For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോക്കണ്ടട ഉണ്ണീ, ഇത് നിര്‍മലേട്ടത്തിയല്ല... ഉമ നായരെ ഈ വേഷത്തില്‍ ആരും പ്രതീക്ഷിക്കില്ല

  |

  ഉമ എസ് നായര്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് ആ ശാലീന സുന്ദരിയുടെ മുഖം തന്നെയാണ്. സാരിയുക്കെയുടുത്ത് അത്ര ചടുലമല്ലാതെ നടന്നുവരുന്ന സ്ത്രീരൂപം. അത്തരം കഥാപാത്രങ്ങള്‍ തന്നെ സിനിമയിലും സീരിയലിലും ലഭിച്ചത് കൊണ്ടാണോ എന്നറിയില്ല, ഉമ നായര്‍ എന്ന പറയുമ്പോള്‍ ഒരു നാട്ടിന്‍ പുറത്തുകാരിയെ ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

  പ്രത്യേകിച്ചും വാനമ്പാടി സീരിയലിന്റെ ആരാധകര്‍. നിര്‍മലേട്ടത്തിയെ അത്രയേറെ ഇഷ്ടപ്പെടുന്ന പലരും നടിയെ മാതൃകയാക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. അതു കൊണ്ടാണോ എന്തോ, സമീപകാലത്ത് ഉമ നായര്‍ തന്റെ അപ്പിയറന്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായി തോന്നുന്നു.

  മമ്മൂട്ടിയേക്കാളും പ്രതിഫലം മോഹന്‍ലാലിനോ? പൃഥ്വിരാജിന് റെക്കോര്‍ഡ്! ഫഹദിനും ദുല്‍ഖറിനും ലഭിക്കുന്നതോ

  umanair


  ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ലോങ് ഗൗണ്‍ ടോപ്പ് ഇട്ടുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്യുകയും പതിവല്ലാത്ത വേഷത്തില്‍ ഉമയെ കണ്ടതിനാല്‍ ആരാധകര്‍ അത് ഷെയര്‍ ചെയ്തു പോകുകയും ചെയ്തിരുന്നു. എന്നാല്‍ അതിലും ലേറ്റസ്റ്റായ വേര്‍ഷനാണ് ഇപ്പോള്‍ ഉമ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയിതിരിക്കുന്നത്. കറുത്ത ഷര്‍ട്ടും ഒരു പച്ച ലുങ്കിയും ധരിച്ച് നടന്നുവരുന്ന ഉമ നായരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കമ്മലോ മാലയോ ഒന്നും തന്നെ ധരിച്ചിട്ടില്ല. നെറ്റിയില്‍ ഒരു ഭസ്മ കുറി മാത്രം. കൈയ്യിലെ വലിയ പട്ടയുള്ള വാച്ചും, ബ്രേസിലേറ്റും ആരാധകര്‍ ശ്രൃദ്ധിച്ചിട്ടുണ്ടെന്ന് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ നിന്നും മനസ്സിലാവുന്നു.

  ഭര്‍ത്താവിനെയും മക്കളെയും കെട്ടിപിടിച്ച് നടി പൂര്‍ണിമ പറയുന്നു ഇതാണെന്റെ സ്‌നേഹ വലയമെന്ന്!

  'നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല' എന്ന ക്യാപ്ഷനോടെയാണ് ഉമ ഈ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അടിപൊളി, പുതിയ സ്റ്റൈല്‍ കലക്കി, മാസ്, കൊലമാസ് മറ്റുള്ളവരെ പോലെയല്ല ഷര്‍ട്ടും മുണ്ടും ചേരുന്നുണ്ട് എന്നൊക്കെയാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്ന കമന്റുകള്‍. വാനമ്പാടി എന്ന സീരിയലിന് പുറമെ പൂക്കാലം വരവായി എന്ന സീരിയലിലും ഉമ നായര്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ജ്യോതിക എന്ന വില്ലത്തിയുടെ വേഷമാണ്. സീരിയലുകള്‍ക്ക് പുറമെ, ജെയിംസ് ആന്റ് ആലീസ്, എടക്കാട് ബറ്റാലിയന്‍ 06, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലും ഉമ അഭിനയിച്ചിട്ടുണ്ട്.

  ജീവിതത്തില്‍‌ ലഭിച്ച വിലമതിക്കാനാകാത്ത ആ സമ്മാനം! പങ്കുവെച്ച് വീണാ നായര്‍

  English summary
  Fans could not believe Uma Nair's new look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X