twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തിയ 2017ലെ അന്യഭാഷ ചിത്രങ്ങള്‍, ബാഹുബലി മാത്രമല്ല!!

    By Aswini
    |

    നല്ല സിനിമകളെ പ്രേമിയ്ക്കുന്ന മലയാളികള്‍ ഒരിക്കലും അന്യഭാഷാ ചിത്രങ്ങളെ അകറ്റി നിര്‍ത്താറില്ല. ഇത്തവണയും പതിവു പോലെ ഒത്തിര ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ക്ക് വെല്ലവിളി ഉയര്‍ത്തിയിരുന്നു.

     എനിക്ക് വിവാഹം കഴിക്കണം, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ളത്രയും മക്കളും വേണം; പ്രിയങ്ക ചോപ്ര എനിക്ക് വിവാഹം കഴിക്കണം, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ളത്രയും മക്കളും വേണം; പ്രിയങ്ക ചോപ്ര

    തീര്‍ച്ചയായും കേരളത്തില്‍ മാത്രമല്ല, മറ്റെല്ലാ ഭാഷയിലും ബാഹുബലി ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ബാഹുബലി മാത്രമല്ല, വിജയ് യുടെ മെര്‍സല്‍ അജിത്തിന്റെ വിവേഗം പോലുള്ള ചിത്രങ്ങളും ഈ പട്ടികയില്‍ വരുന്നുണ്ട്.. നോക്കാം...

    റായീസ്

    റായീസ്

    ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രമാണ് റായീസ്. ജനുവരി 25 ന് തിയേറ്ററിലെത്തിയ റായിസീന് മികച്ച സ്വീകരണമാണ് മലയാളശികള്‍ നല്‍കിയത്. മോശമല്ലാത്ത കലക്ഷന്‍ ചിത്രം കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും നേടുകയും ചെയ്തു.

    ബാഹുബലി 2

    ബാഹുബലി 2

    ലോക സിനിമാ പ്രേമികള്‍ക്കൊപ്പം മലയാളികളും കാത്തിരുന്നതാണ് ബാഹുബലി 2. 6.27 കോടിയായിരുന്നു ചിത്രം ആദ്യ ദിവസം കലക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്നും ആദ്യ ദിവസം നേടിയത് 70 ലക്ഷം രൂപയാണ്. ഒരു അന്യഭാഷാ ചിത്രത്തിന് ലഭിയ്ക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് ആണിത്.

    വിക്രംവേദ

    വിക്രംവേദ

    വലിയ കൊട്ടിഘോഷത്തോടെ ഒന്നും വന്ന ചിത്രമല്ല വിക്രം വേദ. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയോടെ തരംഗമാകുകയായിരുന്നു. കേരളത്തില്‍ പിന്നീട് വിക്രം വേദയ്ക്ക് മികച്ച കലക്ഷനും സാമ്പത്തിക നേട്ടവും ഉണ്ടായി.

    മെര്‍സല്‍

    മെര്‍സല്‍

    വന്‍ വരവേല്‍പ് നല്‍കിയാണ് മെര്‍സല്‍ കേരളത്തിലെത്തിയത്. ആറ് കോടിയാണ് ചിത്രം ആദ്യ ദിവസം നേടിയ കലക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ആകെ 20 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിയ്ക്കുന്ന ഏറ്റവും വലിയ കലക്ഷനാണിത്.

    തീരന്‍ അധികാരം ഒന്‍ട്ര്

    തീരന്‍ അധികാരം ഒന്‍ട്ര്

    കേരളത്തെ ബോക്‌സോഫീസില്‍ ചലനം സൃഷ്ടിച്ച മറ്റൊരു അന്യഭാഷാ ചിത്രമാണ് കാര്‍ത്തി നായകനായി എത്തിയ തീരന്‍ അധികാരം ഒന്‍ട്ര്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വി വിനോദ് ചിത്രമരുക്കിയത്. കേരളത്തില്‍ നിന്ന് മികച്ച കലക്ഷനും പ്രതികരണവും ചിത്രത്തിന് ലഭിച്ചു.

    വേലൈക്കാരന്‍

    വേലൈക്കാരന്‍

    ക്രിസ്മസ് ചിത്രങ്ങളില്‍ മാസ്റ്റര്‍പീസീനും മായാനദിയ്‌ക്കൊപ്പവുമായിരുന്നു വേലൈക്കാരന്റെ വരവ്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകത മലയാളികള്‍ ഈ ചിത്രത്തിന് കണ്ടിരുന്നു. അതുകൊണ്ട് തന്നെ മികച്ച തുടക്കമാണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചത്.

    English summary
    The Kerala audiences have always welcomed other language movies and the year 2017, was no different. The year had witnessed the grand arrival of some of the most awaited movies from Tamil, Telugu and Hindi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X