For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള എന്റെ മറുപടി ഇതാണ്; മനസ് തുറന്ന് ഗോപി സുന്ദര്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗോപി സുന്ദര്‍. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഗോപി സുന്ദര്‍ ഇരയാകാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ഗോപി സുന്ദര്‍ കൂട്ടാക്കാറില്ല. അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദര്‍.

  Also Read: ആറ് വർ‌ഷത്തെ പ്രണയം വിവാഹത്തിലേക്ക്, ഭാവിവധുവിനെ ചേർത്ത് പിടിച്ച് ചുംബിച്ച് കുടുംബവിളക്ക് താരം നൂബിൻ ജോണി!

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോപി സുന്ദര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയാണ് എന്റെ മുഖത്തെ ചിരി. വിമര്‍ശകര്‍ എന്തും പറഞ്ഞോട്ടെ. അതൊന്നും എന്നെ ബാധിക്കുന്നില്ല. അതെല്ലാം എന്റെ വീടിനു പുറത്തു നടക്കുന്ന കാര്യങ്ങളാണ്. എന്റെ ജോലിയേക്കുറിച്ചു മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റുള്ളവര്‍ പറയുന്നതിനോടൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

  എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരെ തളര്‍ത്താന്‍ പറ്റുന്ന ഏറ്റവും വലിയ ആയുധമാണ് ചിരി ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തന്നെ സംബന്ധിച്ച് അതുതന്നെയാണ് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നും അദ്ദേഹം പറയുന്നു. താന്‍ എപ്പോഴും ഹാപ്പിയാണെന്നും തന്റെ സന്തോഷങ്ങളെ ഇല്ലാതാക്കും വിധത്തില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നും ഗോപി സുന്ദര്‍ വ്യക്തമാക്കുന്നുണ്ട്.


  തന്റെ സൗഹൃദങ്ങളെക്കുറിച്ചും ഗോപി സുന്ദര്‍ മനസ് തുറക്കുന്നുണ്ട്. തനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേയുള്ളൂവെന്നും കൃത്യമായി പറയുകയാണെങ്കില്‍ തനിക്ക് നാല് സുഹൃത്തുക്കള്‍ മാത്രമേയുള്ളൂവെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. താന്‍ സുഹൃത്തായി കണക്കാക്കുന്നത് തന്നെ ഏത് അവസ്ഥയിലും സ്വീകരിക്കുന്നവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

  ''ഇന്ന് ഞാന്‍ പട്ടിണിയില്‍ ആയിരിക്കും. നാളെ ഞാന്‍ കോടീശ്വരന്‍ ആയിരിക്കും. എന്താണോ ഞാന്‍ ആ എന്നെ ഞാനായി അംഗീകരിക്കുന്നവര്‍ ആയിരിക്കണം എന്റെ സുഹൃത്തുക്കള്‍. യാതൊരു മനദണ്ഡങ്ങളും ഇല്ലാതെ എന്ത് അവസ്ഥയിലും നമ്മളെ സ്വീകരിക്കുന്ന വ്യക്തിത്വങ്ങളെ മാത്രമേ സുഹൃത്തുക്കള്‍ എന്നു വിളിക്കാനാകൂ'' എന്നാണ് സുഹൃത്തുക്കളെക്കുറിച്ച് ഗോപി സുന്ദര്‍ പറയുന്നത്.

  മറ്റുള്ളവരെല്ലാം പരിചയക്കാര്‍ മാത്രമാണെന്ന് പറയുന്ന ഗോപി സുന്ദര്‍ താന്‍ ഒരുപാട് സൗഹൃദങ്ങള്‍ തേടി പോകാറില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം സിനിമകളില്‍ പാട്ടുകള് കുറഞ്ഞ് വരുന്നതിനെക്കുറിച്ചും ഗോപി സുന്ദര്‍ എന്ന മലയാളത്തിലെ ഹിറ്റ് പാട്ടുകളുടെ സൃഷ്ടാവ് സംസാരിക്കുന്നുണ്ട്.


  സിനിമയില്‍ പാട്ടിനേക്കാളുപരിയായി പശ്ചാത്തല സംഗീതത്തിനാണ് ഇന്ന് പ്രാധാന്യം. ഇനി കുറച്ചുകൂടി കഴിയുമ്പോള്‍ പാട്ടുകള്‍ തീര്‍ത്തും അപ്രത്യക്ഷമാകുന്ന അവസ്ഥയിലേയ്ക്ക് എത്തിയേക്കാം എന്നാണ് ഗോപി സുന്ദര്‍ അഭിപ്രായപ്പെടുന്നത്. പാട്ട് വേണമെന്നു നിര്‍ബന്ധമില്ല. സിനിമയ്ക്കാണു പ്രാധാന്യം. പാട്ട് ഇല്ലാത്ത സിനിമ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ പ്രയാസമൊന്നും ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നു.

  പാട്ട് നന്നായതുകൊണ്ടു മാത്രം സിനിമ ഹിറ്റ് ആകുന്ന രീതിയെല്ലാം മാറി. പാട്ടിലൂടെ മാത്രം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു പണ്ട്. പക്ഷേ ഇപ്പോള്‍ അതിലെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുകയാണ് എന്നാണ് ഗോപി സുന്ദറിന്റെ അഭിപ്രായം.

  നേരത്തെ അമൃതയുടേയും ഗോപി സുന്ദറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. ഇതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു സാദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ അക്രമം നടത്തിയത്.

  മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരുടേയും പരിഹാസം.

  Read more about: gopi sunder
  English summary
  Gopi Sunder About How He Deals Criticism And How He Chooses Friendships
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X