For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ക്കും മോഹന്‍ലാലിനും ശേഷം ഐശ്വര്യ ലക്ഷ്മിയും! പുതുതലമുറയില്‍ നിന്നും ആദ്യമെത്തിയ ആളാണ്

  |

  കൊവിഡ് 19 ലോകം മുഴുവനും വലിയ വിപത്തായി മാറിയിട്ട് മാസങ്ങളായി. പ്രതിദിനം മരണസംഖ്യ കൂടി വരുന്നത് ആളുകളിലും ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ എല്ലാ കാലവും കേരളത്തിന് അഭിമാനിക്കാനുള്ള നേട്ടങ്ങളാണ് ഈ കാലയളവില്‍ നടക്കുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നു. രോഗം ബാധിച്ചവരെല്ലാം അതിവേഗം രോഗമുക്തരാവുന്നു. ഇതെല്ലാം ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ്.

  ഒപ്പം സഹായങ്ങള്‍ നല്‍കാനും എല്ലാവരും മുന്നിലുണ്ട്. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സിനിമ പിന്നണി പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക രംഗത്തുണ്ടായിരുന്നു. നടന്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇപ്പോഴിതാ പുതുതലമുറയില്‍ നിന്നും ഒരു നടി അതിനായി രംഗത്ത് വന്ന കാര്യം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പറയുകയാണ്.

  പ്രിയ ഐശ്വര്യ ലക്ഷ്മി, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ചതാണ് 'കരുതല്‍ നിധി ' പദ്ധതി. ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങള്‍ക്കൊപ്പം, വ്യവസായ രംഗത്ത് നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം സുമനസുകള്‍ ഈ പദ്ധതിക്കുള്ള പിന്തുണ ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു.

  ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളര്‍ത്താന്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (AIFEC) ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു. ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും.

  സിനിമയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സഹസംവിധായകരും ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും. ഇങ്ങനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു. അവിസ്മരണീയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുടെ ഫെഫ്കയുടെ അഭിനന്ദനങ്ങള്‍.

  വളരെ കുറിച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാള സിനിമാ രംഗത്ത് വലിയ തരംഗമുണ്ടാക്കിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട്് അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ മുന്‍നിര നടിമാരില്‍ ഒരാളായി മാറി. മലയാളത്തിന് പുറമേ തമിഴിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നടി. കൊറോണ പ്രതിസന്ധി വന്നതോടെ ഷൂട്ടിങുകളെല്ലാം നിര്‍ത്തി. ഇപ്പോള്‍ സഹായവുമായി എത്തിയ ഐശ്വര്യയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

  കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്

  English summary
  FEFKA Directors' Union's Thanks To Aishwarya Lekshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X