For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ കാലുകള്‍ പൊള്ളാതിരിക്കാന്‍; അമ്പലമുറ്റത്ത് അമൃതയ്ക്ക് ഷൂ ഊരി നല്‍കിയോ, ചിത്രം കണ്ട് ആരാധകര്‍

  |

  ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതാണ് ഒരാഴ്ചയായി ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സംഗീത ലോകത്ത് നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഒന്നിലധികം വിവാഹബന്ധങ്ങള്‍ ഉണ്ടായതിന്റെ പേരിലാണ് താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്.

  എല്ലാ വിവാദങ്ങളില്‍ നിന്നും ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇരുവരും ഒരുമിച്ചുള്ള സംഗീത ഷോ നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

  തിരുവനന്തപുരത്ത് നിന്നും ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുകയാണ്. അമൃതയെ ടാഗ് ചെയ്ത് ചിത്രത്തിലെ ചില പ്രത്യേകതകളാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഇരുവരും ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള പടവുകളില്‍ നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി അമൃതയും മുണ്ടുടുത്ത് ഗോപി സുന്ദറിനെയും ചിത്രങ്ങളില്‍ കാണാം.

  Also Read: മീശ കടിച്ചെടുക്കുന്ന സീനുണ്ടായിരുന്നു; നരനിലെ കുന്നുമ്മല്‍ ശാന്തയായി അഭിനയിച്ചതിനെ കുറിച്ച് നടി സോന നായര്‍

  വളരെ സിംപിളായ ചിത്രമായി തോന്നുമെങ്കിലും ഇരുവരുടെയും കാലുകളിലേക്കാണ് ആരാധകരുടെ നോട്ടം പോയത്. ഗോപിയുടെ ഒരു ഷൂവില്‍ അമൃതയും മറ്റൊരു ഷൂവില്‍ ഗോപിയും നില്‍ക്കുകയാണ്. പൊരിവെയിലത്ത് നില്‍ക്കുന്നതിനാല്‍ ചുട്ടുപഴുത്തു കിടന്ന കല്‍പ്പടവുകളില്‍ നില്‍ക്കുമ്പോള്‍ കാലുകള്‍ പൊള്ളും. അതുണ്ടാവാതെ ഇരിക്കാന്‍ ഇരുവരും ഷൂ പങ്കിട്ടെടുത്തതാണ് ആരാധകരെ സ്വാധീനിച്ചത്. കമന്റ് ബോക്‌സുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

  Also Read: ഒരു കുട്ടിയുടെ അമ്മയായാല്‍ മാറ്റം വരുമോ? കല്യാണം വേണ്ടെന്ന് പറഞ്ഞ ദില്‍ഷയുടെ ചോദ്യങ്ങള്‍ ഇങ്ങനെ

  അവളുടെ കാലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഷൂ ഊരി കൊടുത്തു. ഇത് കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്ന് ചിലര്‍ പറയുന്നു. മാത്രമല്ല രണ്ടാളുടെയും മുഖത്തെ സന്തോഷം കണ്ടാല്‍ അറിയാം. ജീവിതത്തില്‍ പുതിയതായി എടുത്ത തീരുമാനം ശരിയാണെന്ന്ത. രണ്ടാള്‍ക്കും എല്ലാവിധ ആശംസകളും. ഇനിയും ചിരിച്ച മുഖവുമായി സന്തോഷത്തോടെ കാണാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

  Also Read: ശരിക്കും പ്രണവ് മോഹന്‍ലാലിനോട് ഇഷ്ടമാണ്; പ്രമുഖ നടന്‍ തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഗായത്രി സുരേഷ്

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആദ്യമെത്തിയത് അമൃതയാണ്. ആ പോസ്റ്റിന് നല്‍കിയ തലക്കെട്ടുകള്‍ വായിതോടെയാണ് താരങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്നത്. പിന്നാലെ ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നുള്ളതും മറ്റുമായി നിരവധി ചിത്രങ്ങളെത്തി. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി തീരുമാനിച്ചിരിക്കുകയാണെന്നാണ് താരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി താരങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: amrutha suresh gopi sunder
  English summary
  Gopi Sunder Shared A Photo With Amrutha Suresh In A Temple Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X