Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
പ്രണയദിന സമ്മാനമായി മേരി ആവാസ് സുനോയിലെ പ്രണയ ഗാനം
പ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാള്‍ക്ക്.....
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന പ്രിയ പ്രേക്ഷകര്‍ക്ക്,
വാലന്റയിന്‍സ് ഡേയില്‍ സമ്മാനമായി ,മനോഹരമായൊരു
പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് മേര് ആവാസ് സുനോ ടീം.
ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍
ഗാനം ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.
ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ആന്‍ ആമിയുടെ
സ്വരമാധുരിയില്‍ പാട്ട് കേള്ക്കുന്പോള് ആരും പ്രണയിച്ച് പോകും.
പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ശിവദയാണ് മറ്റൊരു നായിക.
നേരത്തെ പുറത്തുവിട്ട ഈറന്‍ നിലാ എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയില്‍ ഹിറ്റായിരുന്നു. കാറ്റത്തൊരു മണ്‍കൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരില്‍ എത്തിച്ചത്.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ക്യാപ്റ്റന്‍, വെള്ളം എന്നീ
സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ .തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.
മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം.ജോണി ആന്റണി,
ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍,
സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍ എന്നിവരും
അഭിനയിച്ചിരിക്കുന്നു.
പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.
ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍,, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്,
മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സൗണ്ട് ഡിസൈന്‍ - അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്സ്- നിഥിന് റാം
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പിആര്‍ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്,
ഡിസൈന്‍-താമിര്‍ ഓകെ.
-
'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ഗായത്രി!
-
'വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പ്', പിന്നീട് ബുദ്ധ മതത്തിലേക്ക് ; ഹൻസികയുടെ ജീവിതം
-
ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി