twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    By Aswini
    |

    ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോകം സൗഹൃദങ്ങളുടെ ദിനമായി ആഘോഷിക്കുന്നത്. ഇന്ന് ആഗസ്റ്റ് 2, ഞായറാഴ്ച. 2015 ലെ സൗഹൃദ ദിനം ഇന്നാണ്. മലയാള സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സിനിമകള്‍ക്ക് പിന്നിലും ശക്തമായ ഒരു സൗഹൃദത്തിന്റെ ബലമുണ്ട്. സിനിമയുടെ കഥയിലേക്ക് കടക്കുമ്പോല്‍ സൗഹൃദ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്.

    അത്തരത്തില്‍ ക്ലാസ്‌മേറ്റ്‌സും ഹരിഹര്‍ നഗറും ദോസ്തും ഫ്രണ്ട്‌സും അങ്ങനെ മലയാളികള്‍ നഞ്ചിലേറ്റിയ സൗഹൃദങ്ങളുടെ കഥ സിനിമകളേറെ. അവയില്‍ ചിലതിനെ കുറിച്ച് മാത്രം ചുവടെ പറയുന്നു,

    ക്ലാസ്‌മേറ്റ്‌സ്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    ക്യാമ്പസ് സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്. 2006 പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍, ജയസൂര്യ, കാവ്യ മാധവന്‍, രാധിക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    ഹരിഹര്‍ നഗര്‍

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    മലയാളത്തിലെ സൗഹൃദ ബന്ധങ്ങളുടെ കഥ പറയുമ്പോള്‍ ഒഴിച്ചുകൂടാത്തതാണ് ഹരിഹര്‍ നഗര്‍ സിനിമകള്‍. ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വന്നു. മൂന്നും പ്രേക്ഷകര്‍ ആസ്വദിച്ചു. തോമസുകുട്ടിയും(അശോകന്‍), ഗോവിന്ദന്‍കുട്ടിയും(സിദ്ദിഖ്) മഹാദേവനും (മുകേഷ്) അപ്പുക്കുട്ടനും(ജഗദീഷ്) ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട കൂട്ടുകാരാണ്. സിദ്ദിഖ്-ലാല്‍ ആണ് ആ സൃദസിനിമയുടെ സൃഷ്ടാക്കള്‍

    നോട്ട്ബുക്ക്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    മൂന്ന് പെണ്‍ സുഹൃത്തുക്കളുടെ സൗഹൃദവും അതിനിടയില്‍ കടന്നുവന്ന പ്രണയവുമാണ് നോട്ട് ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ കഥാതന്തു. റോമയും പാര്‍വ്വതിയും മരിയ റോയ് യും മികച്ച കൂട്ടുകാരികളായെത്തി. ഊട്ടിയിലെ പ്ലസ്ടു ജീവിതമാണ് കഥയ്ക്ക് പശ്ചാത്തലമൊരുക്കിയത്

    നാടോടിക്കാറ്റ്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    ദാസനെയും വിജയനെയും ഒഴിച്ചു നിര്‍ത്തി ഒരു സൗഹൃദ ബന്ധം മലയാള സിനിമയ്ക്ക് പറയാനില്ല. നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ ഇല്ലാഞ്ഞത് എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന മറുപടി മലയാളികളും വിശ്വസിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിലാണ് ദാസനും വിജയനും ഉണ്ടായത്

    ഫ്രണ്ട്‌സ്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    മുകേഷ്, ജയറാം, ശ്രീനിവാസന്‍ എന്നിവരെ സുഹൃത്തുക്കളാക്കി സിദ്ദിഖ് ഒരുക്കിയ ചിത്രമാണ് ഫ്രണ്ടസ്. ദിവ്യ ഉണ്ണിയും മീനയും നായികമാരായെത്തിയ ചിത്രം സൗഹൃദത്തിന്റെയും ബന്ധത്തിനെയും വിലയും മൂല്യവും വിളിച്ചു പറയുന്നതാണ്. ചിത്രം പിന്നീട് സിദ്ദിഖ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു

    തെങ്കാശിപ്പട്ടണം

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    തെങ്കാശിപ്പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന കണ്ണപ്പന്റെയും ദാസപ്പന്റെയും കഥ പറഞ്ഞ സിനിമാണ് തെങ്കാശിപ്പട്ടണം. കണ്ണപ്പനായി സുരേഷ് ഗോപിയും ദാസപ്പനായി ലാലും എത്തിയ ചിത്രത്തില്‍ ശത്രുഘ്നന്‍ എന്ന കഥാപാത്രമായി ദിലീപും എത്തി. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍ എന്നിവരാണ് നായിക വേഷം ചെയ്തത്. പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊകുക്കിയ കുടുംബ ചിത്രം

    ദോസ്ത്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    സൗഹൃദവും പ്രണയവും തന്നെയാണ് തുളസിദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവും പറഞ്ഞത്. ഉദകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ദിലീപും കുഞ്ചാക്കോ ബോബനുമാണ് ദോസ്ത്തായി എത്തിയത്.

