twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും കുട്ടിയുമായിരുന്നു ട്രേഡ് മാര്‍ക്ക്! യോദ്ധയെ നിലംപരിശാക്കിയ ചിത്രത്തെക്കുറിച്ച് ഫാസില്‍

    |

    ശക്തമായ ആരാധകപിന്തുണയും മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരമാണ് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ കൈനിറയെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. പ്രഖ്യാപനം മുതല്‍ത്തന്നെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മറ്റൊന്നും ആലോചിക്കാതെ താന്‍ സിനിമ സ്വീകരിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവാഗതരായാലും പ്രശ്‌നമൊന്നുമില്ല, പക്ഷേ പ്രമേയത്തില്‍ വ്യത്യസ്തതയുണ്ടായിരിക്കണം. ഇതാണ് അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് സംവിധായകരും താരങ്ങളുമൊക്കെ വാചാലരായിരുന്നു.

    ടൊവിനോയോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ആരാധകന് അനുസിത്താര നല്‍കിയ മരണമാസ്സ് മറുപടി! കിടുക്കി!ടൊവിനോയോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ആരാധകന് അനുസിത്താര നല്‍കിയ മരണമാസ്സ് മറുപടി! കിടുക്കി!

    കുടുംബപശ്ചാത്തലത്തിലുള്ള ചിത്രങ്ങളോട് മലയാളികള്‍ക്ക് എന്നും താല്‍പര്യമാണ്. അത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരമായി അദ്ദേഹം മാറിയതും അങ്ങനെയാണ്. വാത്സല്യവും തനിയാവര്‍ത്തനവും പപ്പയുടെ സ്വന്തം അപ്പൂസുമൊക്കെ ചെറിയ ഉദാഹരണം മാത്രം. ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് പപ്പയുടെ സ്വന്തം അപ്പൂസ്. ഈ സിനിമയെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    ആ ഉമ്മ വാശിപ്പുറത്ത് നല്‍കിയത്! മോശക്കാരനായ സാബുവിനെ ചുംബിച്ചതിനെക്കുറിച്ച് ഹിമയുടെ വെളിപ്പെടുത്തല്‍ആ ഉമ്മ വാശിപ്പുറത്ത് നല്‍കിയത്! മോശക്കാരനായ സാബുവിനെ ചുംബിച്ചതിനെക്കുറിച്ച് ഹിമയുടെ വെളിപ്പെടുത്തല്‍

    അന്നത്തെ ധാരണ അതായിരുന്നു

    അന്നത്തെ ധാരണ അതായിരുന്നു

    മമ്മൂട്ടിയും പെട്ടിയും കിട്ടിയുമുണ്ടെങ്കില്‍ ആ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നായിരുന്നു അന്നത്തെ ധാരണ. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഘടകങ്ങളും ചേര്‍ത്തൊരുക്കിയ മിക്ക സിനിമകളും വിജയമായിരുന്നു. വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ പ്രേക്ഷകരും നായകനോടൊപ്പം കരയുന്ന സ്ഥിതിവിശേഷമായിരുന്നു അന്നത്തേത്. ഈ ട്രന്‍ഡില്‍ നിന്നും മലയാള സിനിമ പതുക്കെ മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് തിളങ്ങി നിന്ന ബേബി ശാലിനി ചിത്രങ്ങളില്‍ നിന്നും മാറ്റത്തിന്റെ പാതയിലേക്ക് മലയാള സിനിമയും സഞ്ചരിക്കുകയായിരുന്നു. ഈ ചട്ടക്കൂടില്‍ നിന്നും മാറി മമ്മൂട്ടിയും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്ന സമയം കൂടിയായിരുന്നു അത്.

    കുട്ടിയോടൊപ്പമുള്ള ചിത്രം

    കുട്ടിയോടൊപ്പമുള്ള ചിത്രം

    ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കുട്ടിയോടൊപ്പം അഭിനയിക്കുന്ന ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബാദുഷയെന്ന ബാലതാരമായിരുന്നു പപ്പൂസായി തകര്‍ത്തഭിനയിച്ചത്. കൊച്ചിന്‍ ഹനീഫയുടെ സഹോദരിപുത്രനായ ബാദുഷയാണ് പപ്പൂസായി എത്തിയത്. കുട്ടിയെ അഭിനയിപ്പിക്കാന്‍ പെട്ട പാടിനെക്കുറിച്ചൊക്കെ ഫാസില്‍ നേരത്തെ വാചാലനായിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, ശങ്കരാടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

