പുകളും ഇറങ്ങിയിരുന്നു. ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ നിറം വീണ്ടുമെത്തുമെന്നുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയായിരുന്നു. കുഞ്ഞതിഥി എത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇസയുടെ മാമോദീസ ചടങ്ങില്‍ മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തിരുന്നു. മകന്‍ വന്നതിന് ശേഷം തന്റേയും പ്രിയയുടേയും ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.

  സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നും പ്രിയയുടെ സര്‍പ്രൈസ് എന്താണെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. വിദേശത്ത് വെക്കേഷന്‍ ആഘോഷിച്ച് വരികയാണ് പ്രിയയും ചാക്കോച്ചനും. ജോജു ജോര്‍ജും രമേഷ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ട്. ഇത്തവണത്തെ ആഘോഷം വിദേശത്താണെന്നാണ് ആരാധകര്‍ പറയുന്നത്.

  സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഈസൂന്റെ അച്ഛന് പിറന്നാളാശംസ എന്ന് പറഞ്ഞായിരുന്നു രമേഷ് പിഷാരടി എത്തിയിട്ടുള്ളത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, അനു സിത്താര, വിദ്യ വിനുമോഹന്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും തരംഗമായി മാറുന്നത്.

  രമേഷ് പിഷാരടിയുടെ ആശംസ.

  അനു സിത്താരയുടെ ആശംസ ഇങ്ങനെ

  View this post on Instagram

  Happy Birthday ChoChoChaa👻🎊 @kunchacks

  A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on

  നിമിഷ സജയന്റെ പോസ്റ്റ് ഇങ്ങനെ

  View this post on Instagram

  Happy birthday my dearest @kunchacks ♥️

  A post shared by JOJU (@joju_george) on

  ജോജു ജോര്‍ജിന്റെ പോസ്റ്റ്

  English summary
  kuchako Boban celebrating 43rd Birthday.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more