    നിറം

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    ഒരു ആണിനും പെണ്ണിനും ഒരിക്കലും നല്ല സുഹൃത്തുക്കളായി മാത്രം ഇരിക്കാന്‍ കഴിയില്ല എന്നു സമര്‍ത്ഥിക്കുന്നതാണോ നിറം എന്ന ചിത്രം എന്ന് സന്ദേഹമുണ്ട്. ഏതാണ്ട് ഒരേ സമയത്ത് ജനിച്ച്, ഒരുമിച്ച് പഠിച്ചു വളര്‍ന്ന എബിയും സോനയും. അവര്‍ക്കിടയിലെ പ്രണയത്തെ മൂന്നാമതൊരാള്‍ കടന്നുവരുമ്പോഴാണ് തിരിച്ചറിയുന്നത്. എബിയായി കുഞ്ചാക്കോ ബോബനും സോനയായി ശാലിനിയും വേഷമിട്ടു. സൗഹൃദങ്ങള്‍ക്കിടയില്‍ 'ഡാ' എന്ന വാക്കിന് പ്രചാരം ലഭിച്ചത് ഈ കമല്‍ ചിത്രത്തിന് ശേഷമാണെന്ന് വേണമെങ്കില്‍ പറയാം

    സ്വപ്‌നകൂട്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    അലക്‌സ് ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെയും അഷ്ടമൂര്‍ത്തി എന്ന ആര്‍ത്തിമൂര്‍ത്തിയുടെയും ദീപുവിന്റെയും ചങ്ങാത്തത്തിനിടയില്‍ സഹോദരികളായ പ്രഭയും കമലയും കടന്നുവരുന്നതാണ് സ്വപ്‌നകൂട് എന്ന ചിത്രം. സൗഹൃദത്തിന് തന്നെയാണ് ഈ സിനിമയും പ്രധാന്യം കല്‍പിയ്ക്കുന്നത്. പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും ഭാവനയും മീര ജാസ്മിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    സീനിയേഴ്‌സ്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    സൗഹൃദങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ കോമഡി ക്രൈം ത്രില്ലറാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്. ബിജു മേനോന്റെയും ജയറാമിന്റെയും മനോജ് കെ ജയന്റെയും കുഞ്ചാക്കോ ബോബന്റെയും കൂട്ടുകെട്ട് ശരിക്കും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചു

    മലര്‍വാടി ആര്‍സ്‌ക്ലബ്ബ്

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പൂര്‍ണമായും സൗഹൃദ ബന്ധത്തിന്റെ കഥയാണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും. ഒരു കൂട്ടം നവാഗതരാണ് ചിത്രത്തിന് പിന്നീല്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജുവിന്റെയും നിവിന്റെയുമൊക്കെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്.

    വിക്രമാദിത്യന്‍

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    നടുവില്‍ ഒരുപാട് ചിത്രങ്ങള്‍ വിട്ട് ഇനി ഒത്തിരി മുന്നിലേക്ക് വരാം. വിക്രമന്റെയും ആദിത്യന്റെയും അവരുടെ കൂട്ടുകാരി ദീപികയുടെയും കഥ പറഞ്ഞ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രം. വിക്രമനായി ഉണ്ണി മുകുന്ദനും ആദിത്യനായി ദുല്‍ഖര്‍ സല്‍മാനും ദീപികയായി നമിത പ്രമോദും വേഷമിട്ടു

    പ്രേമം

    ഫ്രണ്ട്ഷിപ് ഡേ സ്‌പെഷ്യല്‍: സൗഹൃദങ്ങളുടെ കഥ പറഞ്ഞ മലയാള സിനിമകള്‍

    പ്രേമത്തില്‍ പ്രേമത്തിനൊപ്പം സൗഹൃദത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. പ്രേമം വെറും പ്രേമത്തിന്റെ കഥ മാത്രമല്ല എന്ന് പറയുന്നതിന്റെ തെളിവാണ് ശംഭുവും കോയയും. ആദ്യാവസാനം വരെ അവര്‍ ജോര്‍ജ്ജിനൊപ്പമുണ്ട്.

    English summary
    Friendship Day Special: Friendship based films in Mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X