For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമയാണ് സര്‍പ്രൈസിലൂടെ ഇന്ദ്രജിത്തിനെ ഞെട്ടിച്ചത്! പിറന്നാള്‍ ദിനത്തില്‍ ആശംസാപ്രവാഹം! കാണൂ!

  |

  സിനിമാകുടുംബത്തില്‍ നിന്നുമെത്തിയ ഇന്ദ്രജിത്ത് വില്ലനായാണ് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. വിനയന്‍ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെയാണ് താരം തുടക്കം കുറിച്ചത്. കാവ്യ മാധവനും ജയസൂര്യയും നായികനായകന്‍മാരായെത്തിയ സിനിമയില്‍ വില്ലനായാണ് ഇന്ദ്രജിത്ത് അവതരിച്ചത്. മീശമാധവന്‍, റണ്‍വേ, ചോട്ടാമുംബൈ, അറബിക്കഥ, ട്വന്റി ട്വന്റി, നായകന്‍, കരയിലെക്കൊരു കടല്‍ദൂരം തുടങ്ങി ലൂസിഫറിലും താക്കോലിലുമെത്തി നില്‍ക്കുകയാണ് ഈ താരത്തിന്റെ സിനിമാജീവിതം. തന്റെ മക്കളുടെ ഡേറ്റിനായ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു ദിനം വരുമെന്ന് സുകുമാരന്‍ പ്രവചിച്ചിരുന്നു. ഇന്നിപ്പോള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും കൂടി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്.

  നെഗറ്റീവില്‍ കാലിടറാതെ ഒടിയന്‍ കുതിക്കുന്നു! കലക്ഷനില്‍ വന്‍മുന്നേറ്റം! കൊച്ചുണ്ണിയെ വെട്ടി! കാണൂ!

  ഇന്ദ്രജിത്തിന് പിന്നാലെ സിനിമയിലേക്കെത്തിയ പൃഥ്വിരാജിനും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. അഭിനേതാവിനും അപ്പുറത്ത് സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായും അദ്ദേഹം എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയായ നയന്‍ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് സംവിധായകനായും താരപുത്രനെത്തുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫറില്‍ മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുമ്പോള്‍ പ്രധാന കഥാപാത്രമായി ഇന്ദ്രജിത്തും എത്തുന്നുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന് ആശംസ നേര്‍ന്ന് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

  ഒടിയന്‍ നെഗറ്റീവ് പ്രചാരണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍! കാണൂ!

  പൂര്‍ണ്ണിമയുടെ സര്‍പ്രൈസ്

  പൂര്‍ണ്ണിമയുടെ സര്‍പ്രൈസ്

  പ്രാണപ്രിയന് ആശംസയുമായി പൂര്‍ണ്ണിമയും രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഇന്ദ്രന് ആശംസ നേര്‍ന്നത്. ജീവിതത്തില്‍ അടുത്ത സുഹൃത്തായ ഇന്ദ്രന്റെ പിറന്നാളാണ് ഇന്ന് എന്നും ആഘോഷത്തിനിടയിലെ കേക്കിന്റെ ചിത്രവുമാണ് അവര്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ താരപത്‌നിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് പൂര്‍ണ്ണിമ എത്താറുമുണ്ട്. അടുത്തിടെയായിരുന്നു പൂര്‍ണ്ണിമയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിച്ചത് അടുത്തിടെയായിരുന്നു.

   ചിത്രങ്ങള്‍ പങ്കുവെച്ചു

  ചിത്രങ്ങള്‍ പങ്കുവെച്ചു

  പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും പൂര്‍ണ്ണിമ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരകുടുംബങ്ങളിലൊന്നാണ് ഇവരുടേത്. ഇന്ദ്രന് പിന്നാലെ സിനിമയിലേക്കെത്തിയ പൃഥ്വിക്കും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. സഹോദരന്റെ മനസ്സിലെ വലിയ സ്വപ്‌നമായ ലൂസിഫറിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന് പിന്നിലെ സന്തോഷത്തെക്കുറിച്ചും ഇന്ദ്രജിത്ത് തുറന്നുപറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. പ്രാര്‍ത്ഥന പാട്ടുകാരിയായി മാറിയപ്പോള്‍ ്അഭിനയത്തിലൂടെയായിരുന്നു നക്ഷത്ര വിസ്മയിപ്പിച്ചത്.

  ആശംസയുമായി പ്രിയാ മോഹനും

  ആശംസയുമായി പ്രിയാ മോഹനും

  ഇന്ദ്രജിത്തിന് പിറന്നാളാശംസ നേര്‍ന്ന് പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയാ മോഹനും രംഗത്തെത്തിയിരുന്നു. പ്രിയാ മോഹന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെയായിരുന്നു പ്രിയയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. സഹോദരന് ആശംസ നേര്‍ന്ന് പ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രംഗത്തെത്തിയത്.

  സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

  സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

  ഇന്ദ്രജിത്തിന് ആശംസ നേര്‍ന്നുള്ള പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആര്യ, ജയസൂര്യ, നിവിന്‍ പോളി തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ താഴെക്കൊടുക്കുന്നു.

  പൂര്‍ണ്ണിമയുടെ പോസ്റ്റ്

  ഇന്ദ്രജിത്തിന് ആശംസ നേര്‍ന്ന് പൂര്‍ണ്ണിമ

  ഹാപ്പി ബര്‍ത്ത് ഡേ

  പൂര്‍ണ്ണിമ പങ്കുവെച്ച ചിത്രം

  ആര്യയുടെ ആശംസ

  ആര്യയുടെ പോസ്റ്റ് കാണാം.

  ചാക്കോച്ചന്റെ ആശംസ

  കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ഇങ്ങനെ.

  നിവിന്‍ പോളിയുടെ പോസ്റ്റ് ഇങ്ങനെ

  നിവിന്‍ പോളിയുടെ പോസ്റ്റ് കാണാം.

  View this post on Instagram

  Happy bday aliya....🤗🤗🤗😍😍

  A post shared by actor jayasurya (@actor_jayasurya) on

  ജയസൂര്യയുടെ ആശംസ ഇങ്ങനെ

  ജയസൂര്യയുടെ പോസ്റ്റ് കാണാം.

  English summary
  Poornima wishes happpy birthday to Indrajith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X