For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗിന്നസ് പക്രുവിന്റെ ഇളയരാജ തിയ്യേറ്ററുകളില്‍! ആദ്യ പ്രേക്ഷകപ്രതികരണമിങ്ങനെ

  |

  അപ്പോത്തിക്കിരി,മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. ആദ്യ രണ്ടു ചിത്രങ്ങളും പ്രമേയപരമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേല്‍വിലാസത്തിനും അപ്പോത്തിക്കിരിക്കും ശേഷം മാധവ് രാംദാസ് മൂന്നാമതായി സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ.

  ലാലേട്ടന്‍ വീണ്ടും ഒന്നാമത്! എറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ലൂസിഫറിനായി! കാണൂ

  ചിത്രത്തിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ ശദ്ധിക്കപ്പെട്ടിരുന്നു. ഗിന്നസ് പക്രു നായകവേഷത്തില്‍ എത്തുന്ന സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

  ഇളയരാജ എന്ന ചിത്രം

  ഇളയരാജ എന്ന ചിത്രം

  അപ്പോത്തിക്കിരി,മേല്‍വിലാസം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒരിടവേള കഴിഞ്ഞാണ് മാധവ് രാംദാസ് വീണ്ടും എത്തിയിരിക്കുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. വനജന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഗിന്നസ് പക്രു എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

   നായകനായി വീണ്ടും ഗിന്നസ് പക്രു

  നായകനായി വീണ്ടും ഗിന്നസ് പക്രു

  ഏറെക്കാലത്തിനു ശേഷമാണ് ഗിന്നസ് പക്രു നായകവേഷത്തില്‍ വീണ്ടും എത്തുന്നത്. ഇളയരാജയില്‍ ഏറെ അഭിനയസാധ്യതയുളള ഒരു കഥാപാത്രമാണ് ഗിന്നസ് പക്രുവിനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ നടന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇഷ്മമാകുന്ന ഒരു ചെറിയ സിനിമയാണ് ഇളയരാജയെന്നും അണിയറപ്രവര്ത്തകര്‍ വ്യക്തമാക്കിയിരുന്നു.

  താരനിര

  താരനിര

  ഗോകുല്‍ സുരേഷ്,ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. രതീഷ് വേഗയാണ് സിനിമയ്ക്ക് വേണ്ടി സംഗീത മൊരുക്കിയിരിക്കുന്നത്. ഇളയരാജയില്‍ സുരേഷ് ഗോപി,ജയസൂര്യ തുടങ്ങിയവരുടെ പാട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  സംവിധായകന്റെ ചിത്രം

  സംവിധായകന്റെ ചിത്രം

  ഇളയരാജ എന്ന സിനിമ മാധവ് രാംദാസ് എന്ന സംവിധായകന്റെ ചിത്രമാണെന്ന് വീണ്ടും ഓർമപ്പെടുത്തുകയാണ്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചലച്ചിത്രങ്ങളെപ്പോലെ ഇതും രാംദാസിന് മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളൂവെന്ന് പറയുകയാണ് , കാണിച്ചു തരികയാണ്.

  പുതുമയുളള ഗാനങ്ങള്‍

  പുതുമയുളള ഗാനങ്ങള്‍

  ഇളയരാജ അടുത്ത കാലത്തിറങ്ങിയ ചലച്ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാകുന്നത് ഇതിലെ ഗാനങ്ങളുടെ അർഥസമ്പുഷ്ടമായ വരികൾ കൊണ്ടാണ്. സാധാരണ സിനിമക്കിടയിലെ ഗ്യാപ്പായി ഗാനരംഗങ്ങൾ മാറുന്ന ഒരവസ്ഥയിൽ നിന്ന് വ്യത്യസ്തമായി സിനിമയുടെ പ്രമേയവുമായി അടുത്ത് നില്ക്കുന്ന വരികളാണ് ഈ ചലച്ചിത്രത്തിൽ. അവയാകട്ടെ സിനിമയുമായി പ്രേക്ഷകനെ ഏറെ അടുപ്പിക്കുകയാണ്. ട്യൂണിനനുസരിച്ച് എന്തെങ്കിലും ഏതെങ്കിലും വാക്കുകൾ കുത്തി നിറയ്ക്കുന്ന രചനാശൈലിയിലല്ല ഇതിലെ ഗാനത്തിന്റെ വരികൾ. ഏറെ പുതുമയായും രസകരമായിട്ടുമുണ്ട്.

  ഗിന്നസ് പക്രുവിന്റ പ്രകടനം

  ഗിന്നസ് പക്രുവിന്റ പ്രകടനം

  ഒരു നല്ല പ്രമേയം അതിശയോക്തി ഇല്ലാതെ പറയുവാൻ പറ്റിയിട്ടുണ്ട്. തന്റെ വേഷം ഗംഭീരമാക്കുവാന് ഗിന്നസ് പക്രുവിന് സാധിച്ചു. നായകനപ്പുറമാണ് അതിഥി വേഷങ്ങൾ എന്നത് ഗോകുൽ സുരേഷിന്റെയും ചെസ് ട്രെയിനറായ മാഷിന്റെ കഥാപാത്രവുമെല്ലാം കാണിക്കുന്നു.

  റൗഡി ബേബി പാട്ടിന് കിടിലന്‍ ഡാന്‍സുമായി കുട്ടി ജാനു! വൈറലായി വീഡിയോ! കാണൂ

  ടിയാന്‍ തെറ്റായി വായിക്കപ്പെട്ട ചിത്രമായിരുന്നു! തുറന്നുപറഞ്ഞ് മുരളി ഗോപി

  English summary
  guiness pakru's ilayaraja movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X