For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് അത്ര ശരിയല്ല, നടൻ ഫഹദിനും സുഹൃത്തുക്കൾക്കും ബോളിവുഡ് താരത്തിന്റെ കത്ത്

  |

  തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ ചിത്രം അമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ ചിത്രത്തിന് ലഭിക്കുന്നത്. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡിൽ നിന്നുവരെ ചിത്രത്തെ തേടി അഭിനന്ദനം എത്തിയിരിക്കുകയാണ്.

  മിഡിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രം കാണൂ

  joli

  പ്രമുഖ ബോളിവുഡ് നടൻ ഗജരാജ് റാവുവാണ് ജോജിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു രസകരമായ തുറന്ന കത്താണ് ജോജി ടീമിനായി എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് കൊണ്ടാണ് കത്ത് പങ്കുവെച്ചിരിക്കുന്നത്. നടന്റെ രസകരമായകത്ത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് സിനിമ പ്രേക്ഷകരും താരത്തിന്റെ കത്ത് ഏറ്റെടുത്തിട്ടുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ...

  പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാളം സിനിമാ സംവിധായകർക്കും പ്രത്യേകിച്ച് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. താൻ ജോജി കണ്ടു. ഇക്കാര്യം പറയുന്നതിൽ തനിക്ക് ഖേദം ഉണ്ട്. എന്നാൽ പറയാതിരിക്കാനാകുന്നില്ല. മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല.

  മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകളും പ്രെമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്നകൈയ്യാണെന്നും താരം പറയുന്നു.

  ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും," അദ്ദേഹം കുറിച്ചു. നടന്റെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ കുമ്പളി നൈറ്റ്സിനെ കുറിച്ചും നടന്റ അഭിന മികവിനെ കുറിച്ചും പ്രേക്ഷകർ പറയുന്നു. അന്യഭാഷ സിനിമാ പ്രേക്ഷകരും ജോജിയെ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് നടന്റെ പോസ്റ്റിന് ചുവടെയായി ലഭിച്ച കമന്റുകൽ സൂചിപ്പിക്കുന്നത്.

  ദിലീഷ് - പോത്തൻ ശ്യാം പുഷ്കരൻ- ഫഹദ് കൂട്ട്കെട്ടിൽ ഇതുവരെ പിറന്ന ചിത്രങ്ങളിൽ നന്ന് വ്യത്യസ്തമാണ് ജോജി. ചിത്രത്തിൽ ഫഹദ് അവിചാകരിതമായിട്ടായിരുന്നു എത്തിയത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു സിനിമ വന്നപ്പോൾ ആ ക്യാരക്ടറിനു വേണ്ടി പലരെയും ആലോചിക്കുകയും എഴുതി നോക്കുകയും ചെയ്തിരുന്നു. ഫഹദ് ആ ക്യാരക്ടർ ചെയ്താൽ കുറച്ചു കൂടെ നന്നാകുമെന്നും ആ കഥാപാത്രത്തിന് ഏറ്റവും ചേരുന്ന ആൾ ഫഹദ് ആണെന്ന് തോന്നിയതു കൊണ്ടുമാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. ആവർത്തിച്ച് അങ്ങനെ എന്റെ സിനിമകളിൽ സംഭവിച്ചത് യാദൃച്ഛികമാണെന്ന് അദ്ദേഹം പറഞ്ഞു

  ബി ഉണ്ണികൃഷ്ണര്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഫഹദിനെ വിളിച്ചു | FilmiBeatMalayalam

  ഇൻസ്റ്റഗ്രാം പോസ്റ്റ് ചുവടെ

  Read more about: fahadh faasil dileesh pothen
  English summary
  Gajraj Rao Open Letter To Fahadh Faasil And Dileesh Pothen After Watching Joji Goes Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X