    ഇഷ്ടപ്പെടുമെന്ന വിശ്വാസം

    ഇഷ്ടപ്പെടുമെന്ന വിശ്വാസം

    പതിവില്‍ നിന്നും വിപരീതമായി അച്ഛന്‍ മകന്‍ ബന്ധത്തെക്കുറിച്ചായിരുന്നു ഈ ചിത്രം. അമ്മ-മകള്‍ സ്‌നേഹമായിരുന്നു അക്കാലത്ത് നിറഞ്ഞുനിന്നത്. അച്ഛന്‍ മകന്‍ ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമകള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലൊരു പ്രമേയവുമായെത്തിയാല്‍ ആ ചിത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നുറപ്പുണ്ടായിരുന്നു. ഇന്നും പ്രേക്ഷകര്‍ ഈ സിനിമയെക്കുറിച്ച് വാചാലരാവുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം ഹൃദയസ്പര്‍ശിയായ രംഗങ്ങളാണെന്നും ഫാസില്‍ പറയുന്നു.

    ബാലതാരങ്ങളിലൊരാളായി ഫഹദും

    ബാലതാരങ്ങളിലൊരാളായി ഫഹദും

    ചിത്രത്തില്‍ ബാലതാരമായി ഫാസിലിന്റെ മകനായ ഫഹദും അഭിനയിച്ചിരുന്നു. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ ചെറുപ്പം മുതലേ ഫഹദിന് അഭിനയിക്കാനുള്ള അവസരമുണ്ടായിരുന്നു. ചില സിനിമകളില്‍ താരം മുഖം കാണിച്ചിട്ടുമുണ്ട്. അപ്പൂസിനൊപ്പമുള്ള കുട്ടികളില്‍ ഒരാളായെത്തിയത് ഫഹദായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ ചിത്രത്തിലൂടെ തന്നെയായിരുന്നു ഫഹദ് നായകനായി തുടക്കം കുറിച്ചത്. പ്രതീക്ഷിച്ചത് വിജയം നേടാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല. ഫഹദിന് അഭിനയിക്കാനറിയില്ലെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. അഭിനയം പഠിച്ച് വന്നതിന് ശേഷമുള്ള താരപുത്രന്റെ രണ്ടാം വരവ് ഒന്നൊന്നര വരവായിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തുകയായിരുന്നു ഫഹദ് ഫാസില്‍.

    മുരളിയില്‍ നിന്നും സുരേഷ് ഗോപിയിലേക്ക്

    മുരളിയില്‍ നിന്നും സുരേഷ് ഗോപിയിലേക്ക്

    ബാലചന്ദ്രന്റെ സുഹൃത്തായ ഗോപന്‍ ഡോക്ടറെ അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. മുരളിയെയായിരുന്നു ഈ കഥാപാത്രമായി ആദ്യം ആലോചിച്ചത്. എന്നാല്‍ സമയക്കുറവ് കാരണം അദ്ദേഹം ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ സുരേഷ് ഗോപിയിലേക്ക് എത്തുകയായിരുന്നു ആ വേഷം. ആക്ഷന്‍ സിനിമകളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലും താരം ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ഗോപന്റെ ആശ്വാസിപ്പിക്കലും പിന്നീടുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്.

    യോദ്ധയോടൊപ്പമുള്ള മത്സരം

    യോദ്ധയോടൊപ്പമുള്ള മത്സരം

    1992 ലെ ഓണക്കാലത്തായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അന്ന് യോദ്ധയായിരുന്നു ഈ സിനിമയ്ക്ക് വെല്ലുവിളിയായെത്തിയത്. കോമഡി ചിത്രവും ഇമോഷണല്‍ സിനിമയുമായിരുന്നു പരസ്പരം മത്സരിച്ചത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയ്ക്ക് മുന്നില്‍ പപ്പൂസ് തകരുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമായിരുന്നു അന്ന് അരങ്ങേറിയത്. അന്ന് ബോക്‌സോഫീസ് മമ്മൂട്ടിക്കൊപ്പമായിരുന്നുവെന്നതാണ് പ്രധാന കാര്യം.

    ഇന്നും ഓര്‍ത്തിരിക്കുന്നു

    ഇന്നും ഓര്‍ത്തിരിക്കുന്നു

    കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസിനെ. ഭേദപ്പെട്ട പ്രകടനവുമായി യോദ്ധ ഒതുങ്ങുകയായിരുന്നു അന്ന്. ആ വര്‍ഷത്തെ ഓണം കൊണ്ടുപോയത് മമ്മൂട്ടിയായിരുന്നു. ഇളയരാജയുടെ ഗാനങ്ങളായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇന്നും ഈ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുന്നുണ്ട്.

    English summary
    Fazil talking about Pappayude Swantham Apoose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X