For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ലിയോണ്‍ മുതല്‍ റാഷി ഖന്ന വരെ; മലയാളക്കര കാത്തിരിക്കുന്ന ഇതരഭാഷ സുന്ദരികള്‍

  |

  മലയാള സിനിമ വലിയ മാറ്റങ്ങള്‍ക്കാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് പോലും സാക്ഷ്യം വഹിച്ചത്. ഒരുപക്ഷെ ലോക്ക്ഡൗണ്‍ സമയത്തെ പോലും ക്രിയാത്മകമായി നേരിട്ടതും ഒടിടി പോലുള്ള സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്ത സിനിമാ മേഖലയാകും മലയാളം സിനിമ. ഒടിടിയിലേക്കുള്ള പ്രേക്ഷകരുടെ ചുവടുമാറ്റം മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്ത് വലിയ ജനപ്രീതി നേടി തരുന്നുണ്ടെന്നതും വാസ്തവമാണ്.

  ഒരു തൊപ്പി കൊണ്ട് ദേഹം മറച്ച് സണ്ണി ലിയോണ്‍; ഹോട്ട് ഫോട്ടോഷൂട്ട്

  അതേസമയം മലയാള സിനിമയില്‍ ഇപ്പോള്‍ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് മറ്റ് ഭാഷകളിലെ നടിമാരുടെ വരവ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കുറച്ചു കൊണ്ടു വരുന്ന കാലത്ത് ധാരാളം നടിമാരാണ് മലയാളത്തിലേക്ക് എത്താന്‍ പോകുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പും ഇത്തരത്തില്‍ മറ്റ് ഭാഷകളില്‍ നിന്നുമുള്ള മലയാളത്തിലെ നായികമാരായിട്ടുണ്ടെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന ഈ കാലത്ത് ഇങ്ങനൊരു മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. സമീപകാലത്തായി മലയാളത്തിലേക്ക് കടന്നു വരുന്ന ഇതര ഭാഷാ നടിമാരെ പരിചയപ്പെടാം.

  ഡയാന പെന്റി

  ഡയാന പെന്റി

  കോക്ക്‌ടെയിലിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടി. ആദ്യ സിനിമയിലൂടെ തന്നെ ധാരാളം ആരാധകരെ നേടാന്‍ ഡയാനയ്ക്കായി. മലയാളത്തിലേക്ക് എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ടിലൂടെയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

  കയാദു ലോഹര്‍

  കയാദു ലോഹര്‍

  വിനയന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലൂടെയാണ് കയാദു മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ നങ്ങേലി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. ചരിത്രകഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. ചിത്രത്തിനായി താരങ്ങള്‍ പ്രത്യേക പരിശീലനങ്ങള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ നിന്നുമുള്ള സിജുന്റെ ലുക്ക് വലിയ ചര്‍ച്ചയായി മാറിയതായിരുന്നു.

  സണ്ണി ലിയോണ്‍

  സണ്ണി ലിയോണ്‍

  സണ്ണി ലിയോണിന് മലയാളത്തിലുള്ള ആരാധക പിന്തുണ വളരെ വലുതാണ്. നേരത്തെ മമ്മൂട്ടി ചിത്രം മധുരരാജയിലെ പാട്ടിലൂടെ സണ്ണി മലയാളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു മുഴുനീള വേഷവുമായി സണ്ണി എത്തുന്നത് ഷീറോയിലൂടെയാണ്. രംഗീല എന്ന മറ്റൊരു ചിത്രവും സണ്ണിയുടേതായി മലയാളത്തില്‍ തയ്യാറെടുക്കുന്നുണ്ട്. നേരത്തെ ചിത്രീകരണത്തിനായി സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ വലിയ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

  റാഷി ഖന്ന

  റാഷി ഖന്ന

  മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വരവുകളിലൊന്നാണ് റാഷി ഖന്നയുടേത്. തെലുങ്ക് സിനിമയിലെ മിന്നും താരമായ റാഷി 2017ല്‍ പുറത്തിറങ്ങിയ വില്ലനിലൂടെ നേരത്തെ തന്നെ മലയാളത്തില്‍ അരങ്ങേറിയെങ്കിലും പുതിയ വരവില്‍ ഏറെ പ്രതീക്ഷകളുണ്ട്. അന്ധാദുനിന്റെ മലയാളം റീമേക്ക് ആയ ഭ്രമത്തിലൂടെയാണ് റാഷി വീണ്ടുമെത്തുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. രാധിക ആപ്‌തെയുടെ വേഷമായിരിക്കും റാഷി ചെയ്യുക. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

  Sunny Leone and husband Daniel Weber supply food boxes to the needy
  ഷാന്‍വി ശ്രീവാസ്തവ

  ഷാന്‍വി ശ്രീവാസ്തവ

  കന്നഡ-തെലുങ്ക് ചിത്രങ്ങളില്‍ നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഷാന്‍വി മഹാവീര്യര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. മലയാള സിനിമയിലെ യുവതാരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയുമാണ് ചിത്രത്തിലെ നായകന്മാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിനായി ഷാന്‍വി കുതിരസവാരിയും രാജസ്ഥാനി നൃത്തവുമെല്ലാം പഠിച്ചിരുന്നു.

  English summary
  From Sunny Leone To Raashi Khanna Most Awaited Non Malayalee Debutant Actress Of Malayalam Cinema, Read More In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X