For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിമുഖം എടുക്കുന്നതിനിടെ നില കരഞ്ഞു, പേളിയെ അഭിനന്ദിച്ച് ആരാധകർ, സ്ത്രീകൾക്ക് അഭിമാനമാണ്

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് പേളിയ്ക്കുള്ളത്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് പേളിയ്ക്ക് ആരാധകരെ വർധിച്ചത്. സീസൺ 1 ആയിരുന്നു പേളി മത്സരാർഥിയായി എത്തിയത്. ഫസ്റ്റ് റണ്ണറപ്പായിരുന്നു താരം. സാബു മോൻ ആയിരുന്നു വിജയ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ആരാധകരുമായി നല്ല ബന്ധം സൂക്ഷിക്കുകയായിരുന്നു.

  ലെന ആകെ മാറിപ്പോയി, നടിയുടെ പുതിയ ചിത്രം വൈറലാവുന്നു...

  നിലയുടെ ആദ്യത്തെ വിമാന യാത്ര ഇങ്ങനെയായിരുന്നു, വിശേഷം പങ്കുവെച്ച് പേളി മാണി

  ബിഗ് ബോസ് ഷോയിലൂടെയാണ് പേളി തന്റെ ജീവിതം കണ്ടു പിടിച്ചത്. പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട ഇവർ ഇതേ ഷോയിലൂടെ തന്നെ അടുക്കുകയായിരുന്നു. സഹമത്സരാർഥികൾ പോലും സംശയത്തോടെയായിരുന്നു ഇവരുടെ ബന്ധത്തെ നോക്കിയിരുന്നത്. ഷോയിൽ നിൽക്കാനുള്ള ഗെയിം പ്ലാനാണ് പേളിഷ പ്രണയമെന്ന് വരെ വാർത്ത പ്രചരിച്ചിരുന്നു. എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ട് ഷോയ്ക്ക് ശേഷം ഇരുവരും ഒന്നാവുകയായിരുന്നു. മലയാളി പ്രേക്ഷകർ ആഘോഷമാക്കി താരവിവാഹമായിരുന്നു ഇവരുടേത്.

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  2019 ആണ് പേളിയുടേയും ശ്രീനീഷിന്റേയും വിവാഹം നടക്കുന്നത. ഹിന്ദു- കൃസ്ത്യൻ ആചാരപ്രകാരം 2 ദിവസമായിട്ടായിരുന്നു കല്യാണം. ഇപ്പോൾ ഇരുവർക്കും നില എന്നൊരു മകളുണ്ട്. നിലയ്ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് പേളിയും ശ്രീനീഷും. സോഷ്യൽ മീഡിയയിൽ സജീവമായ പേളി ജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റ സോഷ്യൽ മീഡിയ പേജ് നിറയെ നില ബേബിയാണ്. കുഞ്ഞിന്റെ ചെറിയ ചുവട് വയ്പ്പുകളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ കുഞ്ഞ് താരമായി നില മാറിയിരിക്കുകയാണ്.

  പേളിയോടും ശ്രീനിയോടും നിലയുടെ വിശേഷം ചോദിച്ച് പ്രേക്ഷകരും രംഗത്ത് എത്താറാണ്ടുണ്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം പേളി തന്റെ ജോലിയിൽ സജീവമായിരിക്കുകയാണ്. മകളുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നതിനോടൊപ്പമാണ് തന്റെ ജോലിയും ചെയ്യുന്നത്. സൈമ പുരസ്കാരദാന നിശയിൽ മകളോടൊപ്പമാണ് പേളി എത്തിയത്. കുഞ്ഞിനോടൊപ്പമുള്ള പേളിയുടെ ചിത്രങ്ങൾ സിനിമ കോളങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പേളി ഒരു മാത്യകയാണെന്നാണ് ആരാധകർ പറഞ്ഞത്. ജോലിക്കൊപ്പം കുഞ്ഞിന്റെ കാര്യങ്ങളും പേളി വളരെ കൃത്യമായി നോക്കുന്നുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അഭിമുഖം എടുക്കുന്നതിനിടെ കരയുന്ന നിലയെ സമാധാനിപ്പിക്കുന്ന പേളിയുടെ വീഡിയോ ആണ്. താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തുന്നണ്ട്. ടെവിനോ തോമസ്- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കാണെക്കാണെ. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയിലെ താരങ്ങളായ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി നിർമ്മാതാവ് എന്നിവർ സിനിമയിലെ വിശേഷം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഗൂഗിൾ മീറ്റിലൂടെ പേളിയായിരുന്നു ഇവരുടെ അഭിമുഖം എടുത്തത്. അഭിമുഖത്തിനിടെ നില കരയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ പേളിയുടെ മുഖം ആകെ മാറി. എത്ര ശ്രമിച്ചിട്ടും ശ്രീനിയെ കൊണ്ട് നിലയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അതിഥികളോട് ക്ഷമ ചോദിച്ച് പേളി കുഞ്ഞിനെ വാങ്ങുകയായിരുന്നു. മകളെ തോളിലിട്ട് കൊണ്ട് അഭിമുഖം തുടരുകയായിരുന്നു. പേളിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഏതൊരു സ്ത്രീയ്ക്കും അഭിമാനമാണ് പേളി എന്നാണ് ആരാധകകര്‍ പറയുന്നത്.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  ഗർഭിണിയായിരുന്നപ്പോഴും പേളിയെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഗര്‍ഭിണിയായിരുന്ന കാലത്ത് ഡേ ഇന്‍ മൈ ലൈഫ് എന്ന് പറഞ്ഞ് പോളി ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പൂര്‍ണ ഗര്‍ഭിണി ആയിരിക്കുമ്പോഴും സ്വന്തം കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കി, അപ്പോഴും തന്റെ ജോലി കൃത്യമായി ചെയ്യുന്ന പേളിയെ ആരാധകര്‍ വാനോളം പുകഴ്ത്തിയിരുന്നു. നടി, അവതാരിക എന്നതിനപ്പുറം നല്ലൊരു മോട്ടിവേഷന്‍ സ്പീക്കര്‍ കൂടെയാണ് പേളി മാണി.

  Read more about: pearle maaney
  English summary
  Fans appreciate Pearle Maaney For Caring Of Baby Nila While Working, video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X