twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജും മമ്മൂട്ടിയും തമ്മില്‍ മത്സരിച്ചാല്‍ ആര് ജയിക്കും? 5 കിടിലന്‍ കുറ്റാന്വേഷണ സിനിമകള്‍!!

    |

    സിനിമകള്‍ പ്രേക്ഷകരെ പുളകം കൊള്ളിക്കുന്നത് പല ഘടകങ്ങള്‍ കൊണ്ടാണ്. പ്രണയം, കോമഡി, ആക്ഷന്‍, എന്നിവയൊല്ലാം മുഖ്യഘടകങ്ങളാണ്. മലയാളത്തില്‍ സിനിമാപ്രേമികള്‍ ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ലക്ഷ്യം വെക്കാറുള്ളത്. നല്ലൊരു ക്ലൈമാക്‌സില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായി എന്ന് പറയാം.

    നിരവധി ക്രൈം ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ നിന്നും പിറന്നിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇത്തരം സിനിമകളുടെ ഭാഗമായിരുന്നു. അന്നും ഇന്നും പ്രേക്ഷകപ്രീതി നേടിയ ഹിറ്റ് മലയാള ക്രൈം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

     മുംബൈ പോലീസ്

    മുംബൈ പോലീസ്

    പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സിനിമയാണ് മുംബൈ പോലീസ്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ സിനിമ 2013 ലായിരുന്നു റിലീസിനെത്തിയത്. പൃഥ്വിരാജിനൊപ്പം ജയസൂര്യ, റഹ്മാന്‍, എന്നിവരായിരുന്നു പോലീസ് വേഷത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പോലീസ് കഥ പറഞ്ഞ സിനിമ മലയാളത്തില്‍ നിന്നും പിറന്ന മികച്ചൊരു ഇന്‍വിസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു. ജയസൂര്യ അവതരിപ്പിച്ച ആര്യന്‍ എന്ന പോലീസ് ഓഫീസറുടെ കൊലപാതകം അന്വേഷിക്കുന്ന മോസസ് എന്ന വേഷമായിരുന്നു പൃഥ്വിരാജിന്റേത്.

     ഉത്തരം

    ഉത്തരം

    മമ്മൂട്ടിയെ നായകനാക്കി വികെ പവിത്രന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ സിനിമയായിരുന്നു ഉത്തരം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് എംടി വാസുദേവന്‍ നായരായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം സുപര്‍ണ, സുകുമാരന്‍, പാര്‍വ്വതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു കൊലപാതകം അന്വേഷിക്കാനെത്തുന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്. ബോക്‌സോഫീസില്‍ വിജയം നേടിയ സിനിമയായിരുന്നു ഉത്തരം.

    ജാഗ്രത

    ജാഗ്രത

    മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ചിത്രമായിരുന്നു ജാഗ്രത. എന്‍എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമ 1989 ലായിരുന്നു റിലീസിനെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാനെത്തുന്ന സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്ദ്യേഗസ്ഥന്റെ വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ചിരുന്നു. സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, എന്നിങ്ങനെ രണ്ട് സിനിമകളും അതിന് പിന്നാലെ നിര്‍മ്മിച്ചിരുന്നു.

     സെവന്‍ത് ഡേ

    സെവന്‍ത് ഡേ

    അഖില്‍ പോള്‍ തിരക്കഥ എഴുതി ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സെവന്‍ത് ഡേ. പൃഥ്വിരാജ് നായകനായി അഭിനയിച്ച സിനിമ 2004 ലായിരുന്നു റിലീസിനെത്തിയത്. ഡേവിഡ് എബ്രഹാം എന്ന പോലീസുകാരനായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്. മികച്ചൊരു കുറ്റാന്വേഷണ കഥയാണ് സിനിമ പറയുന്നത്. ടൊവിനോ തോമസ്, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, ജനനി അയ്യര്‍, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്.

     നമ്പര്‍ 20 മദ്രാസ് മെയില്‍

    നമ്പര്‍ 20 മദ്രാസ് മെയില്‍

    മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ജഗദീഷ്, അശോകന്‍, എംജി സോമന്‍ എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ടോണി കുരിശിങ്കലും കൂട്ടുകാരും കൂടി മദ്രാസിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ഒരു കൊലപാതകം നടക്കുകയും അതില്‍ കുടുങ്ങുന്നതുമാണ് സിനിമയുടെ പ്രമേയം. സിനിമ നടനായി അതിഥി വേഷത്തിലെത്തിയ നടന്‍ മമ്മൂട്ടിയാണ് ഇവരെ കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നത്.

    English summary
    Five best malayalam investigative crime thriller movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X