For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേഗം കിട്ടുന്നതാണെന്ന് തോന്നിപ്പിക്കണം, എന്നാൽ കിട്ടരുത്, സാരിയെ കുറിച്ച് ശോഭനയോട് പറഞ്ഞത്...

  |

  തലമുറ എത്ര കഴിഞ്ഞാലും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലെ പ്രഥമ സ്ഥാനത്ത് ഫാസിൽ സംവിധാനം ചെയ്തത് മണിച്ചിത്രത്താഴുണ്ട്. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗുമെല്ലാം മലയാളി പ്രേക്ഷകർക്ക് മനപ്പാഠമാണ്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, എന്നിങ്ങനെ മലയാളത്തിലെ സീനിയർ താരങ്ങൾ ആണി നിരന്ന ഈ ചിത്രം ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്.

  ചീങ്കണ്ണികൾക്കൊപ്പം വിദ്യാബാലൻ!! നടിയുടെ സാഹസികത കണ്ട് ഞെട്ടി പ്രേക്ഷകർ, വീഡിയോ വൈറൽ

  ചിത്രത്തിലെ ലൊക്കേഷൻ ഉൾപ്പെടെ താരങ്ങളുടെ വസ്ത്രധാരണം വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രത്തിനെ തേടിയെത്തിയിരുന്നത്. മണിച്ചിത്രത്താഴിലൂടെയായിരുന്നു ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത്. താരത്തിന്റെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ വസ്ത്രാങ്കാരത്തിനെ കുറിച്ച് സംവിധായകൻ ഫാസിൽ പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  ഉണ്ടയുടെ വിജയത്തിൽ ട്രോളന്മാർക്കും പങ്കുണ്ട്!! ട്രോളന്മാർക്ക് നന്ദി പറഞ്ഞ് ഖാലീദ് റഹ്മാൻ

   ശോഭനയുടെ കേസ്റ്റ്യൂമിന്റെ പ്രത്യേകത

  ശോഭനയുടെ കേസ്റ്റ്യൂമിന്റെ പ്രത്യേകത

  ചിത്രത്തിലെ ശോഭനയുടെ കോസ്റ്റ്യൂമുകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. വേലായുധർ കീഴില്ലമാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. മണിച്ചിത്രത്താഴിൽ മാത്രമല്ല ഫാസിലിന്റെ എല്ലാ ചിത്രങ്ങളിലും വസ്ത്രാലങ്കാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിച്ചിത്രത്താഴിൽ ശോഭന ധരിച്ചിരുന്ന സാരികൾ തെരഞ്ഞെടുക്കുന്നതിൽ ശോഭനയ്ക്ക് വളരെ വലിയ പങ്കുണ്ട്.

   ശോഭനയുടെ സാരികൾ

  ശോഭനയുടെ സാരികൾ

  തന്റെ നിർദ്ദേശത്തോടെയായിരുന്നു ബാംഗ്ലൂരിൽ നിന്ന് സിനിമയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങിയത്. ആർട്ടിസ്റ്റുകളോട് ചർച്ച ചെയ്തിട്ടാണ് കോസ്റ്റ്യൂം തീരുമാനിക്കുന്നത്. അത് എല്ലാ ചിത്രങ്ങളിലും അങ്ങനെ തന്നെയാണെന്നും ഫാസിൽ പറഞ്ഞു. ആർട്ടിസ്റ്റില്ലാതെ തനിയ്ക്ക് കോസ്റ്റ്യൂമിനെ കുറിച്ചൊരു ചിന്തയുമില്ലായിരുന്നു, ഫസ്റ്റ് പ്രിഫറൻസ് അവരാണല്ലോ? അവരാണല്ലോ അത് ധരിക്കേണ്ടത്. ആർട്ടിസ്റ്റുകളാണ് എന്റെ കമ്മ്യൂണിക്കേഷൻ-ഫാസിൽ പറഞ്ഞു.

   ചാലഞ്ചിങ്ങായത് ശോഭന

  ചാലഞ്ചിങ്ങായത് ശോഭന

  വസ്ത്രാലങ്കാരത്തിന്റെ കാര്യത്തിൽ താൻ ഏറ്റവും വലിയ ചലഞ്ച് കൊടുത്തിട്ടുള്ളത് നടി ശോഭനയ്ക്കാണ്. മണിച്ചിത്രത്താഴിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ വേഷങ്ങളെ സംബന്ധിച്ചായിരുന്നു അത് . ചിത്രത്തിൽ ഗംഗയുടം വേഷം സാരിയും ബൗസും പാവാടയുമാണ്. പാട്ടിൽ ഒന്നിരണ്ടിടത്താണ് ചുരിദാർ ധരിക്കുന്നത്. പിന്നെ നാഗവല്ലിയായി മാറുന്ന കോസ്റ്റ്യൂം. ഇതിൽ വ്യത്യസ്തമായി എന്തെങ്കിലും ഒന്ന് ചെയ്യുക എന്നാതായിരുന്നു ശോഭനയ്ക്ക് നൽകിയ വെല്ലുവിളി.

  നൂറ് കടയിൽ കയറിയാലും കിട്ടാത്ത സാരി

  നൂറ് കടയിൽ കയറിയാലും കിട്ടാത്ത സാരി

  ചിത്രവുമായി ബന്ധപ്പെട്ടുളള ചർച്ചയ്ക്കായി ചെന്നൈയിൽ താൻ എത്തിയപ്പോൾ ശോഭന എന്നെ വിളിച്ചിരുന്നു. താൻ ബാംഗ്ലൂർ പോവുകയാണ്. അവിടെ സാരിയ്ക്ക് നല്ല സെലക്ഷൻ കാണൂം, അവിടെ നിന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീർച്ചയായും എടുക്കണമെന്ന് ഞാൻ പറഞ്ഞു. സാറിന്റെ മനസിൽ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അവർ ചോദിച്ചു. സാരി വളരെ സിമ്പിൾ ആയിരിക്കണം. തൊട്ട് അടുത്ത കടയിൽ കിട്ടുമെന്ന് വിചാരിക്കുന്ന സാരിയാകണം. എന്നാൽ നൂറ് കടയിൽ കയറിയാൽ പോലും കിട്ടരുത്. അത്തരത്തിലുള്ള വസ്ത്രമാണ് തങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി അത് ശോഭനയ്ക്ക് വല്ലാത്ത ചലഞ്ചായിരുന്നു-ഫാസിൽ പറഞ്ഞു.

  English summary
  fazil says about manichithrathazhu movie shobhana costume
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X