For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കും അമൃതയ്ക്കും സന്തോഷത്തോടെ ജീവിക്കണം! പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് ഗോപി സുന്ദര്‍

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് ഗോപി സുന്ദറും അമൃത സുരേഷും. മെയ് മാസത്തിലായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അമൃതയും ഗോപിയും പുറത്ത് വിട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു ഈ താര ജോഡി. ഗായികയ്ക്കും സംഗീത സംവിധായകനും ആരാധകരില്‍ നിന്നും സിനിമാ-സംഗീത ലോകത്തു നിന്നും ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു.

  Also Read: അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കുമോ എന്ന് അവതാരക; ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ജാസ്മിന്‍

  എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും ഗോപി സുന്ദറിനും അമൃത സുരേഷിനും നേരിടേണ്ടി വന്നിരുന്നു. ഇരുവര്‍ക്കും നേരത്തെ മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയിലെ സാദചാരവാദികളെ ഇളക്കി വിട്ടത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വരാനിരിക്കുന്ന മ്യൂസിക് വീഡിയോയെക്കുറിച്ചുമെല്ലാം ഗോപി സുന്ദര്‍ മനസ് തുറന്നിരിക്കുകയാണ്.

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോപി സുന്ദര്‍ മനസ് തുറന്നത്. മുന്‍ പ്രണയങ്ങളും ബന്ധങ്ങളും പുതിയ ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഗോപി സുന്ദര്‍ മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഒന്നുണ്ട്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കാതാകുന്ന നിമിഷം മുതല്‍ നിങ്ങള്‍ സന്തോഷിക്കാന്‍ തുടങ്ങും എന്നതാണ്. തങ്ങളുടെ ബന്ധങ്ങളില്‍ മോശം അനുഭവങ്ങളുള്ള ഒരുപാട് പേരുണ്ട്, പക്ഷെ പല കാരണങ്ങള്‍ മൂലം അതില്‍ തന്നെ തുടരും. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയാകണ്ട. എല്ലാവര്‍ക്കും അത് ചെയ്യാനാകില്ല. അമൃതയ്ക്കും എനിക്കും ഞങ്ങളുടെ സന്തോഷത്തില്‍ നിയന്ത്രണമുണ്ടാവുകയും സന്തോഷത്തോടെ ജീവിക്കുകയും വേണം. അത് മറ്റൊരാളെ നെഗറ്റീവായി ബാധിക്കരുത്'' എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്.

  ''ഞങ്ങള്‍ പരദൂഷണങ്ങളേയോ മറ്റൊരാളെ അതിക്രമിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?'' എന്നാണ് താരം ചോദിക്കുന്നത്. പ്രണയം ഭയപ്പെടാനുള്ളതാണെന്നും രഹസ്യമായി ചെയ്യാനുള്ളതെന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത് വിരോധാഭാസമായിട്ടാണ് തനിക്ക് തോന്നുന്നതെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

  തങ്ങളുടെ പുതിയ മ്യൂസിക് വീഡിയോയായ തൊന്തരവയുടെ പേരിനെക്കുറിച്ചും വീഡിയോയെക്കുറിച്ചും ഗോപി സുന്ദര്‍ മനസ് തുറക്കുന്നുണ്ട്.

  ''ഞങ്ങള്‍ സര്‍ക്കാസമോ അഹങ്കാരമോ അല്ല ഉദ്ദേശിക്കുന്നത്. സത്യത്തില്‍ സ്വീറ്റൊരു അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തൊരു പരിപാടി ചെയ്തിരുന്നു. ഒരുമിച്ച് പരിപാടി ചെയ്യുന്നതില്‍ ഞങ്ങള്‍ കംഫര്‍ട്ടബിളാണ്. അതിനാല്‍ കൂടുതല്‍ ഷോകള്‍ ഒരുമിച്ച് ചെയ്യും. ഈ സിംഗിൡന്റെ റിലീസിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് പാട്ട് ചെയ്യണം. അമൃതയ്ക്ക് ഒരു ഗായിക എന്ന നിലയില്‍ വളരാന്‍ സാധിക്കണം. എല്ലാവര്‍ക്കും ഉപകരിക്കുന്ന ഒന്നായിരിക്കണം ഈ ബന്ധം'' എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  അമൃതയും ഗോപി സുന്ദറും പ്രണയം തുറന്ന് പറഞ്ഞ ശേഷം ഒരുക്കുന്ന സംഗീത വീഡിയോയാണ് തൊന്തരവ. ബികെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ചുംബിക്കാനൊരുങ്ങുന്ന അമൃതയും ഗോപിയുമാണ് വീഡിയോയിലുള്ളത്. ഈ ടീസര്‍ വീഡിയോ വൈറലായി മാറിയിരുന്നു. പാട്ട് കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ എന്നാണ് പാട്ട് പുറത്ത് വിടുക എന്ന കാര്യം സര്‍പ്രൈസാക്കി വച്ചിരിക്കുകയാണ് ഗോപി സുന്ദറും അമൃതയും.

  ഗോപി സുന്ദറുമായി പ്രണയത്തിലാകും മുമ്പ് നേരത്തെ നടന്‍ ബാലയെ അമൃത വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ അമൃതയും ബാലയും പിരിയുകയായിരുന്നു. നേരത്തെ ഗായിക അഭയഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. ഈ പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് ഗോപി അമൃതയുമായി പ്രണയത്തിലാകുന്നത്.

  English summary
  Gopi Sunder Says He And Amrutha Suresh Wants To Live Happily Thats All
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X