For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ഭാഗ്യമാണ് തനിക്കും അലംകൃതയ്ക്കും ലഭിച്ചത്! പൃഥ്വിരാജിന് സുപ്രിയയുടെ പിറന്നാളാശംസ ഇങ്ങനെ!

|

മലയാളികളുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാളാണ് ഒക്ടോബര്‍ 16 ന്. താരത്തിന്റെ പിറന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍. പിറന്നാളുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ വീഡിയോയും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളും ആരാധകരുമെല്ലാം രാജുവിനെ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. ഷാജി കൈലാസുമായുള്ള സിനിമയായിരിക്കുമോ അതോ മെമ്മറീസിന്റെ രണ്ടാം ഭാഗമാണോ പ്രഖ്യാപനമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. അമ്മയായിരുന്നു തന്റെ തീരുമാനത്തിന് കൂട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നന്ദനമെന്ന ചിത്രത്തിലൂടെ അരങ്ങേറിയ പൃഥ്വിരാജിന്റെ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു താരം സിനിമയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്നതിനെക്കുറിച്ചും താരപുത്രന്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു. ആ മോഹങ്ങളെല്ലാം ഒന്നൊന്നായി സാക്ഷാത്ക്കരിച്ചാണ് മുന്നേറുന്നത്. പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്ന് സുപ്രിയയും എത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി താരമെത്തിയപ്പോള്‍ ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നയനിലൂടെയായിരുന്നു ഇരുവരും ആദ്യം എത്തിയത്. നിര്‍മ്മാതാവും സംവിധായകനുമായി പൃഥ്വി തിളങ്ങിയ വര്‍ഷമാണ് കടന്നുപോയത്. നയന്റെ നിര്‍മ്മാണവും ലൂസിഫറെന്ന ബ്ലോക്ക് ബസ്റ്ററിന്റെ സംവിധാനവും ആടുജീവിത്തിലെ അഭിനയത്തിലും എത്തിനില്‍ക്കുകയാണ് പൃഥ്വിയുടെ സിനിമാജീവിതം.

ഇതൊക്കെ സംഭവിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനെല്ലാം പുറമെയായി പൃഥ്വിക്കൊപ്പം മനോഹരമായ കുറേ നിമിഷങ്ങള്‍ പങ്കിടാന്‍ തനിക്കും അംലകൃതയ്ക്കും കഴിഞ്ഞു. മുന്‍വര്‍ഷത്തിലേതിനേക്കാള്‍ കൂടുതല്‍ സമയം ഈ വര്‍ഷം ലഭിച്ചിരുന്നു. നടനും സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല അല്ലിയുടെ പ്രിയപ്പെട്ട ഡാഡ കൂടിയാണ് പൃഥ്വിയെന്നും സുപ്രിയ മേനോന്‍ കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയ പൃഥ്വിക്ക് പിറന്നാളാശംസ നേര്‍ന്നത്.

പൃഥ്വിരാജിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്.

സുപ്രിയ മേനോന്‍റെ പോസ്റ്റ് കാണാം.

ഹാപ്പി ബര്‍ത് ഡേ ബ്രദര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ആശംസ ഇങ്ങനെ. മനോഹരമായ കുടുംബ ചിത്രവും പങ്കുവെച്ചായിരുന്നു പോസ്റ്റ്.

പൃഥ്വിക്ക് ആശംസ നേര്‍ന്ന് ഇന്ദ്രജിത്ത്.

View this post on Instagram

Happy birthday @therealprithvi brother 🤗🤗🤗

A post shared by Tovino Thomas (@tovinothomas) on

ടൊവിനോ തോമസിന്റെ പോസ്റ്റ്

English summary
Supriya Menon and Other Friends wishes to Prithviraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more