Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
ഇതു ചെയ്യാന്‍ പറ്റിയാല്‍ മറ്റെന്തും ചെയ്യാന്‍ പറ്റുമെന്ന ധൈര്യം അന്ന് കിട്ടി! അനുഭവം പങ്കിട്ട് ഗായത്രി സുരേഷ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. നിരവധി സിനിമകളില്‍ നായികയായി എത്തി ശ്രദ്ധ നേടിയ താരമാണ് ഗായത്രി. അതേസമയം ഗായത്രി കൂടുതല്‍ ജനപ്രീയയാക്കിയത് സോഷ്യല്‍ മീഡിയയും ട്രോളുകളുമാണെന്ന് പറയാം. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കടുത്ത ട്രോളാക്രണത്തിന് ഇരയായി മാറാറുണ്ട് ഗായത്രി സുരേഷ്. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് ഗായത്രി സുരേഷ്.
മാസ് ശിവേട്ടന് ഇപ്പോ കോമഡി പീസായി! ശിവനെ ചൊല്ലി കണ്ണനോട് വഴക്കിട്ട് അഞ്ജു; ദിവാസ്വപ്നം പൊക്കി ദേവി
ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന ട്രോളുകളെക്കുറിച്ചുള്ള ഗായത്രിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താന്‍ ചെയ്ത സിനിമകളേക്കാള്‍ വേഗത്തില്‍ തനിക്ക് പ്രശസ്തി നേടി തന്നത് ട്രോളുകളാണെന്നാണ് ഗായത്രി പറയുന്നത്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗായത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നതും ഗായത്രി പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഗായത്രിയ്ക്കെതിരെ വ്യാപകമായ ട്രോളുകളുണ്ടായിരുന്നു. അതേക്കുറിച്ചാണ് താരം മനസ് തുറക്കുന്നത്. ''മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ട്രോളുകള്‍ നെഗറ്റീവാണെന്ന് പറയുമ്പോഴും എനിക്ക് വലിയ തോതില്‍ പ്രസിദ്ധി തന്നിട്ടുള്ളത് ട്രോളന്മാരാണ്. എന്റെ പാട്ടിറങ്ങുമ്പോഴോ ട്രെയിലര്‍ ഇറങ്ങുമ്പോഴോ ട്രോളന്മാര് കുത്തിയിരുന്ന് ട്രോളുണ്ടാക്കി ഇങ്ങനെയൊരു സിനിമയുണ്ടെന്ന് ആളുകളെ അറിയിച്ചിട്ടുണ്ട്. ആ വഴി നോക്കിയാല്‍ ട്രോളന്മാരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.'' എന്നാണ് ഗായത്രു സുരേഷ് പറയുന്നത്.

ഗായത്രി സുരേഷ് യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ്. ഇതും പ്രണവിനോടുള്ള ഇഷ്ടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് ഗായത്രി പറയുന്നത്. ''യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ.'' എന്നാണ് ഗായത്രി പറയുന്നത്. പിന്നാലെ തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ചും യാത്രയില്‍ ചെയ്ത കാര്യവുമൊക്കെ ഗായത്രി തുറന്നു പറയുന്നുണ്ട്.

അമേരിക്കന്‍ യാത്രയിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം സ്കൈ ഡൈവിങ് തന്നെയായിരുന്നു. ശരിക്കും മരണത്തെ മുന്നില്‍ കാണുക എന്നു പറയുന്നതുപോലുള്ള അനുഭവമായിരുന്നു അത്. ആദ്യം ചെറിയൊരു വിമാനത്തില്‍ 11,000 അടി മുകളില്‍ കൊണ്ടുപോകും. അവിടെനിന്ന് അഞ്ചു പേരാണ് ചാടാനുണ്ടാവുക. ഓരോരുത്തരായി ചാടുമ്പോള്‍ നമുക്ക് വേണ്ടിയിരുന്നില്ലെന്നൊക്കെ തോന്നും എന്നാണ് ഗായത്രി പറയുന്നത്. എന്നാല്‍ ഈയൊരു പേടിയേയും മറികടക്കണമെന്ന് തോന്നിയതുകൊണ്ടാണ് അന്നത് ചെയ്തത് എന്നാണ് ഗായത്രി പറയുന്നത്. വിമാനത്തില്‍നിന്നു ചാടിയ ശേഷം 45 സെക്കന്‍ഡ് ഫ്രീ ഫോളാണ്. താഴേക്ക് നമ്മളിങ്ങനെ വീണുകൊണ്ടിരിക്കുകയാണ് ഈ സമയം മുഴുവനും. അതിനു ശേഷമാണ് പാരച്യൂട്ട് ഓണാക്കുക. ഇതു ചെയ്യാന്‍ പറ്റിയാല്‍ മറ്റെന്തും ചെയ്യാന്‍ പറ്റുമെന്ന ധൈര്യം അന്ന് കിട്ടി എന്ന് ഗായത്രി വ്യക്തമാക്കുന്നു.

അതേസമയം താന്‍ മനപൂര്‍വം ഇന്റര്‍വ്യൂകള്‍ക്ക് നിന്ന് കൊടുക്കുന്നതാണെന്നാണ് ഗായത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. തനിക്കറിയാം എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്. അവര്‍ക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റര്‍വ്യൂന് വിളിക്കുന്നത്. അത് അവര്‍ പൈസയുണ്ടാക്കട്ടെ എന്നാണ് ട്രോള്‍ വീഡിയോകളെക്കുറിച്ച് ഗായത്രി പറയുന്നത്. 2014ല്‍ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറുന്നത്. തുടര്‍ന്ന് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന ഗായത്രിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതും ഗായത്രിയ്ക്ക് ഒരുപാട് ട്രോളുകള്‍ ലഭിക്കാന്‍ കാരണമായിരുന്നു.
-
പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്ത് ബിഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!
-
ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകള്‍ക്കില്ലല്ലോ; ഈ പരിഹാസം സഹിക്കുന്നില്ല, വേദന പങ്കുവെച്ച് താരപുത്രി അനന്തിത
-
ഗോപികയ്ക്ക് കല്യാണം, സാന്ത്വനത്തില്‍ നിന്നും പിന്മാറി? വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനം ടീം